ADVERTISEMENT

മഴ കുറഞ്ഞതോടെ  ഇടുക്കിയിലെ കാഴ്ചകളിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് വർധിച്ചു. ഒാണാവധി ആഘോഷമാക്കാൻ കാത്തിരിക്കുകയാണ് സഞ്ചാരികൾ. മൂന്നാറിലെയും ഇടുക്കിയിലെയും റിസോർട്ടുകളിൽ ബുക്കിങ്ങും തകൃതിയായി നടക്കുന്നു. കനത്ത മഴയെ തുടർന്ന് അടച്ച വിനോദ കേന്ദ്രങ്ങൾ കഴിഞ്ഞ ദിവസമാണ് തുറന്നത്. ഓണത്തോടനുബന്ധിച്ച് കൂടുതൽ സഞ്ചാരികള്‍ ഇടുക്കിയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ.

വിനോദ സഞ്ചാര കേന്ദ്രങ്ങൾ സജീവമായിരുന്നപ്പോഴാണ് കാലവർഷം ശക്തമായത്. ഉരുൾ പൊട്ടലും മണ്ണിടിച്ചിലും പലയിടത്തും ദുരിതം വിതച്ചു. മൂന്നാർ ഉൾപ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പല റോഡുകളും തകർന്ന് അപകടാവസ്ഥയിലായി. പല വിനോദ സഞ്ചാര മേഖലകളും ഒറ്റപ്പെട്ടു. ഇതോടെയാണ് ജില്ലയിൽ വിനോദ സഞ്ചാരത്തിന് വിലക്ക് ഏർപ്പെടുത്തിയത്. മഴ മാറിയതോടെ ജില്ലാഭരണകൂടം നിരോധനം പിൻവലിച്ചു. ഇടുക്കിയുടെ പ്രകൃതി സൗന്ദര്യം ആസ്വദിക്കുവാൻ സഞ്ചാരികളുടെ ഒഴുക്കായി.

കാലാവസ്ഥ അനുകൂലമാകുന്നതോടുകൂടി ഇടുക്കി ഡാം വീണ്ടും സന്ദർശകർക്കായി തുറന്ന് കൊടുക്കും. ഓണക്കാലത്ത് കൂടുതൽ സഞ്ചാരികൾ എത്തുമെന്നാണ് പ്രതീക്ഷ. വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറക്കുന്നത് ഇതിനെ ആശ്രയിച്ച് ജീവിക്കുന്ന ആയിരക്കണക്കിനാളുകൾക്ക് ആശ്വാസമാകും.

English Summary: Tourists rush in Idukki

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com