ADVERTISEMENT

കൊല്ലം പ്രാക്കുളം സാമ്പ്രാണിക്കോടി തുരുത്തിൽ സന്ദർശനം നടത്തി ഡിടിപിസി സെക്രട്ടറിയും ടെക്നിക്കൽ സമിതിയും. തുരുത്തിലേക്ക് ലൈഫ് ജാക്കറ്റ് ധരിക്കാതെ സന്ദർശകരുമായി സർവീസ് നടത്തിയ ബോട്ടിന് പിഴയിട്ടു. പ്രാക്കുളം സാമ്പ്രാണിക്കോടിയിൽ നിന്നും നീണ്ടകരയ്ക്ക് സമീപത്തെ മേരീലാൻഡ് തുരുത്തിലേക്ക് ചില ബോട്ടുകൾ അനധികൃത സർവീസ് നടത്തുന്നതായുള്ള പരാതിയെ തുടർന്ന് അവിടേക്കുള്ള സർവീസ് കലക്ടർ നിരോധിച്ചിട്ടുള്ളതാണ്. എന്നാൽ മേരീലാൻഡിലേക്കുള്ള അനധികൃത സർവീസ് തുടരുന്ന സാഹചര്യത്തിൽ ഡിടിപിസി സെക്രട്ടറി വിജയ്‌രാജിന്റെ നേതൃത്വത്തിൽ ഇന്നലെ സാമ്പ്രാണിക്കോടി തുരുത്തിലേക്കും മേരീലാൻഡ് തുരുത്തിലും സന്ദർശനം നടത്തി. 

 

തുടർന്ന് ടെക്നിക്കൽ കമ്മിറ്റി ചേരുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു. മേരീലാൻഡിലേക്കുള്ള അനധികൃത സർവീസ് നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. 

സാമ്പ്രാണിക്കോടി തുരുത്തിലേക്ക് ലൈഫ് ജാക്കറ്റ് ധരിക്കാതെ യാത്രക്കാരുമായി സർവീസ് നടത്തിയ ബോട്ടിന് 1000 രൂപ പിഴയിടുകയും ചെയ്തു. സാമ്പ്രാണിക്കോടി തുരുത്തിലേക്ക് സർവീസ് നടത്താൻ യോഗ്യത നേടിയ ബോട്ട് ജീവനക്കാർക്കുള്ള തിരിച്ചറിയൽ കാർഡിന്റെ വിതരണവും ഡിടിപിസി സെക്രട്ടറി വിജയ്‌രാജ് നിർവഹിച്ചു.

 

Content Summary : Illegal boat services to island in Kollam raise safety concerns.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com