യാത്രാ വിലക്ക്; നീലഗിരിയിലേക്ക് ഏപ്രില്‍ 30 വരെ സഞ്ചാരികള്‍ക്ക് പ്രവേശനമില്ല

nilagiri
By Soma Pagolu/shutterstock
SHARE

കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ മിക്കയിടത്തും യാത്രാ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ചില വിനോദസഞ്ചാര കേന്ദ്രങ്ങള്‍ താൽക്കാലികമായി അടച്ചിരിക്കുകയാണ്. ഇപ്പോഴിതാ നീലഗിരിയിലേക്ക് സഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തിരിക്കുകയാണ് തമിഴ്‌നാട് സര്‍ക്കാര്‍. ഏപ്രില്‍ 30 വരെ ഇവിടേക്ക് സഞ്ചാരികള്‍ക്ക് പ്രവേശനമില്ല. 

മുതുമല ടൈഗര്‍ റിസര്‍വ്, ഊട്ടി തടാകം, കൂനൂരിലെ സിംസ് പാര്‍ക്ക് എന്നിവിടങ്ങളിലേക്കുള്ള പ്രവേശനമാണ് നിരോധിച്ചിരിക്കുന്നത്. നീലഗിരി, കൊടൈക്കനാൽ, ഏർക്കാട് എന്നിവിടങ്ങളിലേക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

അവശ്യവസ്തുക്കളുടെ സര്‍വീസിനും വിലക്കില്ല. വിനോദസഞ്ചാരികളല്ലാതെ മറ്റു ആവശ്യങ്ങള്‍ക്കായി നീലഗിരിയിലെത്തുന്നവര്‍ക്ക് പ്രവേശനം അനുവദിക്കും. പക്ഷേ കൃത്യമായ രേഖകള്‍ ഇവര്‍ ഹാജരാക്കേണ്ടതുണ്ടെന്നും നീലഗിരി കളക്ടർ ജെ ഇന്നസെന്റ് ദിവ്യ അറിയിച്ചിട്ടുണ്ട്.

English Summary: Tourism sector hit in the Nilgiris

ടൂർ പ്ലാൻ ചെയ്തോളൂ, ട്രാവൽ എക്സ്പേർട്ടിനെ കണ്ടെത്താം ! www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പയ്യാമ്പലം കടപ്പുറത്ത് ചിതകളെരിയുമ്പോൾ

MORE VIDEOS
FROM ONMANORAMA