കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രത്തിലേക്കുള്ള ആനവണ്ടി ഉല്ലാസയാത്ര വൻഹിറ്റായതോടെ സംസ്ഥാനത്തിന് പുറത്തേക്കുള്ള യാത്രയും ആരംഭിച്ചിരിക്കുകയാണ്. യാത്രകർക്കാർക്കായി വേളാങ്കണ്ണി തീർത്ഥാടന യാത്രയാണ് ആനവണ്ടി ഒരുക്കിയിരിക്കുന്നത്. കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തിൽ കൊല്ലത്ത് നിന്നും വേളാങ്കണ്ണിയിലേക്കുള്ള യാത്രയ്ക്ക് തുടക്കമായി.
കൊല്ലത്ത് നിന്ന് എല്ലാ വെള്ളി , ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 5.15 ന് ആരംഭിക്കുന്ന യാത്ര വി.ദൈവസഹയ പിള്ള രക്ത സാക്ഷിത്വം വരിച്ച പള്ളിയും (കാറ്റാടിമല), ഒരിയൂർ വി.ജോൺ ഡി ബ്രിട്ടോ യുടെ ദേവാലയവും സന്ദർശിച്ചു അന്നേ ദിവസം രാത്രിയോടെ വേളാങ്കണ്ണിയിൽ എത്തി ചേരും. അടുത്ത ദിവസം രാവിലെ 9 മണിക്കുള്ള മലയാളം കുർബാനക്ക് ശേഷം വൈകുന്നേരം 4 മണിയോട് കൂടി യാത്ര തിരിച്ചു അടുത്ത ദിവസം അതിരാവിലെ തിരികെ എത്തിച്ചേരുന്ന പോലെയാണ് സർവീസ് ക്രമീകരിച്ചിരുക്കുന്നത്.
കൊല്ലത്ത് നിന്ന് ആരംഭിച്ച തീർത്ഥാടനയാത്ര കൊല്ലം രൂപത ബിഷപ്പ് ഡോ: പോൾ ആന്റണി മുല്ലശ്ശേരി ആശീർവദിച്ചു. കൊല്ലം യൂണിറ്റധികാരി അജിത്ത് കുമാർ, ബി.ടി.സി കൊല്ലം ജില്ലാ കോ-ഓർഡിനേറ്റർ കെ.ജി രാജേഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പ്രാരംഭ ഓഫർ എന്ന നിലയിൽ ടിക്കറ്റ് നിരക്ക് ഒരു സീറ്റിനു 2,200 രൂപ മാത്രമാണ് ഈടാക്കുന്നത്. ടിക്കറ്റുകൾ ഒറ്റയ്ക്കോ ഗ്രൂപ്പായോ ബുക്ക് ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും ആയി :-+91-89215 52722, +91-99950 44775 ,+91-89219 50903, 91-94966 75635 എന്നി നമ്പറുകളിൽ ബന്ധപ്പെടുക.
English Summary: Kollam Ksrtc Announces Velankanni Budget Tourism Trip