ADVERTISEMENT

കൊച്ചിയിലെ നഗര തിരക്കുകളിൽ നിന്നാശ്വാസത്തിന് വീക്കന്റ് ആഘോഷിക്കാൻ സഞ്ചാരികൾക്ക് ഒരിടം കൂടി. പതിനാലാം നിലയിലെ ഇൻഫിനിറ്റി പൂളിന് സമീപം ഇരുന്ന് വെള്ളി, ശനി ദിവസങ്ങളിൽ ഡിന്നർ ആസ്വാദിക്കാം. ഫോർ പോയിന്റ് ബൈ ഷെറാട്ടൻ ആണ് കൊച്ചിയിൽ ഇൻഫിനിറ്റി പൂളും അതിന് സമീപം ഒാപ്പൺ ഡിന്നറും ഒരുക്കുന്നത്. നഗര തിരക്കുകളിൽ നിന്നൊഴിഞ്ഞ് കുടുംബവുമൊത്ത് ശാന്തസുന്ദരമായി ആഘോഷിക്കാൻ ഒരിടം ഒരുക്കുകയാണിവിടെ. മാരിയറ്റ് മാനേജുചെയ്യുന്ന ഇൗ ഹോട്ടൽ കാക്കനാട് ഇൻഫോപാർക്കിനുള്ളിലാണ് നിലകൊള്ളുന്നത്.

പതിനാലാം നിലയിലെ ഇൻഫിനിറ്റി പൂൾ

14 നിലകളുള്ള ഇൗ ഹോട്ടലിലെ ഏറ്റവും വലിയ ആകർഷണം ഇൻഫിനിറ്റി പൂൾ ആണ്. കൊച്ചി നഗരത്തിന്റെ മുഴുവൻ കാഴ്ചകളും ഒറ്റ ഫ്രെയിമിൽ ഒതുങ്ങുന്ന പതിനാലാം നിലയിലെ ഒാപ്പൺ പൂൾ കാണേണ്ട കാഴ്ച തന്നെയാണ്. മനോഹരം എന്നല്ല അതിമനോഹരമാണ് ഇൗ കാഴ്ച. കോവിഡ് പടരുന്ന സാഹചര്യത്തിൽ പൂളിലേക്കുള്ള പ്രവേശനം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.

cokfp-infinity-pool

ഇൻഫിനിറ്റി പൂളിന് സമീപമുള്ള ഒാപ്പൺ ഡിന്നറാണ് ഇപ്പോഴത്തെ ഹൈലൈറ്റ്. പ്രകൃതിയുടെ ആകാശകാഴ്ച ആസ്വദിച്ചുള്ള  ഇൗ ഡിന്നറിന് ഇന്ന് (സെപ്റ്റംബർ 3ന്) തുടക്കമാകുകയാണ്. വെള്ളി, ശനി ദിവസങ്ങളിലാണ് ഇൗ ഡിന്നർ ഒരുക്കിയിരിക്കുന്നത്. രുചിയൂറും വിഭവങ്ങളെല്ലാം തന്നെ ഡിന്നറിന് തയാറാണ്. സർക്കാറിന്റെ നിർദേശപ്രകാരം കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ചാണ് ഇവിടം സജ്ജമാക്കിയിരിക്കുന്നത്. പൂളിന് സമീപം ഡിന്നർ ആസ്വദിക്കാൻ മുൻകൂട്ടി ബുക്കുചെയ്യണം. (ബുക്കിങ്ങിന് വിളിക്കുക – 7593835140).

അടിപൊളി സ്റ്റേക്കേഷൻ

കോവിഡിനെ ഭയന്ന് യാത്ര പോകാൻ മടിയാണോ? സുരക്ഷിതമായി ഫോർ പോയിന്റ് ബൈ ഷെറാട്ടണിൽ താമസിക്കാം. മികച്ച പാക്കേജാണ് ഒരുക്കിയിരിക്കുന്നത്. കുടുംബവുമൊത്ത് അടിച്ചുപൊളിക്കാൻ സ്റ്റേക്കേഷൻ പാക്കേജ് തെരഞ്ഞെടുക്കാം. പ്രഭാത ഭക്ഷണവും ഡിന്നറും ഉൾപ്പടെ ഒരു രാത്രി താമസിക്കാം. കുട്ടികൾക്കായുള്ള വിനോദങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

four-points-by-sheraton

ഷെഫ് ഷിബു തമ്പാന്റെ വിഭവങ്ങളുടെ രുചിയറിയാം

ഹോട്ടലിന്റെ മറ്റൊരു ആകർഷണം വിഭവങ്ങളുടെ രുചിയാണ്. നാടൻ വിഭവങ്ങൾ മുതൽ കോണ്ടിനെന്റൽ രുചിയും ഇവിടെ തയാറാണ്. ഷെഫ് ഷിബു തമ്പാന്റെ നേത‍‍്യത്വത്തിലാണ് രുചികൂട്ടുകൾ തയാറാക്കുന്നത്. കോവിഡ്ക്കാലത്ത് ഹോട്ടലിൽ വന്നിരുന്ന് ഭക്ഷണം കഴിക്കാൻ പറ്റാത്തവർക്കായി ഭക്ഷണപ്രേമികളുടെ ആവശ്യാനുസരണം ഹോം ഡെലിവറി സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക– 7593835140

English Summary: Enjoy infinity pool side dinner at Kochi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com