ADVERTISEMENT

അഭിനയം പോലെ തന്നെ യാത്രകളെയും ഹൃദയത്തോട് ചേർത്തു നിര്‍ത്തുന്ന നടനാണ് മോഹൻലാൽ. മാസ്മരിക ലോകത്തിലെ അതിമനോഹരമായ നിരവധിയിടങ്ങൾ സന്ദർശിക്കാനുള്ള ഭാഗ്യവും മോഹൻലാലിനുണ്ടായിട്ടുണ്ട്.  ഇത്തവണ അവധിക്കാല യാത്ര ജപ്പാനിലാണ്. ഭാര്യ സുചിത്രയും ഒപ്പമുണ്ട്. 

 

ജപ്പാനിലെ ചെറി വസന്തത്തിന്റെ പശ്ചാത്തലത്തിൽ നിൽക്കുന്ന ചിത്രവും സമൂഹമാധ്യമത്തിൽ താരം പങ്കുവച്ചിട്ടുണ്ട്. നീണ്ട നാളുകൾക്ക് ശേഷമുള്ള ഹോളിഡേ ട്രിപ്പാണ് ജപ്പാനിലേക്കുള്ളത്. എല്ലാവർഷവും ജപ്പാനിൽ പോകാറുണ്ടായിരുന്നുവെന്നും കോവിഡ് സാഹചര്യമുണ്ടായിരുന്നതിനാൽ ആ യാത്ര മുടങ്ങിയിരുന്നുവെന്നും അടുത്തിടെ മോഹൻലാൻ പറഞ്ഞു. ഇനിയെങ്കിലും എന്ന ചിത്രം ജപ്പാനിൽ വച്ചായിരുന്നു ഷൂട്ട് ചെയ്തിരുന്നതെന്നും താരം കൂട്ടിച്ചേർത്തു.

 

പൂത്തുലഞ്ഞ് നില്‍ക്കുന്ന ചെറിമരങ്ങള്‍ ജപ്പാനിലെ മാത്രം ദൃശ്യവിസ്മയമാണ്. ജപ്പാനിലെ ഈ പൂക്കളുടെ ഭംഗിയും നിറഞ്ഞ ചിത്രമാണ് മോഹൻലാൽ ആരാധകർക്കായി പങ്കുവച്ചിരിക്കുന്നത്. ചെറി പൂക്കൾക്ക് താഴെ ജീവിച്ചിരിക്കുന്നത് എത്ര വിചിത്രമാണ് എന്നും ചിത്രത്തിനൊപ്പം കുറിച്ചിട്ടുണ്ട്. 

ജപ്പാന്റെ വടക്കുഭാഗത്തുള്ള അമോറി എന്ന സ്ഥലത്തുനിന്നാണ് ചിത്രങ്ങൾ എടുത്തിട്ടുള്ളത്. 

 

അമോറി നഗരം രാജ്യത്തെ ഏറ്റവും മനോഹരമായ പ്രിഫെക്ചറുകളിൽ ഒന്നാണ്. പൂന്തോട്ടങ്ങൾക്കു  പേരു കേട്ടത്. സന്ദർശനത്തിനോ അവധിക്കാല ആഘോഷങ്ങൾക്കോ അനുയോജ്യമായ ഏറ്റവും മനോഹരമായ പട്ടണങ്ങളിലൊന്നാണ് അമോറിക്കാണ് ലോകത്ത് ഏറ്റവുമധികം മഞ്ഞുവീഴ്ച ഉള്ള നഗരം എന്ന ക്രെഡിറ്റും. ഹിമപാതവും ഹിമ കൊടുങ്കാറ്റും അമോറിക്കു ചുറ്റുമുള്ള പ്രകൃതിയെ സവിശേഷമായ കാഴ്ചയായി മാറ്റുന്നു. 

 

 

ശൈത്യകാലത്ത് നഗരം മഞ്ഞിനാൽ മൂടപ്പെട്ടിരിക്കും. ഹക്കോഡ പർവതനിരകൾക്കും മുത്സു ബേ തീരങ്ങൾക്കുമിടയിലുള്ള ഭൂമിശാസ്ത്രപരമായ സ്ഥാനത്തിന്റെ സവിശേഷ ഫലമാണ് അമോറിയിലെ അവിശ്വസനീയമായ മഞ്ഞുവീഴ്ച. സെയ്സ്, സീഫുഡ്, ആപ്പിൾ എന്നിവയ്ക്കും പേരുകേട്ട ഈ നഗരം എല്ലാ മഞ്ഞുകാലത്തും നെബൂട്ട ഫെസ്റ്റിവലിന് ആതിഥേയത്വം വഹിക്കുന്നു. ഈ സമയം തെരുവുകളിൽ  വർണ്ണാഭമായ വിളക്കുകൾ കത്തിക്കുന്നു. ആ അന്തരീക്ഷം ഒരു യക്ഷിക്കഥ പോലെയാണ്. ഫെബ്രുവരിയിൽ നടത്തുന്ന ഈ ഉൽസവം  ടൊവാഡ തടാകക്കരയിലെ യസുമിയ പ്രദേശത്ത് ഒരു മാസം ആഘോഷിക്കും. മഞ്ഞുകാലത്ത്, സമീപത്തുള്ള പർവതങ്ങളിലെ സ്കീ, സ്നോബോർഡ് റിസോർട്ടുകളിലെ മഞ്ഞ് പ്രയോജനപ്പെടുത്താൻ ആയിരക്കണക്കിന് വിനോദ സഞ്ചാരികൾ ആണ് ഇവിടേക്കു വരുന്നത്.

English Summary: Mohanlal Enjoys Holiday in Japan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com