ADVERTISEMENT

സഞ്ചാരികൾ ഇനി സന്തോഷിക്കാം. നാവിൽ കപ്പലോടിക്കാവുന്ന രുചിവിഭവങ്ങളുമായി കെടിഡിസിയുടെ ഫൂ‍ഡി വീൽസ് വൈക്കം ബീച്ചിന് സ്വന്തമാകുന്നു. കാഴ്ചക്കാരെ അദ്ഭുതപ്പെടുത്തുന്നത് ഭക്ഷണശാലയുടെ രൂപഭംഗിയാണ്. ഇരുനിലയിലുള്ള ബസിലാണ് ഇൗ റസ്റ്ററന്റ്. െകസ്ആർടിസിയുടെ സഹകരണത്തോടെ വാടകയ്ക്ക് എടുത്ത െകസ്ആർടിസി ബസിന്റെ ബോഡിയിലാണ് റസ്റ്ററന്റ് ഒരുക്കിയിരിക്കുന്നത്. കെടിഡിസിയുടെ ഇൗ പദ്ധതി ടൂറിസം മേഖലയുടെ വളർച്ചയ്ക്ക് പുത്തൻ പ്രതീക്ഷയാണ്.

food-wheels2

ആകർഷകമായി ഇരുനില ബസ്

food-wheels

വൈക്കം ബീച്ചിലെത്തുന്നവർക്ക് കൗതുകമുണർത്തുന്ന കാഴ്ചയായിരിക്കും ഫൂഡി വീൽസ്. ഇരുനിലകളിലുള്ള കളർഫുൾ ബസാണ് ഹൈലൈറ്റ്. ബസിന്റെ താഴത്തെ നിലയിൽ 22 പേർക്കും മുകളില്‍ 28 പേർക്കും ഇരിക്കാം. കൂടാതെ ബസിനോട് ചേർന്ന് സജ്ജമാക്കിയിട്ടുള്ള തോട്ടത്തിന്റെ കാഴ്ചകൾ ആസ്വദിച്ച് ഭക്ഷണവും കഴിക്കാം. തിരുവനന്തപുരത്തെ പഞ്ചനക്ഷത്ര ഹോട്ടലായ മസ്ക്കറ്റിന്റെ ഗാർഡൻ റസ്റ്ററന്റായ സായാഹ്ന ഹോട്ടലിന്റെ മാതൃകയിലാണ് സജ്ജമാക്കിയിട്ടുള്ളത്.

ശീതളപാനീയങ്ങൾ,ലഘുഭക്ഷണങ്ങൾ, െഎസ്ക്രീമുകൾ രുചിനിറച്ച വിഭവങ്ങളൊക്കെയുമുണ്ട്. ഏകദേശം 35 ലക്ഷം മുതൽമുടക്കുള്ള ഇൗ പദ്ധതി ബീച്ചിൽ എത്തുന്നവർക്ക് ആകർഷകവും ആസ്വാദകരവുമായിക്കും. വൈക്കം ബീച്ചിന്റെ കാഴ്ച കണ്ട് അടിപൊളി വിഭവങ്ങൾ രുചിക്കാന്‍ ഫൂ‍ഡി വീൽസ്. ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസാണ് ഫൂ‍ഡി വീൽസ് ഉദ്ഘാടനം.

food-wheels1

English Summary: Vaikom KTDC Food Truck restaurant launches today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com