പൊളിക്കാൻ ഒരു ഡ്രീം; ലോകത്തിലെ ഏറ്റവും വലിയ സിനിമാ തിയറ്ററുള്ള കപ്പൽ

Dream1
SHARE

ലോകത്ത് ഏറ്റവുമധികം യാത്രക്കാർക്കു സഞ്ചരിക്കാവുന്ന ക്രൂസ് കപ്പൽ, ലോകത്തിലെ ഏറ്റവും വലിയ സിനിമാ തിയറ്ററുള്ള കപ്പൽ, വലുപ്പത്തിൽ ലോകത്തിലെ ഒന്നാമനായ റോയൽ കരീബിയൻ കഴിഞ്ഞാൽ രണ്ടാമൻ... ഇങ്ങനെ അനേകം സവിശേഷതകളുള്ള കപ്പലാണ് ഗ്ലോബൽ ഡ്രീം 2. ക്രൂസ് കമ്പനിയായ ജെന്റിങ് ഹോങ്കോങ് 2016ൽ രണ്ട് ക്രൂസ് കപ്പലുകൾ നിർമിക്കാൻ ജർമൻ കപ്പൽ നിർമാണക്കമ്പനിയായ എംവി വെർഫ്തെന് ഓർഡർ നൽകുമ്പോൾ വിനോദസഞ്ചാരത്തിന്റെയും ക്രൂസ് യാത്രകളുടെയും ഭാവി ശോഭനമായിരുന്നു. 2019ൽ കോവിഡിന്റെ വരവോടെ കാര്യങ്ങൾ മാറിമറിഞ്ഞു. ആദ്യകാല കോവിഡ് വ്യാപനങ്ങൾ പലതും ക്രൂസ് കപ്പലുകൾ വഴിയായതും പിന്നീടങ്ങോട്ടു വിനോദസഞ്ചാര മേഖല തകർന്നടിഞ്ഞതും കാര്യങ്ങളെല്ലാം തകിടമംമറിച്ചു.

ഗ്ലോബൽ ഡ്രീമിന്റ നിർമാണം 2018ലും ഗ്ലോബൽ ഡ്രീം 2ന്റെ നിർമാണം 2019ലും ആരംഭിച്ചു. 2022 ജനുവരിയിൽ എംവി വെർഫ്തെൻ കടക്കെണിയിലായി. കപ്പൽ നിർമിക്കാൻ ഓർഡർ കൊടുത്ത ജെന്റിങ് ഹോങ്കോങ്ങും ജനുവരിയിൽ പാപ്പരായി. 2 കപ്പലുകളിൽ ഗ്ലോബൽ ഡ്രീം നിർമാണം 80 ശതമാനത്തോളം പൂർത്തിയായിരുന്നു. എന്നാൽ, ഗ്ലോബൽ ഡ്രീം 2 പകുതിയേ ആയുള്ളൂ. കടക്കെണിയിലായ കപ്പൽ നിർമാണക്കമ്പനി അവിടെ ഇനിമുതൽ പടക്കപ്പലുകൾ മാത്രമേ നിർമിക്കൂവെന്നു പ്രഖ്യാപിച്ചു. കടത്തിൽ മുങ്ങിയ ജെന്റിങ് ഹോങ്കോങ് കപ്പലുകൾ വാങ്ങില്ലെന്നും ഉറപ്പായതോടെ പുതിയ ആവശ്യക്കാരെ കണ്ടെത്തണം. ഏറെക്കുറെ നിർമാണം പൂർത്തിയായ ഗ്ലോബൽ ഡ്രീം ചിലപ്പോൾ ആരെങ്കിലും വാങ്ങിയേക്കുമെന്ന പ്രതീക്ഷയിലാണു കമ്പനി. എന്നാൽ, പണിതീരാത്ത ഗ്ലോബൽ ഡ്രീം 2 വാങ്ങാനാരുമില്ല. പണി പൂർത്തിയാക്കാൻ പണവുമില്ല. ഈ സാഹചര്യത്തിൽ  പൊളിച്ചു വിൽക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ലോകത്ത് ഏറ്റവുമധികം ആളുകൾ സഞ്ചരിക്കുമായിരുന്ന കപ്പൽ ഏതാനും ആഴ്ചകൾക്കുള്ളിൽ നീരണിയുന്നത് പൊളിക്കൽ കേന്ദ്രത്തിലേക്കുള്ള യാത്രയ്ക്കായിരിക്കും. എൻജിനും മറ്റു യന്ത്രഭാഗങ്ങളും ഇലക്ട്രോണിക്, ഡിജിറ്റൽ സംവിധാനങ്ങളും വിറ്റഴിച്ച ശേഷം കപ്പൽ ആക്രിവിലയ്ക്കു വിൽക്കാനാണു നീക്കം.

ഡ്രീം 2 പൊളിയായിരുന്നു

9,000 യാത്രക്കാരെയും 2,200 ജീവനക്കാരെയും വഹിക്കാൻ കഴിയുന്ന കപ്പലായിരുന്നു ഡ്രീം 2.  2.08 ലക്ഷം ഗ്രോസ് ടണ്ണേജ് ഭാരമുള്ള കപ്പലിന് 14,000 കോടി രൂപയാണ് നിർമാണച്ചെലവ്. 342 മീറ്റർ നീളം, 46.4 മീറ്റർ വീതി (ബീം). യാത്രക്കാരെ സ്വീകരിക്കാനും അവരോടു സംവദിക്കാനും നിർമിതബുദ്ധി (എഐ), റോബോട്ടിക് സംവിധാനങ്ങൾ എന്നിവ ഈ കപ്പലിലുണ്ടായിരുന്നു.

English Summary: World's Largest Cruise Ship Global Dream

ടൂർ പ്ലാൻ ചെയ്തോളൂ, ട്രാവൽ എക്സ്പേർട്ടിനെ കണ്ടെത്താം ! www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS