ADVERTISEMENT

ലോക്ഡൗൺ കാലത്ത് പഴയയാത്രയുടെ ചിത്രങ്ങള്‍ പങ്കുവച്ച് ആ മനോഹര നിമിഷങ്ങൾ ഒാർത്തെടുക്കുകയായിരുന്നു മലയാളികളുടെ പ്രിയ നടി കനിഹ. ലോക്ഡൗണിൽ ഇളവുകൾ വന്നതോടെ കുടുംബമായി ചെറുയാത്രകളും താരം നടത്തി. ഇപ്പോഴിതാ ചരിത്രമുറങ്ങുന്ന മഹാബലിപുരത്ത് എത്തിയ ചിത്രങ്ങളാണ് കനിഹ ഇൻസ്റ്റഗ്രാമിൽ എറ്റവും പുതുതായി പങ്കുവച്ചിരിക്കുന്നത്

mahabalipuram
Dari Jayakumar/shutterstock

വിസ്മയകാഴ്ചകളുടെ ഭൂമി

കരിങ്കൽ ശിൽപങ്ങളും പുണ്യപുരാതനമായ ക്ഷേത്ര സമുച്ചയങ്ങളും മനോഹരമായ കടൽത്തീരവും കഥ പറയുന്ന കലാനഗരമാണ് മഹാബലിപുരം. കല്ലിൽ കൊത്തിയെടുത്ത, ശിൽപചാതുര്യത്തിന്റെ അതിശയിപ്പിക്കുന്ന  പട്ടണം കൂടിയാണിവിടം. നൂറ്റാണ്ടുകൾ പഴക്കമുള്ള വാസ്തുവിദ്യയുടെ ശാലീനതയും തേടി നിരവധി സഞ്ചാരികളാണ് ഇവിടേക്ക് എത്തിച്ചേരുന്നത്. തമിഴ്നാട്ടിലെ വളരെ പഴക്കമേറിയ ഒരു തുറമുഖ നഗരമാണ് കാഞ്ചിപുരം. അതായത്, പഴയ മഹാബലിപുരം. സമുദ്രനിരപ്പിൽ നിന്നു 12 മീറ്ററിലേറെ ഉയർന്ന തീര നഗരം എന്ന പ്രത്യേകതകൂടിയുണ്ട് ഇതിന്.

മാമല്ലപുരം എന്നും അറിയപ്പെടുന്ന ഇവിടം പല്ലവ രാജാവായിരുന്ന മാമല്ലന്റെ പേരിലാണ് സ്മരിക്കപ്പെടുന്നത്. ആദികാല ദ്രാവിഡ തച്ചുശാസ്ത്രത്തിന്റെ സ്പർശവുമായി പല്ലവ കലയിൽ വിരിഞ്ഞ ദൃശ്യവിസ്മയങ്ങളാണ് ഇവിടെയെങ്ങും കാണാനാകുക. ഏഴാം നൂറ്റാണ്ടു മുതൽ ഒമ്പതാം നൂറ്റാണ്ടുവരെയുള്ള കാലയളവിൽ നിർമിക്കപ്പെട്ടതാണ് ഈ നഗരവും അതിന്റെ കൽ കാഴ്ചകളും എന്ന് കണക്കാക്കപ്പെടുന്നു. യുനസ്കോയുടെ ലോക പൈതൃക സ്മാരകങ്ങളിലും ഇടം പിടിച്ചിട്ടുമുണ്ട് മഹാബലിപുരം. മാത്രമല്ല, ദേശീയ പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരകങ്ങൾ കൂടിയാണ് ഇവ. ചെന്നൈ നഗരത്തിൽ നിന്ന് 60 കിലോമീറ്റർ ദൂരത്തിലാണ് മാമല്ലപുരം അഥവാ മഹാബലിപുരം.

English Summary: Actress Kaniha Shares Beautiful Pictures from Mahabalipuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com