ADVERTISEMENT

വൈറ്റ് ഹൗസ് കാണാന്‍ അമേരിക്കയിലേക്കു പോവണ്ടേ? എന്ന ചോദ്യത്തിന് 'വേണ്ട, വൈറ്റ് ഹൗസ് ഇങ്ങോട്ടേക്കുവരും...'' എന്നാരെങ്കിലും മറുപടിപറഞ്ഞാല്‍ കളിയാക്കുകയാണെന്ന് തെറ്റിദ്ധരിക്കേണ്ട. നിങ്ങളുടെ കണ്‍മുന്നിലെ കമ്പ്യൂട്ടറിലേക്കോ കൈക്കുമ്പിളിലെ സ്മാര്‍ട്ട്‌ഫോണിലേക്കോ വൈറ്റ് ഹൗസ് വരും. ഇല്ലെങ്കില്‍ ഗൂഗിള്‍ മാപ്‌സും ഗൂഗിള്‍ ആര്‍ട്‌സ് ആന്റ് കള്‍ച്ചറും ചേര്‍ന്നു കൊണ്ടുവരും. വൈറ്റ് ഹൗസ് വെര്‍ച്ചുല്‍ ടൂര്‍ അമേരിക്കയുടെ നാഷണല്‍ സിവിക്‌സ് ഡേയായ ഒക്ടോബര്‍ 27 മുതല്‍ ആരംഭിച്ചിരിക്കുകയാണ്. 

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ജീവിത പങ്കാളി ജില്‍ ബൈഡനാണ് ഇങ്ങനെയൊരു നീക്കത്തിന് മുന്‍കയ്യെടുത്തത്. വൈറ്റ്ഹൗസിന്റെ മുക്കും മൂലയും ആര്‍ക്കും കാണാനും ആസ്വദിക്കാനുമാവും. പൊതുജനങ്ങള്‍ക്ക് കാണാന്‍ അനുമതിയുള്ള വൈറ്റ് ഹൗസിലെ ഭാഗങ്ങള്‍ ഡിജിറ്റലായും ആസ്വദിക്കാനുള്ള അവസരമാണ് ജോ ബൈഡന്റെ കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ കൂടിയായ ബില്‍ ബൈഡന്റെ നേതൃത്വത്തില്‍ ഒരുക്കിയിരിക്കുന്നത്. 

ബൈഡനും ബില്ലും ചേര്‍ന്നുള്ള സ്വാഗത വിഡിയോയാണ് വൈറ്റ് ഹൗസ് വെര്‍ച്ചുല്‍ ടൂറിനെത്തുന്നവരെ സ്വാഗതം ചെയ്യുക. അമേരിക്കയെന്ന രാഷ്ട്രത്തിന്റെ യാത്ര കൂടിയാണ് വൈറ്റ് ഹൗസ് പ്രതിനിധീകരിക്കുന്നതെന്നാണ് ജോ ബൈഡന്‍ സ്വാഗതം ചെയ്തുകൊണ്ട് പറയുന്നത്. വൈറ്റ് ഹൗസിലെ ഓരോ മുറികളുടേയും ചരിത്രവും പ്രാധാന്യവും ഈ വെര്‍ച്ചുല്‍ ടൂര്‍ വഴി വിശദമായി അറിയാനാവുമെന്ന് ബില്‍ ബൈഡന്‍ സൂചിപ്പിക്കുന്നു. 

വൈറ്റ് ഹൗസ് വെര്‍ച്ചുല്‍ ടൂറിലെ ഓരോ ഭാഗങ്ങളിലും ഇംഗ്ലീഷില്‍ ഓഡിയോ ക്യാപ്ഷനും നല്‍കിയിട്ടുണ്ട്. മാത്രമല്ല സ്പാനിഷ് പരിഭാഷയും ലഭ്യമാണ്. വൈറ്റ്ഹൗസ് സോഷ്യല്‍സെക്രട്ടറി കാര്‍ലോസ് എലിസോണ്ടോയാണ് ഈ ശബ്ദ വിവരണം നല്‍കിയിരിക്കുന്നത്. വൈറ്റ് ഹൗസിലെ ഓരോ മുറിയുടേയും ചരിത്ര പ്രാധാന്യം ഇതുവഴി അറിയാനാവും. 

ഗൂഗിളിന്റെ സ്ട്രീറ്റ് വ്യൂ സാങ്കേതികവിദ്യ തന്നെയാണ് വൈറ്റ് ഹൗസ് വെര്‍ച്ചുല്‍ ടൂറിനും ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ വൈറ്റ് ഹൗസിന്റെ ഓരോ ഭാഗങ്ങളും സവിശേഷതകളും ചുമരിലെ ചിത്രങ്ങളും സവിശേഷതകളുമെല്ലാം വിശദമായി കാണാനാവും. വൈറ്റ് ഹൗസിലെ ലൈബ്രറി, ചൈന റൂം, ദ ഗ്രീന്‍, ബ്ലൂ ആന്റ് റെഡ് റൂംസ്, ഈസ്റ്റ് റൂം, സ്‌റ്റേറ്റ് ഡൈനിങ് റൂം എന്നിവയെല്ലാം വെര്‍ച്ചുല്‍ ടൂറില്‍ ആസ്വദിക്കാം. കാണാൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com