ADVERTISEMENT

അവധിക്കാലം യാത്രകളുടെ കൂടി കാലമാണ്. ഇത്തവണത്തെ വെക്കേഷന്‍ ട്രിപ് ചരിത്രം കഥപറയുന്ന ഇന്ത്യൻ സംസ്ഥാനത്തിലേക്കാകാം. കോട്ടകളും കൊട്ടാരങ്ങളും നാടായ രാജസ്ഥാനിലേക്ക് തിരിക്കാം. രാജസ്ഥാന്‍ കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഐ.ആര്‍.സി.ടി.സിയുടെ ഉദയ്പൂര്‍ ടൂര്‍ പാക്കേജ് മികച്ച ചോയ്സാകും. രാജസ്ഥാനിലെ കോട്ടകളും ഹവേലികളും തടാകങ്ങളുമെല്ലാം കാണാനും അവിടുത്തെ സംസ്‌ക്കാരം അടുത്തറിയാനും ഈ ഉദയ്പൂര്‍ യാത്ര സഹായിക്കും. മൂന്നു രാത്രിയും നാലു പകലും നീളുന്ന ഈ യാത്ര മാര്‍ച്ച് 30ന് ആരംഭിക്കും. 

നാലു ദിവസം നീണ്ട യാത്രയുടെ ടിക്കറ്റ് നിരക്കുകള്‍ 5,175 രൂപ മുതലാണ് ആരംഭിക്കുന്നത്. ട്രെയിന്‍ ടിക്കറ്റിന് പുറമേ താമസവും ഭക്ഷണവും പ്രാദേശിക ഗതാഗത സൗകര്യവുമെല്ലാം ഈ തുകയില്‍ ഉള്‍പ്പെടും. തടാകങ്ങളുടെ നഗരമായ ഉദയ്പൂര്‍ യാത്രയിലൂടെ രാജസ്ഥാന്റെ നൃത്തവും സംഗീതവും ഭക്ഷണവും അടക്കമുള്ള കാര്യങ്ങളും അടുത്തറിയാനാവും. 

ഡല്‍ഹിയില്‍ നിന്നാണ് ഉദയ്പൂരിലേക്കുള്ള ട്രെയിന്‍ യാത്ര ആരംഭിക്കുക. തിരികെ ഡല്‍ഹിയില്‍ തന്നെ യാത്ര അവസാനിക്കും. ഉദയ്പൂരിലെത്തിയ ശേഷം ഹോട്ടലുകളില്‍ ചെക്കിന്‍ ചെയ്യാം. സഹേലിയോം കി ബാരി, സുഖാദിയാ സര്‍ക്കിള്‍, സിറ്റി പാലസ് മ്യൂസിയം, ഭാരതിയ ലോക് കലാ മന്‍ഡാ എന്നിവിടങ്ങളിലെ കാഴ്ചകള്‍ സഞ്ചാരികള്‍ക്ക് ആസ്വദിക്കാനാവും. നഗരത്തിലെ കാഴ്ചകള്‍ കാണാനായി ടാക്‌സി സൗകര്യവും പാക്കേജിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

സ്ലീപ്പര്‍ ടിക്കറ്റും തേഡ് എ.സി ടിക്കറ്റും യാത്രികര്‍ക്ക് ലഭ്യമാണ്. 5,175 രൂപ മുതല്‍ 16,075 രൂപവരെയുള്ള ടിക്കറ്റുകള്‍ ലഭ്യമാണ്. അഞ്ചു വയസു മുതല്‍ 11 വയസു വരെയുള്ള കുട്ടികള്‍ക്കുള്ള ടിക്കറ്റുകള്‍ 4,290 രൂപ മുതലാണ് ആരംഭിക്കുക. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഈ യാത്രയില്‍ ലീവ് ട്രാവല്‍ കണ്‍സെഷന്‍(LTC) സൗകര്യം പ്രയോജനപ്പെടുത്താനാവും. യാത്രയുടെ ടിക്കറ്റുകളും മറ്റു ബില്ലുകളും സമര്‍പ്പിച്ചാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പണം തിരികെ ലഭിക്കും. നിങ്ങള്‍ക്ക് അനുയോജ്യമായ യാത്രാ ടിക്കറ്റിന്റെ വിലവിവരങ്ങള്‍ അടക്കമുള്ള വിശദാംശങ്ങള്‍ ഐ.ആര്‍.സി.ടി.സി വെബ് സൈറ്റില്‍ ലഭ്യമാണ്.

English Summary: IRCTC Udaipur Tour Package: Explore the beauty of 'city of lakes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com