'കേറി വാടാ മക്കളെ' ആനവണ്ടിയിൽ 2 ദിവസത്തെ യാത്ര; മാവേലിക്കരയിൽ നിന്ന് കണ്ണൂരിന്റെ കാഴ്ചകളിലേക്ക്

ksrtc
Credit:Libin John/istock
SHARE

കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെല്ലിന്റെ ഉല്ലാസയാത്രകൾ ഹിറ്റാണ്. ഇത്തരം യാത്രകൾക്ക് പുതിയ മുഖം നൽകികൊണ്ട് കണ്ണൂർ പറശ്ശിനിക്കടവ് വിസ്മയാ പാർക്ക് ദ്വിദിന യാത്ര ഒരുക്കുകയാണ്. കുറഞ്ഞ ചെലവിൽ രണ്ടു ദിവസത്തെ യാത്ര ആനന്ദമാക്കാം. നവംബർ രണ്ടാംവാരത്തിൽ മാവേലിക്കര യൂണിറ്റിൽ നിന്നുമാണ് യാത്ര പുറപ്പെടുന്നത്. പറശ്ശിനിക്കടവ് വിസ്മയ പാർക്ക്, പൈതൽ മല, ഏഴരക്കുണ്ട്, പാലക്കയം തട്ട് തുടങ്ങി വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കാണ് ഉല്ലാസയാത്ര. താമസം ഉൾപ്പടെയുള്ള സൗകര്യം പറശ്ശിനിക്കടവ് വിസ്മയ പാർക്കിന് സമീപമാണ് ഒരുക്കിയിരിക്കുന്നത്.

2000 ൽ സ്ഥാപിതമായ സഹകരണ സ്ഥാപനമായ മലബാർ ടൂറിസം ഡവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ മേൽനോട്ടത്തിലാണ് വിസ്മയാ പാർക്കിന്റെ പ്രവർത്തനങ്ങൾ. കണ്ണൂരിൽ നിന്ന് 18 കിലോമീറ്ററും തളിപ്പറമ്പിൽ നിന്ന് 8 കിലോമീറ്ററും ദൂരത്തിലാണ് പാർക്ക്.

കണ്ണൂരിന്റെ കാഴ്ചകളിലേക്ക്

പൈതൽ മല

കണ്ണൂർ ജില്ലയിലെ മലയും വിനോദസഞ്ചാര കേന്ദ്രവുമാണ് പൈതൽ മല അഥവാ വൈതൽ മല. സമുദ്രനിരപ്പിൽ നിന്ന് 4500 അടി (1,372 മീറ്റർ) ഉയരത്തിലായി 4124 ഏക്കർ പ്രദേശത്താണ് ഇൗ മല. നിബിഢവനങ്ങളുള്ള മലയുടെ അടിവാരത്തിൽ ഒരു വിനോദസഞ്ചാര അന്വേഷണ കേന്ദ്രവും താമസ സൗകര്യങ്ങളും ഉണ്ട്. മലമുകളിൽ ഒരു നിരീക്ഷണ ഗോപുരവും സ്ഥിതിചെയ്യുന്നു. കേരള-കർണാടക അതിർത്തിയിൽ ജില്ലാ ആസ്ഥാനത്തു നിന്ന് 65 കിലോമീറ്റർ കിഴക്കായി ആണ് പൈതൽ മല സ്ഥിതിചെയ്യുന്നത്.

ഏഴരക്കുണ്ട്

ഏഴരക്കുണ്ട് വെള്ളച്ചാട്ടത്തിന്റെ ഉച്ചിയിൽ എത്താൻ രണ്ടുമാർഗമാണുള്ളത്. വെള്ളച്ചാട്ടത്തിന്റെ ബേസിൽ നിന്ന് മുകളിലേക്ക് ട്രെക്ക് ചെയ്യാനും സാധിക്കും അല്ലെങ്കിൽ വാഹനത്തിൽ മുകളിലേക്ക് എത്തിച്ചേരാനും സാധിക്കും. ടൂ വീലറും ഫോർ വീലർ വാഹനങ്ങളും അധികം സാഹസികത കാണിക്കാതെ തന്നെ മുകളിൽ എത്താം. ഒഴുക്കും ആഴവും കൂടുതലായതിനാൽ ഏഴരകുണ്ട് വെള്ളച്ചാട്ടത്തിന്റെ മുകൾ ഭാഗത്തു കുളിക്കാൻ ഇറങ്ങാൻ കഴിയില്ല.

പാലക്കയം തട്ട്

കണ്ണൂർ ജില്ലയിലെ നടുവിൽ പഞ്ചായത്തിൽ ഉൾപ്പെടുന്ന സ്ഥലമാണ് പാലക്കയംതട്ട്. പശ്ചിമഘട്ടമലനിരകൾ ഉൾപ്പെടുന്ന ഈ സ്ഥലം പരിസ്ഥിതി ദുർബല പ്രദേശം കൂടിയാണ്. അപൂർവയിനം ഔഷധസസ്യങ്ങളും പക്ഷികളും ജീവജാലങ്ങളും ഇവിടെയുണ്ട്. പാലക്കായ് മരം തട്ട് ആണ് പിന്നീട് പാലക്കയം തട്ട് ആയത്. നടുവിൽ ടൗണിൽ നിന്ന് മണ്ടളം ജംഗ്ഷൻ വഴി പാലക്കയംതട്ടിലെത്തിച്ചേരാം.

കുറഞ്ഞ ചെലവിൽ സുരക്ഷിതമായി രണ്ടുദിവസത്തെ യാത്രയ്ക്ക് ഒരുങ്ങാം. ഭക്ഷണം ഒഴികെ ബസ് നിരക്കും പ്രവേശന ഫീസും ഉൾപ്പടെ 3390 രൂപയാണ് ഇൗടാക്കുന്നത്. ബുക്കിങ് ആരംഭിച്ചു. ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനുമായി കെഎസ്ആർടിസിയുമായി ബന്ധപ്പെടാം, 9846475874, കായംകുളം; 9605440234, 9400441002,ഹരിപ്പാട്: 9947812214, ആലപ്പുഴ: 9400203766.

English Summary: Ksrtc Announces Budget Trip to Kannur Tourist Destinations

ടൂർ പ്ലാൻ ചെയ്തോളൂ, ട്രാവൽ എക്സ്പേർട്ടിനെ കണ്ടെത്താം ! www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാവർക്കും ഇഷ്ടപ്പെടും രുചിയിൽ ചില്ലി മഷ്റും

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}