ADVERTISEMENT

ഇന്ത്യയില്‍ നിന്നുള്ള സിനിമാതാരങ്ങളുടെ കൂടാരമായി മാറിക്കഴിഞ്ഞിരിക്കുകയാണ് മാലദ്വീപ്‌ ഇപ്പോള്‍. മനംകവരുന്ന പ്രകൃതി ഭംഗിയും രാജകീയ സൗകര്യങ്ങള്‍ നിറഞ്ഞ റിസോര്‍ട്ടുകളും ജലത്തിന് മുകളില്‍ പണിതുയര്‍ത്തിയ കൊട്ടാരം പോലത്തെ താമസസ്ഥലങ്ങളും ജലവിനോദങ്ങളുമെല്ലാമായി സഞ്ചാരികളുടെ പറുദീസയാണ് ഈ ഇടം. ഇപ്പോഴിതാ സഞ്ചാരികള്‍ക്ക് സന്തോഷമേകുന്ന മറ്റൊരു വാര്‍ത്ത‍ കൂടി മാലദ്വീപില്‍ നിന്നും എത്തിയിരിക്കുകയാണ്.

ഒറ്റ വാക്കില്‍ പറഞ്ഞാല്‍ കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായുള്ള ഒരു പദ്ധതിയാണിത്‌.  "3V പ്രോഗ്രാം" എന്നാണ് ഇതിനു പേരിട്ടിരിക്കുന്നത്. "വിസിറ്റ്, വാക്സിനേറ്റ്, വെക്കേഷന്‍" എന്നീ മൂന്നു വാക്കുകളാണ് മൂന്നു 'V'കള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. രാജ്യത്തെത്തുന്ന സഞ്ചാരികള്‍ക്ക്, അവര്‍ വാക്സിന്‍ എടുത്തിട്ടില്ലെങ്കില്‍ അത് നല്‍കാനാണ് ഈ പ്രോഗ്രാമിലൂടെ ഉദ്ദേശിക്കുന്നത്.

ഈ വര്‍ഷം ഒന്നര ദശലക്ഷം സഞ്ചാരികളെ രാജ്യത്തേക്ക് എത്തിക്കുന്നതിനുള്ള പ്ലാനിങ്ങിന്‍റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് മാലദ്വീപ് ടൂറിസം മന്ത്രി അബ്ദുള്ള മൗസൂം മാധ്യമങ്ങളോട് പറഞ്ഞു. ഈ വര്‍ഷം, ഇതുവരെ 350,000 സഞ്ചാരികളാണ് മാലദ്വീപ് സന്ദര്‍ശിച്ചത്. ഇന്ത്യയില്‍ നിന്നുള്ളവരാണ് ഇതില്‍ ഭൂരിഭാഗവും.

ആദ്യം മാലദ്വീപ് നിവാസികള്‍ക്ക് വാക്സിനേഷന്‍ നൽകിക്കഴിഞ്ഞ ശേഷം സന്ദര്‍ശകര്‍ക്കുള്ള വാക്സിനേഷന്‍ ആരംഭിക്കുമെന്നും മൗസൂം പറഞ്ഞു. എന്നാല്‍, ഇത് എപ്പോഴായിരിക്കും എന്ന കാര്യം വ്യക്തമല്ല.

അസൗകര്യങ്ങള്‍ പരമാവധി കുറച്ചുകൊണ്ട്, സഞ്ചാരികള്‍ക്ക് സുരക്ഷിതമായ ടൂറിസം അനുഭവം പ്രദാനം ചെയ്യുക എന്നതാണ് മാലദ്വീപ് ഉദ്ദേശിക്കുന്നത്. ടൂറിസം ഫ്രണ്ട് ലൈൻ തൊഴിലാളികളിൽ 90 ശതമാനത്തിനും വാക്സിന്‍ ആദ്യ ഡോസ് കുത്തിവയ്പ്പ് കഴിഞ്ഞിട്ടുണ്ട്. ബാക്കിയുള്ളവര്‍ക്ക് കൂടി വാക്സിനേഷന്‍ ചെയ്തു കഴിഞ്ഞു എന്ന് ഉറപ്പാക്കിയ ശേഷം, ഉടന്‍ തന്നെ 3V ടൂറിസം നടപടികള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. 

റോയിട്ടേഴ്സ് റിപ്പോര്‍ട്ട് പ്രകാരം ഇതുവരെ, മാലദ്വീപ് നിവാസികളില്‍ കുറഞ്ഞത് 51.5% പേര്‍ക്ക് ഒരു ഡോസ് വാക്സിന്‍ നല്‍കിക്കഴിഞ്ഞു. 4.8% പേർക്ക്  വാക്സിനേഷൻ പൂര്‍ത്തിയാവുകയും ചെയ്തിട്ടുണ്ട്. ഇന്ത്യ, ചൈന, ലോകാരോഗ്യ സംഘടനയുടെ കോവാക്സ് പ്രോഗ്രാം എന്നിവയിൽ നിന്നാണ് മാലദ്വീപിലേക്ക് വാക്സിനുകള്‍ എത്തിക്കുന്നത്. ഇനിയും കൂടുതല്‍ വാക്സിനുകള്‍ക്കായി സിംഗപ്പൂരിന് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്.

English Summary: Vaccine tourism,Maldives 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com