ADVERTISEMENT

ആനവണ്ടി ഉല്ലാസയാത്ര ഹിറ്റായതോടെ വിനോദസഞ്ചാരമേഖലയ്ക്ക് പുതിയമാറ്റമാണ് വന്നിരിക്കുന്നത്. ഇപ്പോഴിതാ ആകാശകാഴ്ച കണ്ട് യാത്ര ചെയ്യാനുള്ള അവസരമാണ് കെഎസ്ആർടിസി ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരത്തേക്ക് എത്തുന്ന വിനോദസഞ്ചാരികള്‍ക്കായി കെഎസ്ആർടിസിയുടെ ഓപ്പണ്‍ ഡെക്ക് ഡബിള്‍ ഡെക്കര്‍ ബസിന്റെ സിറ്റി റൈഡ് സർവീസിന് തുടക്കമായി. ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഫ്ലാഗ് ഓഫ് ചെയ്തു. 

ഡബിൾ ഡെക്കർ ഓപ്പൺ ഡെക്ക്

കുറഞ്ഞ കാലം കൊണ്ടു വിനോദസഞ്ചാരികള്‍ക്കിടയില്‍ പ്രചാരം നേടിയ കെഎസ്ആര്‍ടിസി ബജറ്റ് ടൂര്‍സ് ആണ് തിരുവനന്തപുരം നഗരം സന്ദര്‍ശിക്കുന്ന സഞ്ചാരികള്‍ക്ക് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. വൻ നഗരങ്ങളിലും വിദേശരാജ്യങ്ങളിലും ഉള്ളതുപോലെ ഇരുനില ബസിലെ മുകൾ ഭാഗത്തെ മേൽക്കൂര ഒഴിവാക്കിയ ഡബിൾ ഡെക്കർ ഓപ്പൺ ഡെക്ക് ബസ് കേരളത്തിൽതന്നെ ആദ്യത്തേതാണ്. 

double-decker-bus1
തിരുവനന്തപുരം നഗരം ചുറ്റിക്കാണാൻ കെഎസ്ആർടിസി ഡബിൾ ഡക്കർ സിറ്റി റൈഡ് ഓപ്പൺ ഡെക്ക് ബസ് ഫ്ലാഗ്ഓഫ് ചെയ്തശേഷം നഗരത്തിലൂടെ യാത്രക്കാർക്കൊപ്പം യാത്ര ചെയ്യുന്ന മന്ത്രിമാരായ ആന്റണി രാജു, പി.എ.മുഹമ്മദ് റിയാസ് എന്നിവർ. കെഎസ്ആർടിസി സിഎംഡി ബിജുപ്രഭാകർ സമീപം. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ

സഞ്ചാരികൾക്ക് നവ്യാനുഭവമാണ് ഇൗ യാത്ര സമ്മാനിക്കുന്നത്. നഗരത്തിന്റെ സൗന്ദര്യവും പ്രധാന സ്ഥലങ്ങളും കാണാവുന്ന തരത്തില്‍ പകലും രാത്രിയും ട്രിപ്പുകള്‍ നടത്തുന്നത്. വൈകുന്നേരം അഞ്ചു മുതല്‍ 10 വരെ നീണ്ടു നില്‍ക്കുന്ന നൈറ്റ് സിറ്റി റൈഡും രാവിലെ ഒമ്പത് മുതല്‍ നാലുവരെ നീണ്ടുനില്‍ക്കുന്ന ഡേ സിറ്റി റൈഡുമാണ് നടത്തുന്നത്.

ആകാശ കാഴ്ച കണ്ട് ആനവണ്ടി യാത്ര

തിരുവനന്തപുരം നഗരത്തിന്റെ സായാഹ്ന, രാത്രി കാഴ്ചകൾ കാണുന്നതിന് വിനോദ സഞ്ചാരികൾക്ക് സൗകര്യപ്രദമായ രീതിയിലാണ് ബസിനുള്ളിലെ സീറ്റുകൾ ക്രമീകരിച്ചിരിക്കുന്നത്. പത്മനാഭസ്വാമി ക്ഷേത്രം, സെക്രട്ടേറിയറ്റ്, നിയമസഭ, മ്യൂസിയം, കനകക്കുന്ന് കൊട്ടാരം, വെള്ളയമ്പലം, കോവളം, ലുലു മാൾ റൂട്ടിലാണ് രാത്രി സർവീസ്.

നിലവില്‍ വൈകിട്ട് 5 മുതല്‍ 10 വരെ നീണ്ടു നില്‍ക്കുന്ന നൈറ്റ് സിറ്റി റൈഡും രാവിലെ 9 മുതല്‍ 4 വരെ നീണ്ടുനില്‍ക്കുന്ന ഡേ സിറ്റി റൈഡുമാണ് നടത്തുന്നത്. ഈ രണ്ടു സർവീസിലും ടിക്കറ്റ്‌ നിരക്ക് 250 രൂപയാണ്. പ്രാരംഭ ഓഫര്‍ എന്ന നിലയ്ക്ക് 200 രൂപയ്ക്ക് ലഭിക്കും. യാത്രക്കാര്‍ക്ക് വെൽക്കം ഡ്രിങ്ക്, സ്നാക്സ് എന്നിവയും ലഭ്യമാക്കും.

ഡേ ആൻഡ് നൈറ്റ് റൈഡ് ഒരുമിച്ച് ടിക്കറ്റ്‌ എടുക്കുന്നവര്‍ക്ക് പ്രാരംഭ ഓഫര്‍ എന്ന നിലയ്ക്ക് ഒരു ദിവസം 350 രൂപയുടെ ടിക്കറ്റും ലഭ്യമാകും. ടിക്കറ്റ് ബുക്കിങ്: 9447479789 ( മൊബൈൽ– വാട്സാപ്), 8129562972 

English Summary: Ksrtc started Double Decker Services for Tourists

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com