തായ്‌‌ലൻഡിലേക്ക് ഇന്ത്യക്കാർക്ക് പ്രവേശനം നിരോധിച്ചു

thailand
SHARE

വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ തായ്‌‌ലൻഡിലേക്ക് ഇന്ത്യക്കാർക്ക് പ്രവേശനം നിരോധിച്ചു. കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിലാണ് യാത്രക്കാർക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. തായ് പൗരന്മാർ ഒഴികെ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് തായ്‌ലൻഡ് അതിർത്തി അടയ്ക്കുമെന്നും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ യാത്രകാർക്ക് പ്രവേശന സർട്ടിഫിക്കറ്റ് നൽകില്ലെന്നും തായ് എംബസി അറിയിച്ചു. മെയ് 1 മുതലാണ് വിലക്ക് പ്രാബല്യത്തിൽ വരിക.

യാത്രാ നിയന്ത്രണം കണക്കിലെടുത്ത് തായ് പൗരന്മാരെ സ്വദേശത്തേക്ക് കൊണ്ടുപോകാനായി ന്യൂഡൽഹിയിൽ നിന്ന് മൂന്ന് എയർ ഇന്ത്യ വിമാനങ്ങൾ അടുത്ത മാസം മെയ് 1, 15, 22 തീയതികളിൽ സജ്ജമാക്കിയിട്ടുണ്ടെന്നും തായ്‌ലന്‍ഡ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

ഇന്ത്യൻ യാത്രക്കാരുടെ  ഇഷ്ടയിടമാണ് തായ്‌ലൻഡ്, വിദേശകാര്യ മന്ത്രാലയത്തിന്റെയും ഇമിഗ്രേഷൻ ബ്യൂറോയുടെയും കണക്കനുസരിച്ച് കഴിഞ്ഞ മാസം മാത്രം 602 ഇന്ത്യന്‍ യാത്രക്കാരാണ് അവധിയാഘോഷത്തിനായി തായ്‌ലന്‍ഡിലെത്തിയത്.

English Summary: Thailand Bans Travellers from India due to rise in Covid Cases

ടൂർ പ്ലാൻ ചെയ്തോളൂ, ട്രാവൽ എക്സ്പേർട്ടിനെ കണ്ടെത്താം ! www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പയ്യാമ്പലം കടപ്പുറത്ത് ചിതകളെരിയുമ്പോൾ

MORE VIDEOS
FROM ONMANORAMA