ADVERTISEMENT

സുന്ദരമായ സ്ഥലങ്ങള്‍ മാത്രമല്ല ഭൂമിയിലുള്ളത്. ദുരൂഹവും സാധാരണക്കാര്‍ക്കു പ്രവേശന വിലക്കുള്ളതുമായ പ്രദേശങ്ങളുമുണ്ട്. പല കാരണങ്ങൾ കൊണ്ടാണ് ഇത്തരം പ്രവേശന വിലക്കുകള്‍ നിലവില്‍ വരുന്നത്. ചിലയിടങ്ങളില്‍ അപകടങ്ങള്‍ പതിയിരിക്കുന്നുണ്ടാവാം മറ്റു ചിലയിടങ്ങള്‍ രാജ്യങ്ങളുടെ  രഹസ്യ കേന്ദ്രങ്ങളാവാം... അങ്ങനെ പലവിധ കാരണങ്ങളാല്‍ പ്രവേശനവിലക്കുള്ള ഭൂമിയിലെ ഏഴു സ്ഥലങ്ങളെ പരിചയപ്പെടാം. അതില്‍ ഒന്ന് ഇന്ത്യയിലേതാണ്. 

Brasil Island. Image Credit :stocklapse/istockphoto
Brasil Island. Image Credit :stocklapse/istockphoto

1. സ്‌നേക് ഐലന്‍ഡ്, ബ്രസീല്‍

പേരു സൂചിപ്പിക്കും പോലെ പാമ്പുകള്‍ തന്നെയാണ് ഈ ദ്വീപില്‍ നിന്നും മനുഷ്യരെ അകറ്റുന്നത്. ബ്രസീലിന്റെ തീരത്തുള്ള ഈ ദ്വീപില്‍ ഉഗ്രവിഷമുള്ള ഒരുപാട് പാമ്പുകളുണ്ട്. ഈ ദ്വീപ് സന്ദര്‍ശിക്കുന്നവരുടെ ജീവന്‍ തന്നെ അപകടത്തിലാക്കാന്‍ കഴിവുള്ള ഈ പാമ്പുകളുടെ സാന്നിധ്യം കാരണം ഇവിടേക്ക് പ്രവേശിക്കരുതെന്നാണ് ബ്രസീല്‍ സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. മനുഷ്യരെ പോലെ ഈ പാമ്പുകളുടേയും സംരക്ഷണം ലക്ഷ്യമിട്ടുള്ളതാണ് ഈ വിലക്ക്. 

Chernobyl Ukraine. Image Credit :Pe3check/istockphoto
Chernobyl Ukraine. Image Credit :Pe3check/istockphoto

2. ചെര്‍ണോബ്, യുക്രെയ്ന്‍

സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന കാലത്ത് 1986 – ല്‍ യുക്രെയ്‌നിലെ ചെര്‍ണോബില്‍ സംഭവിച്ച ആണവ ദുരന്തത്തെക്കുറിച്ചു കേട്ടിട്ടില്ലേ? അമ്പതോളം പേരുടെ നേരിട്ടുള്ള മരണത്തിനും നൂറുകണക്കിനു പേരുടെ ജീവിതം തകര്‍ത്ത ആണവ റേഡിയേഷന്‍ സംബന്ധിയായ പ്രശ്‌നങ്ങള്‍ക്കും ഈ ദുരന്തം കാരണമായിട്ടുണ്ട്. ഇന്നും ആണവ റേഡിയേഷന്‍ ശക്തമായുള്ള ചെര്‍ണോബിലിൽ, ആണവ റിയാക്ടര്‍ നിലനിന്നിരുന്ന പ്രദേശം ഭൂമിയിലെ അറിയപ്പെടുന്ന നിരോധിത മേഖലകളിലൊന്നാണ്. പ്രിപ്യാറ്റിലെ ഈരി പ്രേതനഗരവും ചെര്‍ണോബ് ആണവദുരന്തത്തിന്റെ ബാക്കി പത്രമാണ്. ചെര്‍ണോബിലിലെ ആണവ ദുരന്തം നടന്ന പ്രദേശത്തെ സുരക്ഷിതമായ കേന്ദ്രങ്ങളിലേക്കു യാത്രപോകാമെങ്കിലും യാത്രാവിലക്കുള്ള പ്രദേശങ്ങളും ഇവിടെയുണ്ട്. 

Longyearbyen Svalbard arctic circle Norway. Image Credit : Marcin Kadziolka/shutterstock
Longyearbyen Svalbard arctic circle Norway. Image Credit : Marcin Kadziolka/shutterstock

3. സ്വല്‍ബാഡ് വിത്തു നിലവറ

ഭൂമിയിലുള്ള മനുഷ്യനു ലഭ്യമായ വിത്തുകൾ ശേഖരിച്ചിരിക്കുന്ന അപൂര്‍വ സ്ഥലമാണ് സ്വാല്‍ബാഡ് വിത്തു നിലവറ. മനുഷ്യന്റെ ഇടപെടലുകള്‍ മൂലമോ പ്രകൃതി ദുരന്തങ്ങള്‍ മൂലമോ എന്തെങ്കിലും ലോകമഹാ ദുരന്തങ്ങള്‍ സംഭവിച്ചാല്‍? എന്ന ആശങ്കക്കുള്ള ഉത്തരമാണ് നോര്‍വേയിലെ ഈ വിത്തു നിലവറ. അതീവസുരക്ഷയില്‍ വിത്തുകള്‍ സൂക്ഷിച്ചിരിക്കുന്ന ഈ നിലവറയിലേക്കു സാധാരണക്കാര്‍ക്ക് പ്രവേശനമില്ല. 

Chernobyl Ukraine. Image Credit : PepeLaguarda/istockphoto
Chernobyl Ukraine. Image Credit : PepeLaguarda/istockphoto

4. ഏരിയ 51, അമേരിക്ക

അമേരിക്കയിലെ ഏരിയ 51 എന്ന പ്രദേശം. അമേരിക്ക അവര്‍ക്കു ലഭിച്ച പറക്കും തളികകളും അന്യഗ്രഹ ജീവികളേയും പാര്‍പിച്ചിരിക്കുന്നത് ഇവിടെയാണെന്നാണ് ഗൂഢാലോചനാ സിദ്ധാന്തക്കാരുടെ വാദം. അങ്ങനെയാണെങ്കില്‍ ഒന്നു പോയി നോക്കാമെന്ന് ആര്‍ക്കെങ്കിലും തോന്നിയാൽ അതു നടപ്പുള്ള കാര്യമല്ല. അമേരിക്കന്‍ വ്യോമസേനയുടെ പോര്‍വിമാനങ്ങളുടേയും ആയുധങ്ങളുടേയുമെല്ലാം പരീക്ഷണ കേന്ദ്രം കൂടിയാണ് ഈ ഏരിയ 51. അതുകൊണ്ടുതന്നെ ശക്തമായ സുരക്ഷയും പ്രവേശന വിലക്കുകളും ഇവിടെയുണ്ട്. അതിര്‍ത്തി കടന്നു പോകുന്നവര്‍ വെടിയുണ്ടകളെ നേരിടേണ്ടി വരുമെന്ന രീതിയിലുള്ള മുന്നറിയിപ്പുകളും ധാരാളം. അമേരിക്കന്‍ സൈന്യത്തിന്റെ രഹസ്യങ്ങളുമായി ബന്ധപ്പെട്ട സ്ഥലമാണ് ഏരിയ 51. അവിടെ എന്തു നടക്കുന്നുവെന്ന് യാത്രികരായി പോയി അറിഞ്ഞു വരാന്‍ നിര്‍വാഹമില്ല. 

5. മൗണ്ട് വെതര്‍ എമര്‍ജന്‍സി ഓപറേഷന്‍സ് സെന്റര്‍, യു.എസ്

വിര്‍ജീനിയയിലെ ബ്ലൂ റിഡ്ജ് മലനിരകള്‍ക്കരികിലാണ് മൗണ്ട് വെതര്‍ എമര്‍ജന്‍സി ഓപറേഷന്‍സ് സെന്റര്‍. എന്തെങ്കിലും കാരണവശാല്‍ അമേരിക്കന്‍ സര്‍ക്കാര്‍ സംവിധാനത്തിനു പ്രതിസന്ധികള്‍ നേരിടേണ്ടി വന്നാല്‍ പകരം വയ്ക്കാവുന്ന സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ള കേന്ദ്രമാണിത്. ഇവിടെ അമേരിക്കന്‍ സര്‍ക്കാരിന് പ്രതിബന്ധമൊന്നുമില്ലാതെ പ്രവര്‍ത്തിക്കാന്‍ വേണ്ട സൗകര്യങ്ങളെല്ലാമുണ്ട്. അതീവ രഹസ്യസ്വഭാവമുള്ള ഇവിടേക്ക് സാധാരണക്കാര്‍ക്കു പ്രവേശനമില്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ...

Vatican City. Image Credit : Anton Aleksenko / istockphoto
Vatican City. Image Credit : Anton Aleksenko / istockphoto

6. വത്തിക്കാന്റെ രഹസ്യ രേഖകള്‍, വത്തിക്കാന്‍ സിറ്റി

വത്തിക്കാനില്‍ രഹസ്യ രേഖകള്‍ സൂക്ഷിച്ചിരിക്കുന്ന ഒരു കേന്ദ്രമുണ്ട്. അതാണ് വത്തിക്കാന്‍ സീക്രട്ട് ആര്‍ക്കെയ്‌വ്‌സ് ഹൗസ്. വത്തിക്കാനുമായി ബന്ധപ്പെട്ട ചരിത്രരേഖകളുടെ സൂക്ഷിപ്പു സ്ഥലമാണിത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള രേഖകളില്‍ പലതും വലിയ വിവാദങ്ങള്‍ക്കും തിരികൊളുത്തിയേക്കാം. യോഗ്യതയുള്ള ഗവേഷകര്‍ക്കും ചുമതലപ്പെട്ടവര്‍ക്കും മാത്രമാണ് ഇവിടേക്കു പ്രവേശന അനുമതിയുള്ളത്. 

FILE – In this Nov. 14, 2005 file photo, clouds hang over the North Sentinel Island, in India's southeastern Andaman and Nicobar Islands. An American is believed to have been killed by an isolated Indian island tribe known to fire at outsiders with bows and arrows, Indian police said Wednesday, Nov. 21, 2018.
Police officer Vijay Singh said seven fishermen have been arrested for facilitating the American's visit to North Sentinel Island, where the killing apparently occurred. Visits to the island are heavily restricted by the government. (AP Photo/Gautam Singh, File)
Andaman and Nicobar Islands. Image Credit : Gautam/AP

7. നോര്‍ത്ത് സെന്റിനല്‍ ഐലന്‍ഡ്, ഇന്ത്യ

നമ്മുടെ നാട്ടില്‍ നമുക്ക് പ്രവേശനമില്ലാത്ത പ്രദേശമാണ് ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ ദ്വീപ സമൂഹങ്ങളുടെ ഭാഗമായ നോര്‍ത്ത് സെന്റിനല്‍ ദ്വീപ്. പ്രാക്തന ഗോത്രവിഭാഗക്കാരുടെ വാസ സ്ഥലമാണ് ഇവിടം. പുറത്തു നിന്നുള്ള മനുഷ്യരെ ഇവര്‍ ശക്തമായി എതിര്‍ക്കാറുണ്ട്. മറ്റു മനുഷ്യരില്‍ നിന്നും മാറി ഒറ്റപ്പെട്ട ജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്ന ജറാവാകളാണ് സെന്റിനല്‍ ദ്വീപിലെ താമസക്കാര്‍. ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ ദ്വീപുകളിലേക്കു യാത്ര പോകാമെങ്കിലും ഇതിന്റെ ഭാഗമായ നോര്‍ത്ത് സെന്റിനല്‍ ദ്വീപിലേക്കു പ്രവേശന വിലക്കുണ്ട്. 

English Summary:

7 places in the world that are off-limits.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com