കോവിഡ് തിരിച്ചടികൾക്ക് ശേഷം ടൂറിസം മേഖല കുതിച്ചുമുന്നേറുകയാണിപ്പോൾ. പുതിയ പദ്ധതികളിലൂടെ വിനോദ സഞ്ചാരമേഖലയ്ക്ക് പുത്തൻ പ്രതീക്ഷയാണ് ടൂറിസം മേഖല മുന്നോട്ടുവയ്ക്കുന്നത്. കേരളാ ടൂറിസത്തിന് ഉത്തേജനമേകാൻ പുതിയ സ്റ്റാർട്ടപ്പ് ആരംഭിച്ചിരിക്കുകയാണ് കൊച്ചിയിൽ. ടൂറിസം ട്രെൻഡുകൾ പരിചയപ്പെടുത്തുക, വിനോദസഞ്ചാര താൽപര്യം വർധിപ്പിക്കുക തുടങ്ങിയവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ദുബായിലെ പ്രമുഖ യോട്ടിങ് കമ്പനിയായ ഡി ത്രി യോട്സ് ആൻഡ് യോട്സ് കൊച്ചിയിൽ ആരംഭിച്ചിരിക്കുകയാണ്. രണ്ട് യോട്ടുകളാണ് കമ്പനി കൊച്ചിയിലെത്തിച്ചത്. ലെഷൻ ഫിഷിങ് യോട്ടാണ് ഇടകൊച്ചി കൊളംബസ് മറീനയിൽ നിന്ന് ആദ്യ സർവീസ് ആരംഭിച്ചത്. സിനിമാതാരം ആസിഫ് അലി ആദ്യ യാത്രയിൽ മുഖ്യാതിഥിയായി.
കേരളത്തിന്റെ വാട്ടർ ടൂറിസം മേഖലയിൽ മാറ്റങ്ങൾ സൃഷ്ടിക്കാൻ ഇൗ പദ്ധതിയിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ. ഡി ത്രി യോട്സ് ആൻഡ് യോട്സ് ദുബായിയുടെയും ഡി ത്രി കൊച്ചിയുടെയും സംയുക്ത സംരംഭത്തിൽ ലക്ഷ്വറി ക്രൂസ് യോട്ടുകള്‍ കൊച്ചിയിൽ സർവീസ് നടത്തുമെന്നും കൂടാതെ വാട്ടർ സ്പോർട്സ് സംവിധാനങ്ങൾ മികവുറ്റതാക്കുമെന്നും മനേജ്മെന്റ് അധികൃതര്‍ വ്യക്തമാക്കി.
English Summary: D3 Yachts Cruise Service in kochi