അവധിക്കാലം ആഘോഷമാക്കാം; സ്കിൽക്കേഷൻ പാക്കേജുകളുമായി കെ‍ടിഡിസി

waterscapes-ktdc
SHARE

അവധിക്കാലം ആഘോഷമാക്കാം. കുട്ടികൾക്കും മുതിർന്നവർക്കുമായി സ്കിൽക്കേഷൻ പാക്കേജുകളാണ് കെടിഡിസി ഒരുക്കിയിരിക്കുന്നത്. നൈപുണ്യ വികസനവും അവധിക്കാലത്തെയും സംയോജിപ്പിച്ചുകൊണ്ടുള്ള സ്കിൽക്കേഷൻ പാക്കേജുകൾ കെടിഡിസി  റിസോർട്ടുകളായ കുമരകത്തുള്ള വാട്ടർ‍സ്കേപ്പ്സ്, തേക്കടിയിലെ ആരണ്യനിവാസ്, പെരിയാർ ഹൗസ് എന്നിവിടങ്ങളിൽ തയാറാക്കിട്ടുണ്ട്. നീന്തൽ, മണ്‍പാത്രനിർമാണം, പെയിന്റിങ്, പാചകപരിശീലനം, അഭിനയം തുടങ്ങിയ പാക്കേജിലുണ്ട്.

ktdc-resort1

മേയ് 15 മുതൽ 31 വരെ, കുടുംബങ്ങൾക്ക് വേണ്ടിയുള്ള സ്കിൽക്കേഷൻ പാക്കേജുകളാണ് െകടിഡിസി റിസോർട്ടുകളിൽ തയാറാക്കിയിട്ടുള്ളത്. മുതിർന്നവർക്കും 12 വയസ്സിന് താഴെയുള്ള രണ്ട് കുട്ടികൾക്കും അല്ലെങ്കിൽ 3 മുതിർന്നവർക്കും 7 രാത്രിയും 8 പകലും നീളുന്ന പാക്കേജുകളാണ്. പ്രഭാതഭക്ഷണമുൾപ്പെടെ താമസവും, നീന്തൽ, മണ്‍പാത്രനിർമാണം, പെയിന്റിങ്, പാചകപരിശീലനം, അഭിനയം തുടങ്ങി വൈവിധ്യമാർന്ന ൈനപുണ്യവികസന പ്രവർത്തനങ്ങളിൽ ഏർപ്പെടാനുള്ള സൗകര്യവും ലഭിക്കും. ഈ പാക്കേജുകൾ സർഗാത്മകത വളർത്തുന്നതിനും പഠനം പ്രോത്സാഹിപ്പിക്കുന്നതിനും വ്യക്തിഗത വളർച്ചയ്ക്ക് വഴിയൊരുക്കും.

ktdc-waterscapes

നൈപുണ്യ പരിശീലനത്തിന് പുറമെ പങ്കെടുക്കുന്നവർക്ക് ആകർഷകമായ സൗജന്യ ‍ഡേ ടൂർ കൂടാതെ ബോട്ടിങ് യാത്രയും ഉണ്ട്. കായൽകാഴ്ചകൾക്കൊപ്പം അതിശയകരമായ പ്രകൃതിദൃശ്യങ്ങള്‍ ആസ്വദിക്കുകയുമാവാം. അതിഥികൾക്ക് അവരുടെ താമസത്തിലുടനീളം രുചികരമായ വിഭവങ്ങൾ ആസ്വദിക്കാം എന്നതാണ് മറ്റൊരു ആകർഷണം. പാക്കേജുകളിൽ ഉൾപ്പെടാത്ത ഭക്ഷണത്തിന് 20 % (എക്സ്ക്ലൂസിവ്) കിഴിവ് ലഭിക്കും. കാഴ്ചകൾ കണ്ട് റിസോർട്ടുകളിൽ താമസം നീട്ടണമെങ്കിൽ അതുമാവാം. 

കൂടുതൽ വിവരങ്ങൾക്ക് www.ktdc.com സന്ദർശിക്കാം. ബുക്കിങ്ങുകൾക്കായി :സെൻട്രൽ റിസർവേഷൻ സെന്റർ,9400008585, 0471- 2316736, 2725213 നമ്പരുകളിലും ബന്ധപ്പെടാം. 

English Summary: ktdc vacation tour packages

ടൂർ പ്ലാൻ ചെയ്തോളൂ, ട്രാവൽ എക്സ്പേർട്ടിനെ കണ്ടെത്താം ! www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS