ഹെൻലി പാസ്‌പോർട്ട് സൂചിക: ഈ രാജ്യങ്ങളില്‍ ഇന്ത്യക്കാര്‍ക്ക് വീസയില്ലാതെ പോകാം

1248-indian-passport
SHARE

ഹെൻലി പാസ്‌പോർട്ട് സൂചികയുടെ ഏറ്റവും പുതിയ അപ്‌ഡേറ്റ് പുറത്തുവന്നു. 199 പാസ്‌പോർട്ടുകള്‍ അടങ്ങുന്ന പട്ടികയിൽ 87-ാം സ്ഥാനത്താണ് ഇന്ത്യ. ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ട് എന്ന ബഹുമതിയുള്ളത് ജപ്പാന്‍റെ പാസ്പോര്‍ട്ടിനാണ്. ജാപ്പനീസ് പാസ്‌പോർട്ട് ഉടമകൾക്ക് 193 രാജ്യങ്ങളിലേക്ക് വിസ രഹിത യാത്ര ആസ്വദിക്കാം. 192 രാജ്യങ്ങളിലേക്ക് പ്രവേശനമുള്ള സിംഗപ്പൂരും ദക്ഷിണ കൊറിയയുമാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍ ഉള്ളത്.

ഇന്ത്യൻ പാസ്‌പോർട്ട് ഉപയോഗിച്ചുള്ള വീസ ഓൺ അറൈവൽ

വീസ ആവശ്യമില്ലാതെ യാത്ര ചെയ്യാൻ കഴിയുന്ന സ്ഥലങ്ങളുടെ എണ്ണം അനുസരിച്ച് ലോക പാസ്‌പോർട്ടുകള്‍ റാങ്ക് ചെയ്യുകയാണ് ഹെൻലി പാസ്‌പോർട്ട് ഇൻഡക്‌സ് ചെയ്യുന്നത്. ഇന്‍റർനാഷണൽ എയർ ട്രാവൽ അതോറിറ്റി (IATA) പങ്കുവെച്ച ഡാറ്റയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കുന്നത്. ഓരോ പാദത്തിലും ലിസ്റ്റ് അപ്ഡേറ്റ് ചെയ്യപ്പെടുന്നു. 2022 രണ്ടാം പാദത്തിൽ 85-ാം സ്ഥാനത്തെത്തിയ ഇന്ത്യ,  ഇക്കുറി രണ്ട് സ്ഥാനങ്ങൾ താഴേക്ക് പോയി.

പട്ടിക പ്രകാരം 60 രാജ്യങ്ങളിലേക്ക് ഇന്ത്യക്ക് വീസ ഓൺ അറൈവൽ പ്രവേശനമുണ്ട്. മാലദ്വീപ്, സീഷെൽസ്, മൗറീഷ്യസ്, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, ഫിജി, കുക്ക് ദ്വീപുകൾ തുടങ്ങിയ ദ്വീപുകളും സിംബാബ്‌വെ, ടാൻസാനിയ, മഡഗാസ്‌കർ മുതലായ രാജ്യങ്ങളുമെല്ലാം ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വീസ ഓൺ അറൈവൽ വാഗ്ദാനം ചെയ്യുന്നു. അൽബേനിയയും സെർബിയയും മാത്രമാണ് ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് വീസ ഓൺ അറൈവൽ നല്‍കുന്ന യൂറോപ്യൻ രാജ്യങ്ങൾ. 

ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് വീസയില്ലാതെ യാത്ര ചെയ്യാൻ കഴിയുന്ന രാജ്യങ്ങളുടെ ലിസ്റ്റ് ഇതാ:

ഓഷ്യാനിയ

കുക്ക് ദ്വീപുകൾ,ഫിജി,മാർഷൽ ദ്വീപുകൾ(voa),മൈക്രോനേഷ്യ,നിയു, പലാവു ദ്വീപുകൾ,സമോവ(voa), തുവാലു, വനവാട്ടു, 

മിഡിൽ ഈസ്റ്റ്

ഇറാൻ, ജോർദാൻ, ഒമാൻ, ഖത്തർ

യൂറോപ്പ്

അൽബേനിയ, സെർബിയ, സെർബിയ

കരീബിയൻ

ബാർബഡോസ്, ബ്രിട്ടീഷ് വിർജിൻ ദ്വീപുകൾ, ഡൊമിനിക്ക, ഗ്രനേഡ, ഹെയ്തി, ജമൈക്ക, മോണ്ട്സെറാറ്റ്, സെന്‍റ് കിറ്റ്സ് ആൻഡ് നെവിസ്, സെന്‍റ് ലൂസിയ, സെന്‍റ് വിൻസെന്‍റ് ആൻഡ് ഗ്രനേഡൈൻസ്, ട്രിനിഡാഡ് ആൻഡ് ടൊബാഗോ.

ഏഷ്യ

ഭൂട്ടാൻ, കംബോഡിയ, ഇന്തൊനീഷ്യ, ലാവോസ്, മക്കാവോ, മാലദ്വീപ്, മ്യാൻമർ, നേപ്പാൾ, ശ്രീലങ്ക, തായ്‌ലൻഡ്, തിമോർ-ലെസ്റ്റെ

അമേരിക്ക

ബൊളീവിയ, എൽ സാൽവഡോർ,

ആഫ്രിക്ക

ബോട്സ്വാന, ബുറുണ്ടി, കേപ് വെർഡെ ദ്വീപുകൾ, കൊമോറോ ദ്വീപുകൾ, എത്യോപ്യ, ഗാബോൺ, ഗിനിയ-ബിസാവു, മഡഗാസ്കർ, മൗറിറ്റാനിയ, മൗറീഷ്യസ്, മൊസാംബിക്, റുവാണ്ട,സെനഗൽ , സീഷെൽസ്, സിയറ ലിയോൺ, സൊമാലിയ, ടാൻസാനിയ, ടോഗോ, ടുണീഷ്യ, ഉഗാണ്ട, സിംബാബ്‌വെ.

ഏറ്റവും ശക്തമായ പാസ്‌പോർട്ടുകളുള്ള പത്ത് രാജ്യങ്ങൾ

∙ജപ്പാൻ (193 രാജ്യങ്ങളിലേക്ക് പ്രവേശനം)

∙സിംഗപ്പൂരും ദക്ഷിണ കൊറിയയും (192 രാജ്യങ്ങളിലേക്ക് പ്രവേശനം)

∙ജർമനി, സ്പെയിൻ (190 രാജ്യങ്ങളിലേക്ക് പ്രവേശനം)

∙ഫിൻലാൻഡ്, ഇറ്റലി, ലക്സംബർഗ് (189 രാജ്യങ്ങളിലേക്ക് പ്രവേശനം)

∙ഓസ്ട്രിയ, ഡെൻമാർക്ക്, നെതർലാൻഡ്‌സ്, സ്വീഡൻ (188 രാജ്യങ്ങളിലേക്ക് പ്രവേശനം)

∙ഫ്രാൻസ്, അയർലൻഡ്, പോർച്ചുഗൽ, യുണൈറ്റഡ് കിംഗ്ഡം (187 രാജ്യങ്ങളിലേക്ക് പ്രവേശനം)

∙ബെൽജിയം, ന്യൂസിലാൻഡ്, നോർവേ, സ്വിറ്റ്സർലൻഡ്, യുണൈറ്റഡ് സ്റ്റേറ്റ്സ് (186 രാജ്യങ്ങളിലേക്ക് പ്രവേശനം)

∙ഓസ്‌ട്രേലിയ, കാനഡ, ചെക്ക് റിപ്പബ്ലിക്, ഗ്രീസ്, മാൾട്ട (185 രാജ്യങ്ങളിലേക്ക് പ്രവേശനം)

∙ഹംഗറി (183 രാജ്യങ്ങളിലേക്ക് പ്രവേശനം)

∙ലിത്വാനിയ, പോളണ്ട്, സ്ലൊവാക്യ (182 രാജ്യങ്ങളിലേക്ക് പ്രവേശനം)

English Summary: Henley Passport Index 2022

ടൂർ പ്ലാൻ ചെയ്തോളൂ, ട്രാവൽ എക്സ്പേർട്ടിനെ കണ്ടെത്താം ! www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}