ADVERTISEMENT

പ്രതിദിനം ദശലക്ഷക്കണക്കിന് യാത്രക്കാരാണ് ട്രെയിനുകളിൽ യാത്ര ചെയ്യുന്നത്. യാത്രക്കാർക്ക് സുഖകരമായ യാത്ര ഉറപ്പാക്കാൻ റെയിൽവേ നിരവധി സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. യാത്രയ്ക്കിടെ യാത്രക്കാർക്ക് സമാധാനപരമായ ഉറക്കം ഉറപ്പാക്കാൻ ഇന്ത്യൻ റെയിൽവേ അടുത്തിടെ രാത്രി നിയമങ്ങൾ അപ്ഡേറ്റ് ചെയ്തു.

ട്രെയിനില്‍ യാത്ര ചെയ്യുമ്പോൾ പാലിക്കേണ്ട രാത്രി നിയമങ്ങൾ:

1. സ്പീക്കറില്‍ സംഗീതം പ്ലേ ചെയ്യുന്നത് നിരോധിച്ചിരിക്കുന്നു. രാത്രിയിൽ സംഗീതം കേൾക്കുന്ന യാത്രക്കാർ ഇയർഫോൺ ഉപയോഗിക്കുകയോ ശബ്ദം കുറച്ച് പ്ലേ ചെയ്യുകയോ വേണം.

2. സീറ്റിലോ കംപാർട്ട്മെന്റിലോ കോച്ചിലോ രാത്രിയിൽ ഉച്ചത്തിൽ ഫോണിൽ സംസാരിക്കാൻ പാടില്ല.

3. രാത്രി 10 മണിക്ക് ശേഷം ലൈറ്റ് ഇടാന്‍ യാത്രക്കാരെ അനുവദിക്കില്ല, എന്നാൽ നൈറ്റ് ലൈറ്റ് ഉപയോഗിക്കാൻ അനുവാദമുണ്ട്.

രാത്രിയിൽ യാത്ര ചെയ്യുന്ന യാത്രക്കാർ നിർബന്ധമായും നിയമങ്ങൾ പാലിക്കണമെന്നും വീഴ്ച വരുത്തിയാൽ പിഴയടക്കം, അധികൃതർ ഉചിതമായ നടപടി സ്വീകരിക്കുമെന്നും ഇന്ത്യൻ റെയിൽവേ അറിയിച്ചു.

ടിടിഇയും മറ്റ് റെയിൽവേ ജീവനക്കാരും രാത്രിയിൽ യാത്രക്കാരെ നിരീക്ഷിക്കുകയും സഹയാത്രികരുടെ ഉറക്കം കെടുത്താൻ ഒരു യാത്രക്കാരനും ശ്രമിക്കുന്നില്ലെന്നും ഉറപ്പാക്കും. രാത്രി യാത്രയിൽ എന്തെങ്കിലും അസ്വസ്ഥതകൾ ഉണ്ടായാൽ യാത്രക്കാർക്ക് ടിടിഇയോട് സംസാരിക്കാം.

യാത്രക്കാർക്ക് ബുദ്ധിമുട്ടില്ലാത്ത യാത്ര ഉറപ്പാക്കാൻ സഹായിക്കുന്ന, AI അടിസ്ഥാനമാക്കിയുള്ള റെയിൽമിത്ര ആപ്ലിക്കേഷൻ ഉപയോഗിക്കാൻ ഇന്ത്യൻ റെയിൽവേ യാത്രക്കാരോട് നിര്‍ദ്ദേശിക്കുന്നു. ട്രെയിൻ ഷെഡ്യൂൾ, പിഎൻആർ സ്റ്റാറ്റസ്, തത്സമയ ട്രെയിൻ റണ്ണിംഗ് സ്റ്റാറ്റസ്, ഭക്ഷണം ഓർഡർ ചെയ്യുക, പരാതികൾ രജിസ്റ്റർ ചെയ്യുക തുടങ്ങി റെയിൽമിത്ര ആപ്ലിക്കേഷൻ വഴി നിരവധി കാര്യങ്ങൾ ചെയ്യാനാകും.

English Summary: Travelling in train during night? Know these Indian Railways rules to avoid trouble

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com