പൂക്കള്‍ക്കിടയിലൂടെ പുല്‍മേട്ടിലേക്ക്... ഓര്‍മയുടെ ഈണവുമായി രജിഷ

rajisha-vijayan
Image Source: Rajisha Vijayan/instagram
SHARE

 കഴിഞ്ഞ വര്‍ഷം നടത്തിയ ജര്‍മനി യാത്രയില്‍ നിന്നുള്ള മനോഹരമായ വിഡിയോ പങ്കുവച്ച് നടി രജിഷ വിജയന്‍. ‘ഓര്‍മകള്‍ ജീവിതത്തിലെ ഏറ്റവും മികച്ച ഈണം പകരുമ്പോള്‍’ എന്നാണ് ഈ വിഡിയോക്ക് രജിഷ ക്യാപ്ഷന്‍ കൊടുത്തിരിക്കുന്നത്.ഒരു ഗ്രാമപ്രദേശത്ത് കൂടി നടക്കുന്ന രജിഷയാണ് വിഡിയോയില്‍. ലൈലാക് പൂക്കള്‍ നിറഞ്ഞ ചെറിയ കുറ്റിക്കാടുകള്‍ക്കിടയിലൂടെ നടന്ന്, വിശാലമായ ഒരു പുല്‍മേട്ടില്‍ എത്തുന്നതാണ് വിഡിയോയില്‍ ഉള്ളത്.

ജര്‍മനിയിലെ ഏറ്റവും വലിയ സംസ്ഥാനമായ ബവേറിയയിലെ ഒരു നഗരമായ ന്യൂറംബർഗിൽ നിന്നുള്ള മനോഹരമായ നിരവധി ചിത്രങ്ങൾ രജിഷ കഴിഞ്ഞ വര്‍ഷം പോസ്റ്റ്‌ ചെയ്തിരുന്നു. 

ചരിത്രപ്രശസ്തമായ മ്യൂണിച്ച് നഗരത്തിന് 170 കിലോമീറ്റർ വടക്കായാണ് ന്യൂറംബര്‍ഗ് സ്ഥിതിചെയ്യുന്നത്. ഇംപീരിയൽ കാസിൽ, സെന്‍റ് ലോറൻസ് ചർച്ച്, നാസി ട്രയൽ ഗ്രൗണ്ടുകൾ എന്നിങ്ങനെ ഒട്ടേറെ ആകര്‍ഷണങ്ങള്‍ ഇവിടെയുണ്ട്. മാത്രമല്ല, നൂറ്റാണ്ടുകളുടെ കലയും സംസ്ക്കാരവും, ചരിത്രവും, ശാസ്ത്രവും സാങ്കേതികവിദ്യയുമെല്ലാം മനസ്സിലാക്കാന്‍ അവസരം നല്‍കുന്ന 54- ഓളം മ്യൂസിയങ്ങളും ഇവിടെയുണ്ട്. ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഗ്ലോബും 500 വർഷം പഴക്കമുള്ള മഡോണയും നവോത്ഥാന കാലഘട്ടത്തിലെ ജർമൻ കലയുടെ പരിണാമചരിത്രവുമെല്ലാം ഈ മ്യൂസിയങ്ങളില്‍ നിന്നും സഞ്ചാരികള്‍ക്ക് അറിയാം.

നഗരം മുഴുവന്‍ ചുറ്റിക്കാണാനായി മിനിട്രെയിന്‍ സേവനമുണ്ട്. സഞ്ചാരികള്‍ക്ക് രണ്ടു ദിവസത്തേക്ക് തികച്ചും സൗജന്യമായി നഗരം ചുറ്റിക്കാണുന്നതിനായി ടൂറിസം ബോർഡ് പ്രത്യേക കാര്‍ഡ് പുറത്തിറക്കിയിട്ടുണ്ട്. പൊതുഗതാഗതം സൗജന്യമായി ഉപയോഗിക്കാനും ന്യൂറെംബർഗിലെ എല്ലാ മ്യൂസിയങ്ങളിലേക്കും ആകർഷണങ്ങളിലേക്കും രണ്ട് ദിവസത്തേക്ക് സൗജന്യ പ്രവേശനം നേടാനും ഈ കാര്‍ഡ് കൈവശമുള്ളവര്‍ക്ക് കഴിയും.

കൂടാതെ, ആറ് അമ്യൂസ്മെന്‍റ് പാർക്കുകളും ഗ്രീൻ ഏരിയകളും കൂടാതെ ബൗളിംഗ്, റോക്ക് വാൾ ക്ലൈമ്പിങ്, എസ്‌കേപ്പ് റൂമുകൾ, കാർട്ട് റേസിങ്, മിനി ഗോൾഫ്, തിയേറ്ററുകൾ, സിനിമാശാലകൾ, കുളങ്ങൾ, തെർമൽ സ്പാകൾ തുടങ്ങിയ വിനോദ സൗകര്യങ്ങളുമെല്ലാം ഈ നഗരത്തിലുണ്ട്. 

ജർമനിയിലെ ഏറ്റവും വലിയ ക്രിസ്മസ് മാർക്കറ്റും ലോകത്തിലെ ജിഞ്ചർബ്രെഡ് തലസ്ഥാനവുമായ ക്രൈസ്റ്റ്കിൻഡിൽസ്മാർക്കാണ് ഇവിടെ വിനോദസഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ട മറ്റൊരിടം. ലോകമെങ്ങുമുള്ള രുചികള്‍ ലഭിക്കുന്ന നൂറുകണക്കിന് റെസ്റ്റോറന്റുകളും നഗരത്തിലുണ്ട്.

English Summary: Rajisha Vijayan shares throwback pictures from Germany Travel

ടൂർ പ്ലാൻ ചെയ്തോളൂ, ട്രാവൽ എക്സ്പേർട്ടിനെ കണ്ടെത്താം ! www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ജയിലിൽ കിടന്നപ്പോൾ പൊട്ടിക്കരഞ്ഞു. പിന്നീടു സംഭവിച്ചത്

MORE VIDEOS