ഗൂഗിളിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ സ്ഥലം; ഭൂമിയിലെ മനോഹരതീരം

HIGHLIGHTS
  • ലോകസഞ്ചാരികളുടെ ബക്കറ്റ് ലിസ്റ്റിൽ ഇടംപിടിച്ച മനോഹരതീരം
japan-beach-travel
Image Credit:Roi Shomer / istockphoto.com
SHARE

പ്രകൃതി അതിശയകരമാണെന്നു നമുക്കെല്ലാവർക്കും അറിയാം. അത്ഭുകരവും അചിന്തനീയവുമായ കാഴ്ചകൾ കൊണ്ട് അതു നമ്മെ വിസ്മയിപ്പിക്കുന്നത് ഒരിക്കലും അവസാനിപ്പിക്കുന്നില്ല. അത്തരത്തിൽ പ്രകൃതി വാഗ്ദാനം ചെയ്യുന്ന ഏറ്റവും മനോഹരമായ കാഴ്ചകളിൽ ഒന്നു കടൽത്തീരമാണ്. യാത്രകളെ ഇഷ്ടപ്പെടുന്ന അധികമാളുകളും പോകാനാഗ്രഹിക്കുന്ന ഒരു സ്ഥലം ബീച്ചാണ്. നല്ല കടൽക്കാറ്റേറ്റ്, തിരമാലകൾ വന്ന് തീരത്തെ ചുംബിച്ചു മടങ്ങിപ്പോകുന്നതും സൂര്യൻ ചക്രവാളത്തിലേക്കു മടങ്ങുന്നതുമെല്ലാം നോക്കിയിരുന്നു കണ്ടാസ്വദിക്കാൻ ഇഷ്ടമില്ലാത്തവരായി ആരുണ്ട്. അതുപോലെ ചിലർക്ക് ഏറ്റവും ഇഷ്ടം മഞ്ഞുകാണാനും ആസ്വദിക്കാനുമാണ്. മഞ്ഞുവാരിയെറിഞ്ഞ് അതിൽ കിടന്നു കൊച്ചുകുട്ടികളെപ്പോലെ കളിക്കാനുമെല്ലാമായിരിക്കും ഇവർക്കു താൽപര്യം. എന്നാൽ കടലും തീരവും ഒപ്പം മഞ്ഞും കൂടി ഒരുമിച്ചു സംഗമിക്കുന്ന ഒരു സ്ഥലമുണ്ടെന്നു പറഞ്ഞാൽ വിശ്വസിക്കുമോ. വിശ്വസിച്ചാലും ഇല്ലെങ്കിലും ജപ്പാനിൽ അങ്ങനെയൊരു കടൽത്തീരമുണ്ട്. അവിടെ കടൽ തീരത്തോടടുക്കുമ്പോൾ തൊട്ടടുത്തായി മഞ്ഞുമൂടിക്കിടക്കുന്നതും കാണാം. 

വിശ്വസിച്ചാലും ഇല്ലെങ്കിലും ഇങ്ങനെയുമൊരു സ്ഥലമുണ്ട് ഭൂമിയിൽ

ഏതാനും നാളുകൾക്കു മുൻപ് ഇൻസ്റ്റഗ്രാമിൽ ഒരു ഫൊട്ടോഗ്രാഫറാണ് ഈ ബീച്ചിന്റെ ചിത്രം പങ്കുവയ്ക്കുന്നത്. അന്നുമുതൽ ലോകസഞ്ചാരികളുടെ ബക്കറ്റ് ലിസ്റ്റിൽ ഇടംപിടിച്ചു ഈ മനോഹരതീരം. കടലും തീരവും മഞ്ഞും ഒന്നിച്ചു ചേരുന്നയിടം എന്ന പേരുമാത്രം മതി ഈ ബീച്ച് വേറിട്ടതാകാൻ. ഹിമകണലും കടലും ചേരുന്ന ചുരുക്കം ചില ജാപ്പനീസ് ബീച്ചുകളിൽ ഒന്നാണ് ഹോക്കൈഡോ ബീച്ച്. ലോകത്തിലെ ഏറ്റവും മഞ്ഞുവീഴ്ചയുള്ള സ്ഥലം ജപ്പാൻ ആണെങ്കിലും സ്നോബീച്ച് പ്രതിഭാസം കാണാനോ സന്ദർശിക്കാനോ കഴിയുന്ന സ്ഥലങ്ങൾ കുറവാണ്. പടിഞ്ഞാറ് ടോട്ടോറി ബീച്ചിലേക്കു നീണ്ടുകിടക്കുന്ന ഈ തീരപ്രദേശം, ആ അത്ഭുതപ്രതിഭാസം നമുക്കു കാണിച്ചുനൽകുന്നു.  ജപ്പാനിലെ ക്യോട്ടോയിലെ ക്യോഗാമിസാക്കി കേപ്പ് മുതൽ പടിഞ്ഞാറ് ടോട്ടോറിയിലെ ഹകുട്ടോ കൈഗൻ തീരം വരെ നീണ്ടുകിടക്കുന്ന തീരത്താണ് മഞ്ഞും മണലും കടലും ഒന്നിക്കുന്നത്. സാനിൻ കൈഗൻ യുനെസ്കോ ഗ്ലോബൽ ജിയോപാർക്കിലെ അവിശ്വസനീയമായ തീരപ്രദേശത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ് ഹോക്കൈഡോ ബീച്ച്. അതിമനോഹരമായ ഈ ആഗോള പാർക്ക് സ്ഥിതി ചെയ്യുന്നത് പടിഞ്ഞാറൻ ജപ്പാനിലാണ്, അതിന്റെ തീരത്ത് ജാപ്പനീസ് കടൽ ഒഴുകുന്നു. ജപ്പാൻ കടലിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട വിവിധ ഭൂഗർഭ സ്ഥലങ്ങളുടെ ആവാസ കേന്ദ്രം കൂടിയാണിവിടം. 

ഗൂഗിളിൽ ഏറ്റവും കൂടുതൽപേർ തിരഞ്ഞതും ഇൻസ്റ്റയിൽ കൂടുതലാളുകൾ പോസ്റ്റുചെയ്തതുമായ ചിത്രങ്ങളിലൊന്നാണ് ഹൊക്കൈഡോ ബീച്ച്. മഞ്ഞു വീണുറഞ്ഞ തീരത്ത്, മണലും കടലും വേറിട്ടുനിൽക്കുന്ന ഒരൊറ്റ ചിത്രമാണ് ബീച്ചിനെ ഇന്ന് ലോകമറിയുന്ന ഡെസ്റ്റിനേഷനാക്കി മാറ്റിയത്. ജപ്പാന്റെ വടക്കേ അറ്റത്തുള്ള ദ്വീപായ ഹോക്കൈഡോ അതിമനോഹരമായ പ്രകൃതി സൗന്ദര്യത്തിനും വൈവിധ്യമാർന്ന പ്രകൃതിദൃശ്യങ്ങൾക്കും പേരുകേട്ടതാണ്. അതിശയകരമായ മഞ്ഞുവീഴ്ചകളുമായും ശീതകാല പ്രവർത്തനങ്ങളുമായും ഇത് സാധാരണയായി ബന്ധപ്പെട്ടിരിക്കുന്നുവെങ്കിലും ഹോക്കൈഡോയുടെ ആകർഷണം മഞ്ഞുകാലത്തിനുമപ്പുറത്തേയ്ക്കു വ്യാപിക്കുന്നതാണ്. ജപ്പാന്റെ പുറംലോകത്തേക്ക് അധികം അറിയപ്പെടാത്ത, എന്നാൽ നാട്ടുകാർക്കിടയിൽ ഏറെ പ്രശസ്തമായ ബീച്ച് ഡെസ്റ്റിനേഷനാണ് ഇവിടം.

Content Summary : This aerial view taken above the Hokkaido's breathtaking peninsula that split to a regular ocean and frozen one!

ടൂർ പ്ലാൻ ചെയ്തോളൂ, ട്രാവൽ എക്സ്പേർട്ടിനെ കണ്ടെത്താം ! www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS