കശ്മീര്‍ മുതല്‍ കേരളം വരെ; സൈക്കിളില്‍ ഇന്ത്യ ചുറ്റി 74കാരന്‍

cycle-trip
SHARE

ഇന്ത്യ ചുറ്റാന്‍ എഴുപത്തിനാലുകാരനായ കിരണ്‍ സേത്തിന് മൂന്ന് ജോഡി വസ്ത്രവും ഒരു സാധാരണ സൈക്കിളും മാത്രം മതി. കശ്മീരില്‍ നിന്ന് തുടങ്ങി , ഒറ്റയ്ക്ക് സൈക്കിള്‍ ചവിട്ടി കേരളത്തിലെത്തിയിരിക്കുയാണ് അദ്ദേഹം. ഭാരതത്തിന്‍റെ വ്യത്യസ്ത പൈതൃകങ്ങളെ അടുത്തറിയുന്നതിനോടൊപ്പം സൈക്കിള്‍ യാത്രയുടെ ഗുണങ്ങള്‍ പ്രചരിപ്പികുകയാണ് ലക്ഷ്യം.

ഡല്‍ഹി ഐഐടിയിലെ മുന്‍ അധ്യാപകനും സ്പിക്മാകെ സ്ഥാപകനുമായ ഡോ.കിരണ്‍ സേത്ത് 2022 ഓഗസ്റ്റ് 15ന് ശ്രീനഗറില്‍ നിന്നാണ് യാത്ര തുടങ്ങിയത്. ഗിയറുകളോ ജിപിഎസോ മറ്റ് ആധുനിക സാങ്കേതിക വിദ്യകളോ ഒന്നുമില്ലാത്ത ഒരു സാധാരണ സൈക്കിളില്‍.  പ്രായത്തെ വെല്ലുന്ന ചുറുചുറുക്കാണ് ഊര്‍ജം. 

ഇന്ത്യന്‍ കലാരൂപങ്ങളെയും സംസ്കാരത്തെയും യുവതലമുറയിലേക്ക് എത്തിക്കുകയാണ് സ്പിക്മാകെ വഴി ഡോ.കിരണ്‍ സേത്ത് ലക്ഷ്യമിടുന്നത്. ഒപ്പം ഭാരതത്തിന്‍റെ പൈതൃകത്തെ അടുത്തറിയാനും.

യാത്രക്കിടയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കയറും. കുട്ടികളോട് സംവദിക്കും. രണ്ടുനാള്‍ കൊച്ചിയിലെ അമൃതാ സ്കൂള്‍ ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് ക്യാമ്പസില്‍ തങ്ങുന്ന കിരണ്‍സേത്ത് ശേഷം മംഗലാപുരത്തേയ്ക്ക് തിരിക്കും.  സ്പിക്മാകെയുടെ സന്നദ്ധ  പ്രവര്‍ത്തകരാകാന്‍ കേരളത്തിലെ ആളുകളെയും ക്ഷണിക്കുന്നുണ്ട്.  ജീവിതത്തെ എത്രയും ലളിതമാക്കാമോ അത്രയും ലളിതമാക്കിയാണ് പത്മശ്രീ ജേതാവ് കൂടിയായ കിരണ്‍ സേത്തിന്‍റെ യാത്രയും പ്രചരണവും.

English Summary: Kashmir to Kerala 74 year old man travels around India on a bicycle

ടൂർ പ്ലാൻ ചെയ്തോളൂ, ട്രാവൽ എക്സ്പേർട്ടിനെ കണ്ടെത്താം ! www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS