ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ട് ഈ രാജ്യത്തിന്റേത്; ഇന്ത്യയുടെ സ്ഥാനം അറിയാം

passport
Manivannan Thirugnanasambandam/istock
SHARE

ലോകത്തെ ശക്തമായ പാസ്പോര്‍ട്ടുകളുടെ പട്ടിക പുറത്തു വിട്ടു. ഹെന്‍ലി പാസ്പോർട്ട് സൂചിക പ്രകാരമാണ് 109 രാജ്യങ്ങളുടെ പാസ്പോര്‍ട്ടുകളുടെ പട്ടിക പുറത്തു വിട്ടത്. പട്ടിക പ്രകാരം ജപ്പാന്റെ പാസ്പോർട്ടാണ് ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ട്. തുടര്‍ച്ചയായി അഞ്ചാം തവണയാണ് ജപ്പാൻ പാസ്പോര്‍ട്ട് ഈ സ്ഥാനത്തെത്തുന്നത്. 193 ആഗോള ലക്ഷ്യസ്ഥാനത്തേക്ക് വീസ രഹിത പ്രവേശനം അനുവദിക്കുന്ന പാസ്പോർട്ടാണ് ജപ്പാന്റേത്.പട്ടികയിൽ ഇന്ത്യൻ പാസ്പോർട്ട് എണ്‍പത്തിയഞ്ചാം സ്ഥാനത്താണ്. 59 ഇടത്തേക്കാണ് ഇന്ത്യ വിസ രഹിത പ്രവേശനം നൽകുന്നത്. 2022ല്‍ 83 -ാം സ്ഥാനത്തായിരുന്നു ഇന്ത്യ. 

സിംഗപ്പൂർ, ദക്ഷിണ കൊറിയ രാജ്യങ്ങളാണ് ജപ്പാന് പിന്നിലായി രണ്ടാമതുള്ളത്. ഇരു രാജ്യങ്ങളും 192 ആഗോള ലക്ഷ്യ സ്ഥാനത്തേക്ക് വീസ രഹിത പ്രവേശനം അനുവദിക്കുന്നുണ്ട്. ജർമനി, സ്പെയ്ൻ എന്നീ രാജ്യങ്ങളാണ് പട്ടികയിൽ മൂന്നാമതുള്ളത്. 187 വീസ ഫ്രീ സ്കോറുള്ള ഫ്രാൻസ്, അയർലൻഡ്, പോർച്ചുഗൽ, ബ്രിട്ടൻ എന്നിവ ആറാം സ്ഥാനത്തുണ്ട്. 

പട്ടികയിൽ ഏറ്റവും പിന്നിൽ അഫ്ഗാനിസ്ഥാന്‍ പാസ്പോർട്ടാണ്. 27 രാജ്യങ്ങളിലേക്കാണ് അഫ്ഗാൻ പാസ്പോർട്ട് പ്രവേശനം അനുവദിക്കുന്നത്. 100 ലക്ഷ്യസ്ഥാനങ്ങളിലേക്ക് വീസരഹിത പ്രവേശനവുമായി 55-ാം സ്ഥാനത്താണ് ഖത്തർ സൂചികയിൽ. വരും വർഷത്തിൽ സൂചികയിൽ ഖത്തർ മുന്നിലെത്തുമെന്ന് ഹെൻലി വിശകലന വിദഗ്ധർ പറയുന്നു. 92ാം സ്ഥാനത്താണ് പാക്കിസ്ഥാന്‍.

English Summary:Worlds Most Powerful Passports 2023 list Released

ടൂർ പ്ലാൻ ചെയ്തോളൂ, ട്രാവൽ എക്സ്പേർട്ടിനെ കണ്ടെത്താം ! www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ കണ്ടു മോൻ ചോദിച്ചു. ആരാ ?

MORE VIDEOS