ADVERTISEMENT

ഉത്തരാഖണ്ഡില്‍ ഹിമാലയൻ പർവതനിരകള്‍ക്കരികിലെ മനോഹര ക്ഷേത്രമായ ബദരീനാഥും കേദാർനാഥ ക്ഷേത്രവും സന്ദർശകർക്കായി തുറക്കുന്നു. ഇൗ വർഷം മെയ് 6 ന് കേദർനാഥ് ക്ഷേത്രവും മെയ് 8 ന് ബദരീനാഥും തുറക്കും. വൃശ്ചിക ലഗ്നത്തിൽ ക്ഷേത്ര കവാടങ്ങൾ തുറക്കുമെന്ന് ബദ്രി-കേദാർ ക്ഷേത്ര കമ്മിറ്റി ഭാരവാഹി ഹരീഷ് ഗൗഡ് പറഞ്ഞു. കേദാർനാഥ് മുഖ്യ പുരോഹിതൻ റാവൽ ഭീമശങ്കര്‍ ലിംഗും ബദ്രി-കേദാർ മന്ദിര സമിതി പ്രസിഡന്റ് അജേന്ദ്ര അജയ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. 

ഗംഗോത്രി, യമുനോത്രി ക്ഷേത്രങ്ങൾ മേയ് മൂന്നിനും തുറക്കും. മഹാശിവരാത്രി ദിനത്തിലാണ് ‌രാജ്യത്തെ 12 ജ്യോതിർലിംഗങ്ങളിലൊന്നായ കേദാർനാഥ് ശ്രീകോവിലിന്‍റെ കവാടം തുറക്കുന്ന തീയതി പ്രഖ്യാപിച്ചത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചും സാമൂഹിക അകലം നിലനിർത്തിയുമാകും ഭക്തർക്ക് ശിവനെ ദർശിക്കാനുള്ള അനുവാദം നൽകുകയെന്ന് മുഖ്യ പുരോഹിതൻ ബാഗേഷ് ലിംഗ അറിയിച്ചു.

എല്ലാ വര്‍ഷവും ഒക്ടോബര്‍-നവംബര്‍ സമയത്ത് ശൈത്യകാലം തുടങ്ങുന്നതോടെ ബദരീനാഥ് ക്ഷേത്രവും കേദാർനാഥ ക്ഷേത്രവും അടയ്ക്കും.  

ഹിമാലയത്തിലെ ഗർവാൾ പ്രവിശ്യയിലാണ് ശിവക്ഷേത്രമായ കേദാർനാഥ് ക്ഷേത്രം. ഏപ്രിൽ മാസം മുതൽ നവംബർ മാസവരെയാണ് ഇവിടേയ്ക്കുള്ള യാത്രയ്ക്ക് അനുയോജ്യം. മറ്റുകാലങ്ങളിൽ കടുത്ത തണുപ്പും മഞ്ഞുവീഴ്ചയുമായിരിക്കും. മന്ദാകിനി നദിയുടെ മനോഹാരിതയാണ് കേദാർനഥ ക്ഷേത്രത്തിന്റെ മറ്റൊരു ആകർഷണം. മഞ്ഞുകാലത്ത് ഹിമാലയൻ ക്ഷേത്രത്തിന്റെ കവാടങ്ങൾ അടച്ചിട്ടിരിക്കുമ്പോൾ കേദാർനാഥിനെ ആരാധിക്കുന്ന സ്ഥലമാണ് ഉഖിമഠിലെ ഓംകാരേശ്വർ ക്ഷേത്രം.

English Summary: Kedarnath temple and badrinath to open in May

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com