കൂറ്റൻ പാറയിടിഞ്ഞ് ബോട്ടുകളിലേക്ക്, 7 പേരുടെ ജീവന്‍ കവര്‍ന്ന അപകടം; ഞെട്ടിക്കുന്ന വിഡിയോ

brazils-furnas-lake1
Image from video
SHARE

തെക്കുകിഴക്കൻ ബ്രസീലിലെു സംസ്ഥാനമാണ് മിനാസ് ഗെറൈസ്. ഇവിടുത്തെ ഫർണാസ് തടാകക്കരയില്‍ ഉണ്ടായ അപകടത്തിന്‍റെ വിഡിയോ സോഷ്യല്‍ മീഡിയയിലെങ്ങും വൈറലാവുകയാണ് ഇപ്പോള്‍. ചുറ്റും കുത്തനെയുള്ള പാറക്കെട്ടുകള്‍ നിറഞ്ഞ ഈ തടാകത്തില്‍ വിനോദസഞ്ചാരികളുമായി പോയ ബോട്ടുകളിലേക്ക് പാറയിടിഞ്ഞ് ഏഴ് പേർ മരിക്കുകയും മൂന്ന് പേരെ കാണാതാവുകയും ചെയ്തു. 

ഒരു മലയിടുക്കിൽ നിന്ന് വലിയ പാറക്കഷണം മൂന്ന് ബോട്ടുകൾക്ക് മുകളിലേക്ക് അപ്രതീക്ഷിതമായി പതിച്ചതാണ് അപകടത്തിനു വഴിവച്ചത്. മറ്റൊരു ബോട്ടിലെ യാത്രക്കാരൻ പകർത്തിയ അപകടത്തിന്റെ വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അപകടം നടന്നയുടനെ തന്നെ ഒരു ഡൈവ് സ്ക്വാഡും ബ്രസീലിയൻ നാവികസേനയിലെ അംഗങ്ങളും ഉൾപ്പെടെയുള്ള രക്ഷാസംഘങ്ങൾ ഫർണാസ് തടാകത്തിലേക്ക് കുതിച്ചെങ്കിലും എല്ലാവരെയും രക്ഷിച്ചെടുക്കാനായില്ല.

മിനാസ് കടൽ

സാവോ പോളോയിൽ നിന്ന് ഏകദേശം 420 കിലോമീറ്റർ (260 മൈൽ) വടക്കായി, "മിനാസ് കടൽ" എന്ന് വിളിക്കപ്പെടുന്ന ഫർണാസ് തടാകവും ചുറ്റുമുള്ള പ്രദേശങ്ങളും അങ്ങേയറ്റം പ്രകൃതിരമണീയമാണ്. തടാകത്തില്‍ ഒരു ഹൈഡ്രോ-ഇലക്‌ട്രിക് അണക്കെട്ടുണ്ട്. പച്ച നിറമുള്ള തെളിഞ്ഞ ജലമാണ് തടാകത്തില്‍ ഉള്ളത്. ചുറ്റുമുള്ള പാറ മതിലുകളും ഗുഹകളും വെള്ളച്ചാട്ടങ്ങളുമെല്ലാം നിരവധി വിനോദസഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നു.

shutterstock_1334728850

തെക്കുകിഴക്കൻ ബ്രസീലിൽ അടുത്ത ദിവസങ്ങളിൽ വളരെ ശക്തമായ മഴ പെയ്തിരുന്നു. കുന്നുകളും പാറകളും നിറഞ്ഞ പ്രദേശത്ത് മഴ കാരണം മണ്ണ് ഇളകിയതാണ് പാറക്കെട്ടുകള്‍ അടരാന്‍ കാരണമായത്. മിനാസിലൊട്ടാകെ കനത്ത മഴ കാരണം ഉണ്ടായ വെള്ളപ്പൊക്കത്തെത്തുടർന്ന് 17,000 ത്തോളം ആളുകളെ വീടുകളിൽ നിന്ന് മാറ്റിപ്പാര്‍പ്പിച്ചിരുന്നു. 

ബ്രസീലില്‍ ജനസംഖ്യയില്‍ രണ്ടാം സ്ഥാനവും മൊത്ത ആഭ്യന്തര ഉൽപ്പാദനം (ജിഡിപി) പ്രകാരം മൂന്നാം സ്ഥാനവും വിസ്തീർണ്ണം അനുസരിച്ച് നാലാം സ്ഥാനവുമുള്ള സംസ്ഥാനമാണ് മിനാസ്. സംസ്ഥാന തലസ്ഥാനവും ഏറ്റവും വലിയ നഗരവുമായ ബെലോ ഹൊറിസോണ്ടെ, ലാറ്റിനമേരിക്കയിലെ ഒരു പ്രധാന നഗര, ധനകാര്യ കേന്ദ്രവും ബ്രസീലിലെ ആറാമത്തെ വലിയ മുനിസിപ്പാലിറ്റിയുമാണ്. സാവോ പോളോയും റിയോ ഡി ജനീറോയും കഴിഞ്ഞാൽ 5,800,000-ത്തിലധികം ആളുകള്‍ വസിക്കുന്ന മിനാസിന്, ബ്രസീലിലെ മൂന്നാമത്തെ വലിയ മെട്രോപൊളിറ്റൻ പ്രദേശമെന്ന ബഹുമതിയുമുണ്ട്.

shutterstock_1334731151

വാസ്തുവിദ്യയുടെയും കൊളോണിയൽ കലയുടെയും പൈതൃകത്തിന് പേരുകേട്ട ചരിത്ര നഗരങ്ങളായ സാവോ ജോവോ ഡെൽ റെയ്, കോംഗോൺഹാസ്, ഔറോ പ്രീറ്റോ, ഡയമാൻറീന, ടിറാഡെന്റസ്, മരിയാന എന്നീ നഗരങ്ങള്‍ മിനാസിലാണ് സ്ഥിതിചെയ്യുന്നത്. ചരിത്രഗവേഷകരായ സഞ്ചാരികള്‍ നിരന്തരമെത്തുന്ന പ്രദേശങ്ങളാണ് ഇവയെല്ലാം.  

പൊതുവേ പാറക്കെട്ടുകളും പര്‍വതങ്ങളും നിറഞ്ഞ ഭൂപ്രകൃതിയാണ് മിനാസിനുള്ളത്. മിനാസിന്‍റെ തെക്കുഭാഗത്തുള്ള ഹൈഡ്രോ മിനറൽ സ്പാകളായ കാക്സാംബു, ലംബാരി, സാവോ ലോറൻസോ, പോസോസ് ഡി കാൽഡാസ്, സാവോ തോം ദാസ് ലെട്രാസ്, മോണ്ടെ വെർഡെ, കപാറോ എന്നിവയും വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്ന നിലയില്‍ പ്രസിദ്ധമാണ്. കൂടാതെ, സെറ ഡോ സിപ്പോ, സെറ്റെ ലാഗോസ്, കോർഡിസ്ബർഗോ, ലാഗോവ സാന്ത എന്നിവിടങ്ങളിലെ പ്രശസ്തമായ ഗുഹകളും വെള്ളച്ചാട്ടങ്ങളും സഞ്ചാരികള്‍ക്കിടയില്‍ ഏറെ പ്രശസ്തമായ ഇടങ്ങളാണ്. 

English Summary: Canyon wall collapses onto tourist boats on Brazil's Furnas lake

ടൂർ പ്ലാൻ ചെയ്തോളൂ, ട്രാവൽ എക്സ്പേർട്ടിനെ കണ്ടെത്താം ! www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിന്നൽ മുരളി 2 ഉണ്ടാകും: ആദ്യമായി പ്രതികരിച്ചു ബേസിലും ടോവിനോയും| Tovino, Basil, Guru| Minnal Murali

MORE VIDEOS
FROM ONMANORAMA