അമർനാഥ് യാത്രയ്ക്കുള്ള റജിസ്ട്രേഷൻ നിർത്തിവച്ചു

Amarnath
SHARE

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ അമർനാഥ് തീര്‍ത്ഥയാത്രക്കുള്ള ഓൺലൈൻ റജിസ്ട്രേഷൻ നിർത്തിവച്ചു. ശ്രീ അമര്‍നാഥ് ക്ഷേത്ര ബോര്‍ഡാണ് ഇക്കാര്യം അറിയിച്ചത്. നേരത്തേ യാത്ര ബുക്ക് ചെയ്ത തീര്‍ഥാടകര്‍ക്ക് വലിയ തിരിച്ചടിയാണിത്. 

സ്ഥിതിഗതികൾ വിലയിരുത്തി തുടർനടപടി ആലോചിക്കും. ഇത്തവണ ആരോഗ്യ സർട്ടിഫിക്കറ്റ് നിർബന്ധമാണ്.13 വയസ്സിൽ താഴെയുള്ളവരെയും 75 നു മുകളിലുള്ളവരെയും യാത്രയില്‍ പങ്കെടുപ്പിക്കുന്നില്ല.

ഏപ്രില്‍ 15 മുതല്‍ ബാള്‍ടല്‍, പഹല്‍ഗാം എന്നീ പാതകളിലൂടെ യാത്ര  ചെയ്യാനുള്ള ബുക്കിങ് ആരംഭിച്ചിരുന്നു. 56 ദിവസത്തെ യാത്രയ്ക്ക് ശേഷം ജൂണ്‍ 28 നാണ് തീര്‍ഥാടകര്‍ അമര്‍നാഥിലെത്തുക. 2019-ലും 2020-ലും അമര്‍നാഥ് യാത്ര റദ്ദാക്കിയിരുന്നു.

English Summary: Amarnath Travel Registration Stopped

ടൂർ പ്ലാൻ ചെയ്തോളൂ, ട്രാവൽ എക്സ്പേർട്ടിനെ കണ്ടെത്താം ! www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പയ്യാമ്പലം കടപ്പുറത്ത് ചിതകളെരിയുമ്പോൾ

MORE VIDEOS
FROM ONMANORAMA