ADVERTISEMENT

പ്രകൃതി ഭംഗിയും, കലാരൂപങ്ങളും, ടൂറിസ്റ്റ് സ്പോട്ടുകളും നല്ല കാലാവസ്ഥയുമൊക്കെ കൂടിയിണങ്ങിയതാണ് കേരളം. ഇപ്പോഴിതാ ലോകത്തു കണ്ടിരിക്കേണ്ട സ്ഥലങ്ങളുടെ ടൈം മാഗസിൻ പട്ടികയിൽ ഇടം പിടിച്ചിരിക്കുകയാണ് കേരളം. രാജ്യാന്തര ട്രാവൽ ജേണലിസ്റ്റുകളുടെ അഭിപ്രായങ്ങൾ ചേർത്തു കൊണ്ടാണ് ലോകത്തു കണ്ടിരിക്കേണ്ട 50 മനോഹര സ്ഥലങ്ങളുടെ പട്ടിക തയാറാക്കപ്പെട്ടത്. 

ഇന്ത്യയുടെ തെക്കു പടിഞ്ഞാറൻ തീരമായ കേരളം ഏറ്റവും സുന്ദരമായ സംസ്ഥാനമാണെന്നും മനോഹരമായ കടൽത്തീരങ്ങളും  സമൃദ്ധമായ കായലുകളും ക്ഷേത്രങ്ങളും കൊട്ടാരങ്ങളുമൊക്കെയായി ശരിയായ അർത്ഥത്തിൽ ദൈവത്തിന്റെ സ്വന്തം നാട് തന്നെയാണെന്നും ടൈം കുറിക്കുന്നു. കേരളത്തിലെ ആയുർവേദ സൗകര്യങ്ങളെപ്പറ്റിയും വിദേശികൾക്കായി തയാറാക്കിയിരിക്കുന്ന സേവനങ്ങളെപ്പറ്റിയും മാഗസിന്‍ പ്രതിപാദിക്കുന്നുണ്ട്. 

varkala-travel

ഇന്ത്യയിൽ മോട്ടോർ ഹോം ടൂറിസത്തെ പ്രോത്സാഹിപ്പിക്കാനായി വാഗമണില്‍ ആരംഭിച്ച സംസ്ഥാനത്തെ ആദ്യത്തെ കാരവൻ പാർക്കായ കാരവൻ മെഡോസിനെപ്പറ്റിയും, സുസ്ഥിര വിനോദസഞ്ചാരത്തിൽ ഹൗസ്ബോട്ട് യാത്രകളോളം തന്നെ കാരവൻ ടൂറിസവും ഒരു വാഗ്ദാനമായിരിക്കുമെന്നും ടൈംസ് റിപ്പോർട്ടിൽ പറയുന്നു. 

കേരളത്തിനു പുറമേ ഇന്ത്യയിൽ നിന്ന് അഹമ്മദാബാദും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. ഇക്കോ ടൂറിസമാണ് കേരളത്തെ കൂടുതൽ ആകർഷകമാക്കിയതെങ്കിൽ ഉയർന്ന വിദ്യാഭ്യാസമാണ് അഹമ്മദാബദിനു പട്ടികയിൽ ഇടം നേടിക്കൊടുത്തത്.

munnar-trip

റാസൽഖൈമ–യുഎഇ; പാർക്ക് സിറ്റി–യൂട്ടാ; സോൾ; ഗ്രേറ്റ് ബാരിയർ റീഫ്–ഓസ്‌ട്രേലിയ; ആർട്ടിക്; വലെൻസിയ–സ്പെയിൻ; ട്രാൻസ് ഭൂട്ടാൻ ട്രയൽ–ഭൂട്ടാൻ; അന്താരാഷ്ട്ര ബഹിരാകാശ നിലയം–ബൊഗോട്ട; ലോവർ സാംബെസി നാഷണൽ പാർക്ക്, സാംബിയ–ഇസ്താംബുൾ, കിഗാലി–റുവാണ്ട- എന്നിവയാണ് ടൈം മാഗസിന്റെ പട്ടികയിൽ ഇടം പിടിച്ച മറ്റു സ്ഥലങ്ങൾ.

English Summary: Kerala in time Magazines list of 50 Most Beautiful places in the World

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com