പിങ്ക് നിറത്തിലുള്ള പൂക്കൾ കൊണ്ടു മൂടിയ കോൾചാലുകൾ, ആമ്പൽ വിസ്മയം കാണാം

thrissur-waterlily
SHARE

പാവറട്ടി ∙ കണ്ണിന് ഇമ്പമായി കോൾചാലുകളിൽ പിങ്ക് നിറത്തിൽ ആമ്പൽ വിസ്മയം. വെങ്കിടങ്ങ്, മുല്ലശേരി പഞ്ചായത്തുകളിലൂടെ കടന്നു പോകുന്ന കണ്ണോത്ത് - പുല്ല റോഡിനോട് ചേർന്നുള്ള ഏനാമാവ്, മതുക്കര ചാലുകളിലാണു വിസ്മയ കാഴ്ച. ചാലുകൾ തിങ്ങിനിറഞ്ഞാണ് പൂക്കൾ വിടർന്നു നിൽക്കുന്നത്. 

പിങ്ക് നിറത്തിലുള്ള പൂക്കൾ കൊണ്ടു മൂടിയ ചാലുകളുടെ മനോഹാരിത നുകരാൻ സഞ്ചാരികളുടെ തിരക്കാണ്. അമേരിക്കൻ രാജ്യങ്ങളിൽ കണ്ടുവരുന്ന കബോംബ ഫർക്കാറ്റ അഥവ പിങ്ക് ഫോർക്ഡ് ഫാൻവർട്ട് (cabomba furcata or pink forked fanwort) എന്ന സസ്യമാണ് ചാലുകൾക്കു വർണഭംഗി പകരുന്നത്. നാട്ടിൽ മുള്ളൻ പായൽ, ചല്ലി പായൽ എന്ന് ഇത് അറിയപ്പെടുന്നു. 

thrissur-flower

രാവിലെ 11 ന് കൂട്ടത്തോടെ വിരിയുന്ന പൂക്കൾ വൈകിട്ട് നാലോടെ കൂമ്പുന്നു. ഉച്ചയോടെയാണു പൂർണഭംഗി കൈവരിക്കുന്നത്. ഇലകൾ പൂർണമായി വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന ഇതിന്റെ പൂക്കൾ മാത്രമാണു പുറമെ കാണുക. 30 സെന്റീ മീറ്റർ മുതൽ 80 സെന്റീമീറ്റർ വരെയാണ് ഇവയുടെ നീളം.

English Summary : Pink Water Lilies Bloom in Thrissur

ടൂർ പ്ലാൻ ചെയ്തോളൂ, ട്രാവൽ എക്സ്പേർട്ടിനെ കണ്ടെത്താം ! www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA