സുരക്ഷിതമായി അവധിക്കാലം ചെലവഴിക്കാം; ആഘോഷിക്കാൻ ഖത്തറിൽ ഡെസേർട്ട് ഡിറ്റോക്സ്

trip2
SHARE

വിനോദസഞ്ചാരികളെ ആകർഷിക്കുവാനും സന്ദർശകരുടെ വരവിൽ എണ്ണം വർദ്ധിപ്പിക്കാനും ഖത്തർ ടൂറിസത്തിന്റെ പുതിയ പദ്ധതികൾ. ഖത്തർ ടൂറിസം സ്ട്രാറ്റജി 2030 എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിൽ 2030-ഓടെ പ്രതിവർഷം ആറ് ദശലക്ഷത്തിലധികം രാജ്യാന്തര സന്ദർശകരെ ആകർഷിക്കാനാണ് ഖത്തർ ലക്ഷ്യമിടുന്നത്. നുംബിയോ പ്രകാരം 2020ൽ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യമായി റാങ്ക് ചെയ്യപ്പെട്ട ഖത്തറിലേക്ക് 95-ലധികം രാജ്യങ്ങളിൽ നിന്നുള്ള അതിഥികൾക്ക് വീസ രഹിതമായി പ്രവേശിക്കാം. 2022 ഫിഫ വേൾഡ് കപ്പും ഖത്തറിലാണ് നടക്കുന്നത്.

സുരക്ഷിതമായി അവധിക്കാലം ചെലവഴിക്കാം

ഖത്തറിൽ സന്ദർശകർക്ക് സുരക്ഷിതമായി അവധിക്കാലം ചെലവഴിക്കാം. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ വെൽനസ് റിസോർട്ടായ ചിവ-സോം അടുത്തിടെ ഖത്തറില്‍ സുലാൽ വെൽനസ് റിസോർട്ട് ആരംഭിച്ചു. ഖത്തറിലെ ടൂറിസം വിഭാഗവുമായി സഹകരിച്ചാണ് പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്. സ്പാസെന്ററുകളും ഉല്ലാസയാത്രകളും സംയോജിപ്പിച്ചുള്ള അവസരമാണ് റിസോർട്ട് വാഗ്ദാനം ചെയ്യുന്നതെന്ന് ഖത്തർ ടൂറിസം ചീഫ് ഓപ്പറേറ്റിങ് ഓഫീസർ, ബെർത്തോൾഡ് ട്രെങ്കൽ പറഞ്ഞു. ഇന്ന് 

Kayaking-at-Purple-Island-1

വെൽനസ് റിസോർട്ടിന്റെ കാഴ്ചകളിലേക്ക്

ഖത്തറിൽ പ്രവർത്തനമാരംഭിച്ചിരിക്കുന്ന പുതിയ സുലാൽ വെൽനസ് റിസോർട്ട് മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ വെൽനസ് ഡെസ്റ്റിനേഷനാണ്. 'ഡെസേർട്ട് ഡിടോക്‌സ് എന്ന ടൂറിസം പ്രോഗ്രാമിൽ  പങ്കാളികളായിട്ടുള്ളവർക്ക് ഖത്തർ ടൂറിസം മികച്ച ആരോഗ്യകരമായ അനുഭവങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മരുഭൂമിയിലെ സഫാരി ഒപ്പം താമസസ്ഥലത്ത് ഒരുക്കിയിരിക്കുന്ന വിഭവങ്ങള്‍ പല തരത്തിലുള്ള വെൽനസ് പ്രോഗ്രാമുകൾ എന്നിവയാണ് ഡെസേർട്ട് ഡിടോക്‌സ് എന്ന റിസോർട്ട് പരിപാടിയിലൂടെ ഖത്തർ ടൂറിസം ഒരുക്കിയിരിക്കുന്നത്.

സന്ദർശകരുടെ മാനസികമായ ആരോഗ്യമാണ് പുതിയ ടൂറിസം പദ്ധതിയിലൂടെ ഖത്തർ ലക്ഷ്യമിടുന്നത്. ഇതിനായി ചിവ-സോമിന്റെ സുലാൽ വെൽനസ് റിസോർട്ടിലെ മൈൻഡ് ബോഡി റിട്രീറ്റ് തിരഞ്ഞെടുക്കാം. പരമ്പരാഗത ചികിത്സാ രീതികളിലൂടെയും സമഗ്രമായ പ്രവർത്തനങ്ങളിലൂടെയും മാനസികവും ശാരീരികവുമായ ആരോഗ്യം നിലനിർത്തിക്കൊണ്ട് പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും മാനസിക ഉന്മേഷം നേടിയെടുക്കുക എന്നതാണ് ലക്ഷ്യം. 3 മുതൽ 14 രാത്രി വരെ റിട്രീറ്റ് ബുക്ക് ചെയ്യാവുന്നതാണ്.

travel2

ഖത്തറിലെ ഉൾനാടൻ ജലാശയമായ ഖോർ അൽ അദൈദിൽ നിന്ന് മരുഭൂമിയിലേക്ക് ഒരു യാത്ര പോകാം.സന്ദർശകർക്ക് ഒട്ടകപ്പുറത്ത് സവാരി ചെയ്യാനും, പരമ്പരാഗത ഭക്ഷണങ്ങളുമായി ഡിന്നറും  രാത്രി നക്ഷത്രങ്ങൾക്കു കീഴെ ചെലവഴിക്കാനുമുള്ള സൗകര്യമുണ്ട്. കൂടാതെ കുട്ടികൾക്കും മുതിർന്നവർക്കുമായി കളറിങ് വിനോദവും ഒരുക്കിയിട്ടുണ്ട്. ആർട്ടിസ്റ്റ് കഫേയിൽ മുതിർന്നവർക്ക് വിശ്രമത്തോടൊപ്പം രസകരമായ മറ്റുവിനോദങ്ങളും ഒരുക്കിയിട്ടുണ്ട്. പേൾ-ഖത്തറിലെ ഖാനത്ത് ക്വാർട്ടിയറിലാണ് സ്ഥിതിചെയ്യുന്നത്. 

ബനാന ഐലൻഡ് റിസോർട്ട്

ദോഹയ്ക്കരികില്‍ സ്ഥിതിചെയ്യുന്ന ഒരു ദ്വീപാണ് ബനാന ഐലന്‍ഡ്. നീല കലർന്ന പച്ച നിറമുള്ള കടലിനു നടുവിലായി അര്‍ദ്ധചന്ദ്രാകൃതിയില്‍, ഏകദേശം മുപ്പത്തിരണ്ട് എക്കറിലാണ് ഇത് സ്ഥിതിചെയ്യുന്നത്. 

travel1

റിസോർട്ടിന്റെ പ്രൈവറ്റ് ക്ലാസുകളിൽ അഷ്ടാംഗ, യോഗ എന്നിവയിൽ പങ്കെടുക്കാം. ഒരു ദിവസമോ അല്ലെങ്കിൽ ഒരു വീക്കെൻഡോ ഇവിടെ ചെലവഴിക്കാവുന്നതാണ്. സന്ദർശകർക്ക് ആഡംബരപൂർണമായ സ്പായിൽ സമയം ആസ്വദിക്കാം. നഗരത്തിൽ താമസിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഡബ്ല്യു ദോഹ സന്ദർശിക്കാവുന്നതാണ്. ഇത് ദോഹയുടെ ഹൃദയഭാഗത്ത് പാരീസിയൻ ചാരുതയിൽ തീർത്തിരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സിസ്‌ലി സ്പായാണ്. 

ആരോഗ്യത്തോടെ ഭക്ഷണം കഴിക്കാം

പോഷകസമൃദ്ധവും സ്വാദിഷ്ടവും പ്രാദേശികമായി ലഭിക്കുന്നതുമായ ഭക്ഷണങ്ങളില്ലാതെ ഖത്തറിലേക്കുള്ള യാത്രയും പൂർണമാകില്ല. ദോഹയിലെ ആദ്യത്തെ 100 ശതമാനം വെഗൻ കഫേയായ എവർഗ്രീൻ ഓർഗാനിക്‌സിൽ സ്വാദിഷ്ടമായ പ്രഭാതഭക്ഷണമോ ക്ലെൻസിംഗ് മെനുവോ ഉപയോഗിച്ച് ദിവസം ആരംഭിക്കാം. നഗരത്തിൽ ഇപ്പോൾ ഇത്തരത്തിലുള്ള മൂന്ന് റസ്റ്റോറന്റുകളുണ്ട്. ഗ്രീൻ ആൻഡ് ഗോ, ഷെഫ്സ് ഗാർഡൻ, ബലദ്‌ന റെസ്റ്റോറന്റ് എന്നിവയിലേതെങ്കിലും നിങ്ങൾക്ക് തിരഞ്ഞെടുക്കാം. 

പർപ്പിൾ ഐലൻഡിൽ കയാക്കിങ്

ഖത്തറിലെ ഏറ്റവും മനോഹരമായ പ്രകൃതി ദൃശ്യങ്ങളിലൊന്നായ അൽ താക്കിറയിലെ കണ്ടൽക്കാടുകളിൽ കയാക്ക് സവാരിയിലൂടെ പ്രകൃതിയുമായി ഇഴുകി ചേരാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. അരയന്നങ്ങളും ഹെറോണുകളും ഉൾപ്പെടെ വൈവിധ്യമാർന്ന തനതായ സസ്യജന്തുജാലങ്ങൾക്കൊപ്പം കയാക്കിങ് ആസ്വദിക്കാം.

ചർമം സംരക്ഷിക്കാം

പ്രദേശികമായി ഉത്പാദിപ്പിക്കുന്ന ഓർഗാനിക് സ്കിൻ കെയർ ബ്രാൻഡായ ബോട്ടണിയുടെ ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് നിങ്ങളുടെ ചർമത്തിന്റെ സംരക്ഷണത്തിനുള്ള സൗകര്യങ്ങളും ലഭിക്കും. കൂടാതെ ഇവോൾവ് മൈന്റ് ബോഡി സോളിലൂടെ ഫുൾ മൂൺ യോഗ ക്ലാസ്സുകളിൽ പങ്കെടുക്കാനും അവസരമുണ്ട്.

ഒപ്പം നിയ യോഗയുടെ ഭാഗമായിട്ടുള്ള സംഗീതോപകരണങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള മെഡിറ്റേഷൻ ക്ലാസിലും പങ്കെടുക്കാം. ഇതിൽ ടിബറ്റൻ രീതിയിലുള്ള സംഗീതോപകരണങ്ങളും മറ്റുമാണ് ഉപയോഗിക്കുന്നത്.

സന്ദർശകർക്കായി ഒരുക്കിയിരിക്കുന്ന മറ്റൊരു സൗകര്യമാണ് ഡിജിറ്റൽ ഡിറ്റോക്സ്. ഇത് നിങ്ങളുടെ യാത്രയിൽ ഉടനീളം ഒരു സന്തതസഹചാരിയെ പോലെ ഒപ്പമുണ്ടാകും. മാരിയറ്റ് മാർക്വിസ് ദോഹയുടെ 50-ാം നിലയിലെ ഹെലിപാഡിൽ സാറേ സ്പാ ക്യൂറേറ്റ് ചെയ്‌ത "അണ്ടർ ദി സ്റ്റാർസ്" എന്ന പരിപാടിയുടെ പങ്കാളികളുമാകാം.

English Summary: Desert detox for a healthy vacation in Qatar

ടൂർ പ്ലാൻ ചെയ്തോളൂ, ട്രാവൽ എക്സ്പേർട്ടിനെ കണ്ടെത്താം ! www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ബാറോസിൽ കാണാൻ പോകുന്നത് മോഹൻലാൽ മാജിക്..! | Santhosh Sivan | Jack and Jill | Manorama Online

MORE VIDEOS
FROM ONMANORAMA