പോളണ്ടിനെക്കുറിച്ച് ഇനി മിണ്ടിത്തുടങ്ങാം, കോവിഷീല്‍ഡ് എടുത്തവര്‍ക്ക് യാത്ര ചെയ്യാം

poland
By Yasonya/Sutterstock
SHARE

ഇന്ത്യയിൽ നിർമിച്ച കോവിഷീൽഡ് വാക്സിൻ അംഗീകരിക്കുന്ന ഏറ്റവും പുതിയ യൂറോപ്യൻ രാജ്യമായി പോളണ്ട്. കോവിഷീല്‍ഡ് രണ്ടു ഡോസ് എടുത്ത ഇന്ത്യന്‍ യാത്രക്കാര്‍ക്ക് ക്വാറന്റീൻ ആവശ്യകതകളില്ലാതെ പോളണ്ടിലേക്ക് യാത്ര ചെയ്യാം. യൂറോപ്യൻ യൂണിയൻ അംഗീകരിച്ച വാക്സിനുകൾക്ക് തുല്യമായി  കോവിഷീല്‍ഡിനെ അംഗീകരിക്കുന്നതായും റിപ്പബ്ലിക്ക് ഓഫ് പോളണ്ടിലേക്ക് പ്രവേശിക്കുന്നവര്‍ക്ക് ക്വാറന്റീൻ ഒഴിവാക്കുന്നതായും പോളണ്ട് എംബസി ട്വീറ്റ് ചെയ്തിരുന്നു.

പോളണ്ടില്‍ നിന്നും ഇന്ത്യ സന്ദര്‍ശിക്കുന്ന യാത്രക്കാര്‍ക്കുള്ള ടൂറിസ്റ്റ് വീസകളും നല്‍കിത്തുടങ്ങി. ഒക്ടോബര്‍ 15 മുതല്‍ ഗ്രൂപ്പ് ടൂറിസ്റ്റ് വീസകള്‍ ആണ് നല്‍കുന്നത്. വ്യക്തികള്‍ക്കുള്ള വിസകള്‍ നവംബര്‍ 15 മുതല്‍ നല്‍കും. ചാര്‍ട്ടേര്‍ഡ് വിമാനം വഴിയാണ് നിലവില്‍ പ്രവേശനം. മറ്റേതെങ്കിലും ഷെഡ്യൂള്‍ഡ്/ നോണ്‍ ഷെഡ്യൂള്‍ഡ് വിമാനങ്ങളില്‍ നവംബര്‍ 15 മുതല്‍ ഇന്ത്യയിലേക്ക് എത്താമെന്ന് വാര്‍സോയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. മുപ്പതു ദിവസത്തേക്കാണ് വീസ നല്‍കുന്നത്. നിലവില്‍ സിംഗിള്‍ എന്‍ട്രി അടിസ്ഥാനത്തില്‍ അഞ്ചുലക്ഷം ടൂറിസ്റ്റ് വീസകള്‍ നല്‍കാനാണ് പദ്ധതി. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ഇന്ത്യാ ഗവണ്മെന്‍റിന്‍റെ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചു കൊണ്ടായിരിക്കും വിദേശയാത്രക്കാര്‍ക്ക് പ്രവേശനം നല്‍കുകയെന്നും എംബസി റിപ്പോര്‍ട്ടില്‍ പറയുന്നു.

രണ്ടു ഡോസ് കോവിഷീൽഡും ഫൈസറും 90 ശതമാനം ഫലപ്രദമാണെന്നും കൊറോണ വൈറസിന്‍റെ പുതിയ വകഭേദമായ ഡെൽറ്റ മൂലമുള്ള നിന്നുള്ള മരണങ്ങൾ തടയാൻ ഇവയ്ക്ക് കഴിയുമെന്നും പ്രസ്താവിച്ചുകൊണ്ട് ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിന് ശേഷമാണ് തീരുമാനം. കുറച്ചുനാൾ മുമ്പ്, രാജ്യം സന്ദർശിക്കുന്ന യാത്രക്കാർക്കുള്ള അംഗീകൃത വാക്സിനുകളിൽ ഒന്നായി യുകെയും വാക്സിന് അംഗീകാരം നല്‍കിയിരുന്നു, എന്നാല്‍ ക്വാറന്റീന്‍ ഒഴിവാക്കിയിരുന്നില്ല. പിന്നീട് ഒക്ടോബര്‍ 11 മുതല്‍ കോവിഷീല്‍ഡ് എടുത്ത യാത്രക്കാര്‍ക്കുള്ള ക്വാറന്റീനും പരിശോധനയും ഒഴിവാക്കി. 

ജൂലൈയിൽ, ബെൽജിയം കോവിഷീൽഡിന് അംഗീകാരം നൽകിയിരുന്നു. സെപ്റ്റംബറോടെ, അയർലൻഡ്, ഓസ്ട്രിയ, ഹംഗറി, സ്പെയിൻ, ഗ്രീസ്, ക്രൊയേഷ്യ, സ്വിറ്റ്സർലൻഡ്, ഫ്രാൻസ്, ജർമനി, സ്വീഡൻ, ഐസ്‌‌ലൻഡ്, ലാത്വിയ, നെതർലൻഡ്, റൊമാനിയ, സ്ലോവേനിയ, ഫിൻലൻഡ്, ബൾഗേറിയ എന്നിവയുൾപ്പെടെ 18 യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ വാക്സിന് അംഗീകാരം നല്‍കിയിരുന്നു.‍

‌English Summary: Indians Inoculated With Covishield Can Now Fly to Poland

ടൂർ പ്ലാൻ ചെയ്തോളൂ, ട്രാവൽ എക്സ്പേർട്ടിനെ കണ്ടെത്താം ! www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA