മറയൂരിൽ മൂടൽ മഞ്ഞും മഴയും, സഞ്ചാരികളുടെ ഒഴുക്ക് വർധിച്ചു, പക്ഷേ...

marayoor-kanthaloor-trip
SHARE

മൂടൽ മഞ്ഞുകൂടിയതോടെ മറയൂരിൽ വിനോദസഞ്ചാരികളുടെ തിരക്കും കൂടി. മറയൂർ കാന്തല്ലൂർ മേഖലയിലെ മൂടൽമഞ്ഞ് ആസ്വദിക്കാനും വിനോദസഞ്ചാരകേന്ദ്രങ്ങൾ കാണാനും സഞ്ചാരികളുടെ ഒഴുക്ക് വൻതോതിൽ വർധിച്ചു. ഇപ്പോൾ അവധിദിവസങ്ങളിൽ മുൻകൂട്ടി ബുക്ക് ചെയ്യാത്തവർക്ക് മുറികളില്ലാത്ത അവസ്ഥയാണ് പ്രദേശത്ത്.

കാലാവസ്ഥ വ്യതിയാനം മൂലമുള്ള  മൂടൽമഞ്ഞും അടിക്കടിയുള്ള മഴയും അഞ്ചുനാട്ടിലെ കാർഷിക മേഖലയെ ബാധിച്ചു.  മറയൂരിലെ പ്രധാന കൃഷിയായ കരിമ്പിലെ ശർക്കര ഉൽപാദനത്തെയും കാന്തല്ലൂരിലെ ശീതകാല പച്ചക്കറികളായ ബീൻസ്, കാബേജ്, കാരറ്റ്, വെളുത്തുള്ളി, ഉരുളക്കിഴങ്ങ് എന്നിവ ഉൾപ്പെടെയുള്ള വിളകളെയും കാലാവസ്ഥ വ്യതിയാനം ബാധിച്ചു. തുടർച്ചയായി മൂടൽ മഞ്ഞും മഴയുമുള്ളതിനാൽ പാടം ഒരുക്കി വിത്തിറക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിൽ. 

മറയൂരിലെ ചന്ദനക്കാട്, ആനക്കോട്ട പാർക്ക്, മറയൂർ ശർക്കര ശാലകൾ, ഇരച്ചിയിൽ പാറ വെള്ളച്ചാട്ടം,  കച്ചാരം വെള്ളച്ചാട്ടം, കാന്തല്ലൂരിലെ ശീതകാല പച്ചക്കറി തോട്ടങ്ങൾ എന്നിവ ആസ്വദിക്കാനാണ് സഞ്ചാരികൾ ഏറെയും എത്തുന്നത്. എന്നാൽ കാന്തല്ലൂരിൽ  പ്രധാനമായും തോട്ടങ്ങളിൽ വളഞ്ഞിരിക്കുന്ന പഴങ്ങൾ കാണണമെന്ന ആഗ്രഹത്തോടെ എത്തുന്ന വിനോദസഞ്ചാരികൾ നിരാശരായി മടങ്ങുകയാണ്. നിലവിലെ കാലാവസ്ഥ വ്യതിയാനം മൂലം പ്രദേശത്ത് ഫലങ്ങൾ കായ്ക്കുന്നില്ല.

English Summary: Tourists Flow in marayoor and Kanthaloor

ടൂർ പ്ലാൻ ചെയ്തോളൂ, ട്രാവൽ എക്സ്പേർട്ടിനെ കണ്ടെത്താം ! www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA