60 ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ സഞ്ചാരികൾക്ക് ഇൻഷുറൻസ് പരിരക്ഷ

travel-insurance
SHARE

തിരു‍വ‍നന്തപുരം∙ സംസ്ഥാനത്തു വ‍നം വകുപ്പിന്റെ 60 ഇക്കോ ടൂറിസം സെന്ററുകളിൽ എത്തുന്ന സഞ്ചാരികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്താൻ തീരുമാനം. സംസ്ഥാനത്ത് ആദ്യമായാണ് ഈ നടപടി. യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയുടെ സഹകരണത്തോടെ ഒരു വർഷത്തേക്കാണു പദ്ധതി. ഒരാൾക്ക് 225 രൂപ നിരക്കിൽ വ‍നം വകുപ്പ് ഒരു വർഷത്തേക്ക് ഒടുക്കും. ‌

∙ ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ വച്ച് അപകടമുണ്ടായി മരണം സംഭവിച്ചാൽ 5 ലക്ഷം രൂപയും അംഗവൈകല്യം ഉണ്ടായാൽ 2.5 ലക്ഷം രൂപയും സഹായം ലഭിക്കും. 

∙ ടിക്കറ്റെടുത്ത് ഇക്കോ ടൂറിസം കേന്ദ്രങ്ങൾ സന്ദർശിക്കുന്നവർക്കു മാത്രമാണു പരിരക്ഷ. വസ്തുവകകളുടെ നഷ്ടത്തിനു പരിരക്ഷ ഇല്ല. ഇ‍ന്ത്യൻ പൗരൻമാർക്കു മാത്രമാണു പരിരക്ഷ ലഭിക്കുക.

∙ ഒരു വർഷം പരമാവധി 50 പേർക്കു മാത്രമാണ് ആനുകൂല്യം. രണ്ടരക്കോടി രൂപയാണ് നഷ്ടപരിഹാരമായി ഒരു വർഷം നൽകുക. പ്രീമിയം തുകയായി 2,06,500 രൂപ(ജിഎസ്ടി ഉൾപ്പെടെ) സംസ്ഥാന വ‍ന വികസന ഏജൻസി അടച്ചു.

∙ തേക്കടി, ഇരവികുളം ദേശീയോദ്യാനം, പെരിയാർ–പറമ്പിക്കുളം ടൈഗർ റിസർ‍വുകൾ, ചിന്നാർ, നെയ്യാർ, പൊൻമുടി, പാലരുവി, സൈലന്റ് വാലി, തെ‍ൻമല, കോന്നി ആനത്താവളം, തൊമ്മൻകുത്ത് തുടങ്ങിയ ഇക്കോ ടൂറിസം കേന്ദ്രങ്ങളിലാണു പദ്ധതി നടപ്പാക്കുന്നത്. 

English Summary: Insurance coverage for travelers at 60 Eco-Tourism destinations in Kerala

ടൂർ പ്ലാൻ ചെയ്തോളൂ, ട്രാവൽ എക്സ്പേർട്ടിനെ കണ്ടെത്താം ! www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മഞ്ഞിലും മഴയിലും വാഗമണ്ണിലൂടെ രസ്നയ്ക്കൊപ്പം ഒരു കാരവൻ യാത്ര

MORE VIDEOS
FROM ONMANORAMA