വേനലവധി ആഘോഷിക്കാനൊരിടം; അണിഞ്ഞൊരുങ്ങി പാവയില്‍ ഗ്രാമം

paavayil-village
SHARE

പരിസ്ഥിതി സൗഹൃദ മേളയ്ക്കായി അണിഞ്ഞൊരുങ്ങി കോഴിക്കോട്ടെ പാവയില്‍ ഗ്രാമം. പുഴ സംരക്ഷണ സന്ദേശം കൈമാറുകയാണ് സൗഹൃദമേളയുടെ ലക്ഷ്യം. കന്യാവന യാത്ര, പുഷ്പമേള എന്നിവ കാഴ്ചയുടെ വസന്തം തീര്‍ക്കുമ്പോള്‍ ഭക്ഷണമേള നാവിന്‍റെ രുചിമുകളങ്ങളില്‍ നൃത്തം ചെയ്യും.

നഗരത്തിന്‍റെ തിരക്കുകളില്‍ നിന്ന് വിട്ടുമാറി വേനലവധി ആഘോഷിക്കാനൊരിടം. അകലാപ്പുഴയുടെ തീരം. പുഴക്കാറ്റാസ്വദിച്ചങ്ങനെ നടക്കാം. പഴയകാല ഗ്രാമീണ ജീവിതത്തിലേയ്ക്ക് ഒന്ന് തിരിഞ്ഞുനോക്കാം.  മണ്‍വഴികളും, തോടുകളും, പഴയകാല ചാടയപ്പീടികയുമെല്ലാം അതേപടി നിലനിര്‍ത്തിയിരിക്കുകയാണിവിടെ. നമുക്കുമുന്‍പേ നടന്നകന്ന ഒരു തലമുറയുടെ സംസ്കാരം. 

അകലാപ്പുഴ എന്നു കേള്‍ക്കുമ്പോള്‍ത്തന്നെ പെട്ടെന്നോര്‍ക്കുക അതൊരു വലിയ പുഴയാണ് എന്നായിരിക്കും. എന്നാല്‍ ഇത് യഥാര്‍ത്ഥത്തില്‍ ഒരു കായലാണ്. കോഴിക്കോട് ജില്ലയിൽ പയ്യോളി ചീർപ്പിനും കണയങ്കോടിനുമിടയിൽ, കോരപ്പുഴയിൽ തുടങ്ങി പറശ്ശിനിക്കടവ് വഴി കർണാടകത്തിലേക്കാണ് ഈ കായല്‍ ഒഴുകുന്നത്. കോഴിക്കോട്- വടകര റൂട്ടിൽ പയ്യോളിയിൽ നിന്നും പേരാമ്പ്ര റോഡിലൂടെ നാലുകിലോമീറ്റർ പോയാൽ ഇവിടെയത്താം. ഉള്‍നാടന്‍ ഗ്രാമഭംഗി കാണാനും ആസ്വദിക്കാനും ഇഷ്ടമുള്ളവര്‍ക്ക് മികച്ച ഒരു ഓപ്ഷനാണ് അകലാപ്പുഴയിലേക്കുള്ള യാത്ര. 

കന്യാവനം, കാനന നടത്തം, ഊഞ്ഞാല്‍ ഗ്രാമം, പുഷ്പമേള തുടങ്ങി ഒട്ടും മടുക്കാത്ത കാഴ്ചകള്‍ അനവധിയുണ്ടിവിടെ. പ്രദാശവാസികളാണ് ഉദ്യമത്തിനു പിന്നില്‍. ഇന്ന് ആരംഭിക്കുന്ന മേള 30 വരെ നീളും. ഫെസ്റ്റിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ദേശീയ നൃത്തോത്സവത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 250 ഓളം നര്‍ത്തകരും പങ്കെടുക്കും.

English Summary: fest in kozhikode pavayil village

ടൂർ പ്ലാൻ ചെയ്തോളൂ, ട്രാവൽ എക്സ്പേർട്ടിനെ കണ്ടെത്താം ! www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS