1,122 രൂപയ്ക്ക് വിമാനയാത്ര, അടിപൊളി ന്യൂ ഇയര്‍ ഓഫറുമായി സ്പൈസ്ജെറ്റ്!

SHARE

ആവേശകരമായ വിന്‍റര്‍ സെയില്‍ ഓഫറുമായി പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ സ്പൈസ്ജെറ്റ്. എല്ലാ ചെലവുകളും ഉള്‍പ്പെടെ, വെറും 1122 രൂപ മുതല്‍ ആഭ്യന്തര വൺവേ വിമാന ടിക്കറ്റുകള്‍ ഇപ്പോള്‍ ലഭ്യമാണ്. ഇങ്ങനെ എടുക്കുന്ന ടിക്കറ്റുകള്‍ക്ക് ഒരു പ്രാവശ്യം തീര്‍ത്തും സൗജന്യമായി യാത്രാ തീയതി മാറ്റാം. മാത്രമല്ല, തുടര്‍ന്നുള്ള യാത്രകളില്‍  ഉപയോഗിക്കാവുന്ന 500 രൂപയുടെ സൗജന്യ ഫ്ലൈറ്റ് വൗച്ചറും ഇതോടൊപ്പം സൗജന്യമായി ലഭിക്കും.

2021 ഡിസംബർ 27 ന് തുടങ്ങി 2021 ഡിസംബർ 31 വരെയാണ് ഓഫര്‍ നിരക്കില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനാവുക. 2022 ജനുവരി 15 മുതൽ 2022 ഏപ്രിൽ 15 വരെയുള്ള കാലയളവിലേക്കുള്ള യാത്രകള്‍ ഓഫറിന്‍ കീഴില്‍ ബുക്ക് ചെയ്യാം. പരിമിതമായ സീറ്റുകളാണ് ഓഫറിനായി മാറ്റിവെച്ചിരിക്കുന്നത് എന്നതിനാല്‍ ആദ്യം വരുന്നവർക്ക് ആദ്യം എന്ന അടിസ്ഥാനത്തിൽ മാത്രമേ ഓഫർ ലഭ്യമാകൂ.

ഓഫര്‍ ടിക്കറ്റില്‍ യാത്രാ തീയതി മാറ്റുമ്പോള്‍ ചേഞ്ച്‌ ഫീസ് ഇല്ലാതിരിക്കാനായി ഫ്ലൈറ്റ് പുറപ്പെടുന്ന തീയതിക്ക് 2 ദിവസം മുമ്പെങ്കിലും ബുക്കിങ് മാറ്റി ചെയ്യണം. അതു കഴിഞ്ഞ് മാറുന്ന ബുക്കിങ്ങുകൾക്ക് സ്റ്റാൻഡേർഡ് നിരക്കുകൾ ബാധകമാകും. ടിക്കറ്റ് നിരക്ക് അപ്പോള്‍ കൂടുതലാണെങ്കില്‍ അധികം വരുന്ന തുക ഉപഭോക്താവ് നല്‍കണം. രണ്ടാമത്തെ തവണ തീയതി മാറ്റുകയാണെങ്കിൽ, നിബന്ധനകൾ അനുസരിച്ച് ബാധകമായ സ്റ്റാൻഡേർഡ് ചേഞ്ച്‌ ഫീസ് ഈടാക്കും.

500 രൂപയുടെ വൗച്ചര്‍ 2022 ജനുവരി 15 മുതല്‍ 2022 ജനുവരി 31 വരെയുള്ള കാലയളവില്‍ ഉപയോഗിക്കണം. 2022 ഫെബ്രുവരി 1 മുതൽ 2022 സെപ്റ്റംബർ 30 വരെയുള്ള യാത്രകള്‍ക്കായുള്ള ടിക്കറ്റുകള്‍ക്ക് വൗച്ചര്‍ ഉപയോഗിച്ച് കിട്ടുന്ന തുക ഉപയോഗിക്കാം. ബുക്കിങ് സമയത്ത് ഉപഭോക്താവ് നല്‍കുന്ന ഇമെയിൽ ഐഡിയിലേക്കായിരിക്കും ഇ-വൗച്ചർ അയയ്‌ക്കുക. യാത്രാ തീയതിക്ക് 15 ദിവസം മുമ്പ് നടത്തുന്ന ബുക്കിങ്ങുകാർക്ക് മാത്രമേ വൗച്ചർ റെഡീം ചെയ്യാനാകൂ.

സ്‌പൈസ് ജെറ്റ് വെബ്‌സൈറ്റ്, മൊബൈൽ ആപ്പ്, റിസർവേഷനുകൾ, എയർപോർട്ട് ടിക്കറ്റിംഗ് കൗണ്ടർ, ഓൺലൈൻ ട്രാവൽ ഏജന്റുമാർ തുടങ്ങി എല്ലാ ചാനലുകൾ വഴിയും നടത്തുന്ന ബുക്കിംഗുകൾക്ക് ഓഫര്‍ ലഭിക്കും. ഗ്രൂപ്പ് ബുക്കിംഗുകൾക്ക് ഈ ഓഫർ ബാധകമല്ല.

English Summary: SpiceJet launches winter sale with fares starting at Rs 1,122. Check details

ടൂർ പ്ലാൻ ചെയ്തോളൂ, ട്രാവൽ എക്സ്പേർട്ടിനെ കണ്ടെത്താം ! www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിന്നൽ മുരളി 2 ഉണ്ടാകും: ആദ്യമായി പ്രതികരിച്ചു ബേസിലും ടോവിനോയും| Tovino, Basil, Guru| Minnal Murali

MORE VIDEOS
FROM ONMANORAMA