പുതുവര്‍ഷത്തില്‍ ആഡംബരക്കപ്പല്‍ യാത്രയൊരുക്കി കെഎസ്ആര്‍ടിസി

cruise
SHARE

കേരളത്തിലെ സഞ്ചാരികള്‍ക്ക് സ്വപ്നസാഫല്യമായി, ഈ പുതുവര്‍ഷത്തില്‍ ജനപ്രിയമായ രണ്ടു യാത്രാസര്‍വീസുകള്‍ ഒരുമിക്കുന്നു. കുറഞ്ഞ ചിലവില്‍ ലക്ഷ്വറി ക്രൂസ് യാത്ര എന്ന ആഗ്രഹം സാക്ഷാത്കരിക്കുകയാണ് കെഎസ്ആര്‍ടിസി. പുതുവത്സരദിനത്തില്‍ കൊച്ചിക്കായലില്‍ ആഡംബര കപ്പലായ നെഫർറ്റിറ്റിയിൽ യാത്ര ചെയ്യാം. 

ജനുവരി ഒന്നിന് രാവിലെ എട്ടരയ്ക്ക് കോഴിക്കോട്ടുനിന്നും ഒമ്പതിന് മലപ്പുറത്തുനിന്നും പത്തരയ്ക്ക് പാലക്കാട്ടുനിന്നും പുറപ്പെടുന്ന ലോഫ്ലോർ ബസുകളിലാണ് കൊച്ചിയിലേക്ക് സഞ്ചാരികളെ എത്തിക്കുന്നത്. വൈകുന്നേരം നാലുമണി മുതല്‍ ഒന്‍പതു മണിവരെ കപ്പല്‍യാത്രയുണ്ടാകും. അസ്തമയക്കാഴ്ചകള്‍ കാണാം. ഒരു നേരത്തെ ഭക്ഷണവും പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

കേരള ഷിപ്പിങ് ആന്‍ഡ്‌ ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷനാണ് നെഫർറ്റിറ്റി ആഡംബരക്കപ്പല്‍ യാത്രകള്‍ ഒരുക്കുന്നത്. രുചികരമായ മെഡിറ്ററേനിയന്‍ വിഭവങ്ങള്‍ സ്വാദോടെ വിളമ്പുന്ന ഏസി റസ്‌റ്റോറന്‍റ് ആണ് കപ്പലിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രത്യേകത. കേരളത്തില്‍ ആദ്യമായാണ്‌ ഒരു കപ്പലിനുള്ളില്‍ ഇത്തരമൊരു സൗകര്യമുള്ളത്. മൂന്നു ഡെക്കുകള്‍ ഉള്ള കപ്പലിലെ MS CLASS VI-ല്‍ ഒരു സമയം 200 പേര്‍ക്ക് യാത്ര ചെയ്യാം. 

ത്രീഡി തിയേറ്റര്‍, ലോഞ്ച് ബാര്‍, ഓപ്പണ്‍ സണ്‍ഡെക്ക്, ചില്‍ഡ്രന്‍സ് പ്ലേ റൂം, ബാങ്ക്വറ്റ് ഹാള്‍ മുതലായവയും ഇതിലുണ്ട്. വിവാഹങ്ങള്‍, ഒത്തുചേരലുകള്‍, പാർട്ടി, കോൺഫറൻസുകൾ തുടങ്ങിയവയ്ക്കായി 200 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഹാളും വിശാലമായ റെസ്റ്റോറന്‍റ് ഏരിയയും ബുക്ക് ചെയ്യാനുള്ള സൗകര്യവും കപ്പലിലുണ്ട്.

11 വയസ്സും അതിനുമുകളിലും ഉള്ളവർക്ക് 3499 രൂപയും 5-10 വയസ്സുള്ളവർക്ക് 1999 രൂപയുമാണ് കെഎസ്ആര്‍ടിസി ഒരുക്കുന്ന ക്രൂസ് യാത്രക്കുള്ള നിരക്ക്.

English Summary: ksrtc Organizes Cruise to Celebrate New Year

ടൂർ പ്ലാൻ ചെയ്തോളൂ, ട്രാവൽ എക്സ്പേർട്ടിനെ കണ്ടെത്താം ! www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിന്നൽ മുരളി 2 ഉണ്ടാകും: ആദ്യമായി പ്രതികരിച്ചു ബേസിലും ടോവിനോയും| Tovino, Basil, Guru| Minnal Murali

MORE VIDEOS
FROM ONMANORAMA