ADVERTISEMENT

കാശ് വാരിയെറിയാന്‍ തയാറാണോ? കോടികള്‍ വില വരുന്ന യാത്രാ അനുഭവങ്ങള്‍ ഇതാ. പണം ഉണ്ടെങ്കില്‍ എവിടേക്കു വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും യാത്ര പോകാം. അതുകൊണ്ടൊന്നും മതിയാകാത്ത കോടീശ്വരന്‍മാര്‍ക്ക് ചുമ്മാ കാശ് പൊടിച്ചു കളയാന്‍ പറ്റുന്ന ആഡംബര യാത്രകളുണ്ട്. ഒരു രാത്രിക്കു കോടികള്‍ വരെ ചെലവു വരുന്ന അത്തരം ചില യാത്രാ അനുഭവങ്ങളെക്കുറിച്ച്...

ഓഷൻഗേറ്റ് കമ്പനിയുടെ ടൈറ്റൻ  സമുദ്രപേടകത്തെ ഡൈവിങ് സ്പോട്ടിലേക്ക് കൊണ്ടുപോകുന്നു. (Photo by Handout / OceanGate Expeditions / AFP)
ഓഷൻഗേറ്റ് കമ്പനിയുടെ ടൈറ്റൻ സമുദ്രപേടകത്തെ ഡൈവിങ് സ്പോട്ടിലേക്ക് കൊണ്ടുപോകുന്നു. (Photo by Handout / OceanGate Expeditions / AFP)

ഓഷ്യൻഗേറ്റ് എക്‌സ്‌പെഡിഷൻസ്

ഈ 2023 ജൂൺ 18 ന് ടൈറ്റാനിക് അവശിഷ്ടം പര്യവേക്ഷണം ചെയ്യുന്നതിനായി വടക്കൻ അറ്റ്ലാന്റിക്കിലേക്ക് പോയ, ഓഷ്യൻഗേറ്റ് കമ്പനിയുടെ ടൂറിസ്റ്റ് അന്തർവാഹിനിയായ ടൈറ്റൻ സബ്‌മെർസിബിൾ മുങ്ങിയത് വലിയ വാര്‍ത്ത‍യായിരുന്നു. ജീവന്‍ പണയം വച്ചും കടലിന്‍റെ കാണാക്കാഴ്ചകളിലേക്ക് ഊളിയിട്ടു പോകാനുള്ള അതിയായ ആഗ്രഹമാണ് അവരുടെ മരണത്തിലേക്ക് നയിച്ചത്. ഈ അപകടത്തിനു ശേഷം ടൈറ്റാനിക് പര്യവേക്ഷണം ഓഷ്യൻഗേറ്റ് അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു. എങ്കിലും ഇത്തരമൊരു അവസരം വന്നാല്‍ ഇനിയും കണ്ണുമടച്ച് യാത്ര പുറപ്പെടാന്‍ തയാറായി നില്‍ക്കുന്നവര്‍ ഏറെയാണ്‌. വളരെയധികം ചിലവേറിയതാണ് ഈ യാത്ര. 250,000 യു എസ് ഡോളര്‍ അഥവാ, 2,07,89, 687 രൂപയാണ് ഇതിനായി ചെലവാക്കേണ്ടത്.

Image Credit: Ethihad@insta
Image Credit: Ethihad@insta

എത്തിഹാദിലെ ഫസ്റ്റ്ക്ലാസ് യാത്ര

എത്തിഹാദ് എയര്‍ലൈന്‍സിന്‍റെ എയർബസ് A380 ലെ ഒരു ഫസ്റ്റ്ക്ലാസ് യാത്രയ്ക്ക് ഒരു വീട് വാങ്ങിക്കുന്നതിനേക്കാള്‍ വില വരും! ന്യൂയോർക്കിൽ നിന്ന് അബുദാബിയിലേക്കുള്ള വണ്‍വേ ടിക്കറ്റിന് 72,000 യുഎസ് ഡോളര്‍ അഥവാ 59,87,430 രൂപയാണ് വില വരുന്നത്. 

Dunton Colorado. Photo : Faina Gurevich/istockphoto
Dunton Colorado. Photo : Faina Gurevich/istockphoto

ഡണ്ടൺ ഹോട്ട് സ്പ്രിംഗ്സ്, കൊളറാഡോ

 കൊളറാഡോയുടെ തെക്കുപടിഞ്ഞാറൻ കോണിലുള്ള സാൻ ജുവാൻ പർവതനിരകളില്‍  8,600 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു  പ്രേത നഗരമാണ് ഡണ്ടൺ. ചുടുനീരുറവകള്‍ക്ക് പേരുകേട്ടതാണ് ഈ നഗരം. ഒരു കാലത്ത് ഖനനപ്രദേശമായിരുന്ന ഇവിടം തൊണ്ണൂറുകളുടെ തുടക്കത്തില്‍ ആള്‍ത്താമസമില്ലാതായി.  ഇപ്പോള്‍ ഇവിടം ഒരു റിസോര്‍ട്ട് ആയാണ് പ്രവര്‍ത്തിക്കുന്നത്. വിവാഹത്തിനും മറ്റു പരിപാടികള്‍ക്കും സമ്പന്നര്‍ ഇവിടം വാടകയ്ക്ക് എടുക്കുന്നു. ഒരു രാത്രിക്ക് രണ്ടായിരം ഡോളറിന് മുകളിലേയ്ക്കാണ് നിരക്ക് വരുന്നത്. 

നെക്കർ ദ്വീപ്

വിർജിൻ ഗോർഡയുടെ വടക്കുഭാഗത്തുള്ള ബ്രിട്ടീഷ് വിർജിൻ ദ്വീപുകളിലെ 74 ഏക്കർ ദ്വീപാണ് നെക്കർ ദ്വീപ്. വിർജിൻ ഗ്രൂപ്പിന്‍റെ ചെയർമാൻ സർ റിച്ചാർഡ് ബ്രാൻസന്‍റെ ഉടമസ്ഥതയിലുള്ളതാണ് ഈ ദ്വീപ്. ദ്വീപ് മുഴുവനും ഒരു റിസോർട്ടായി പ്രവർത്തിക്കുന്നു, 40 അതിഥികളെ ഇവിടെ ഉൾക്കൊള്ളാൻ കഴിയും, കൂടാതെ കുട്ടികൾക്കായുള്ള ആറ് അധിക മുറികളും ഉണ്ട്. പ്രാദേശിക കല്ലുകൾ, ബ്രസീലിയൻ തടികൾ, ഏഷ്യൻ പുരാവസ്തുക്കൾ, ഇന്ത്യൻ പരവതാനികൾ, ആർട്ട് പീസുകൾ, തുണിത്തരങ്ങൾ, ബാലിയിലെ മുള ഫർണിച്ചറുകൾ എന്നിവ ഉപയോഗിച്ച് നിര്‍മ്മിച്ച ബാലിനീസ് ശൈലിയിലുള്ള വില്ലയാണ് ഇവിടുത്തെ ഏറ്റവും വലിയ ആകര്‍ഷണം.  പ്രതിദിനം 102,500 യുഎസ് ഡോളറാണ് വാടക.

Photo : W Maldives/x.com
Photo : W Maldives/x.com

'എക്‌സ്ട്രീം ഐലൻഡ് ടേക്ക്ഓവർ' പാക്കേജ്, മാലദ്വീപ്‌

മാലദ്വീപിലെ ആഡംബരപൂര്‍ണ്ണമായ ഡബ്ല്യു മാലദ്വീപ് റിസോര്‍ട്ട് മുഴുവനായും വേണമെങ്കില്‍ വാടകയ്ക്ക് എടുക്കാം. എക്‌സ്ട്രീം ഐലൻഡ് ടേക്ക്ഓവർ' എന്ന ബൈഔട്ട് പാക്കേജില്‍ റിസോര്‍ട്ടിലെ 78 മുറികള്‍ ഉള്‍പ്പെടുന്നു. കൂടാതെ സൗജന്യ ഭക്ഷണപാനീയങ്ങളും അൺലിമിറ്റഡ് സ്പാ, അൺലിമിറ്റഡ് വാട്ടർ സ്പോർട്സ്, സീപ്ലെയിന്‍ യാത്ര എന്നിവയുമുണ്ട്. മിനിമം നാലു രാത്രികള്‍ ഉള്‍പ്പെടുന്ന പാക്കേജ് മുതല്‍ തിരഞ്ഞെടുക്കാം. നാലു രാത്രി പാക്കേജിന് 4,000,000 ഡോളര്‍ ആണ് നിരക്ക് വരുന്നത്.

ദി ബക്കാരാറ്റ് ഹെറിറ്റേജ് എക്സ്പീരിയൻസ്

1764 ൽ ഫ്രാൻസിലെ ലൂയി പതിനാറാമൻ രാജാവ് സ്ഥാപിച്ച, ക്രിസ്റ്റൽ ഫാക്ടറിയാണ് ബക്കാരാറ്റ്. കമ്പനിയുടെ ചരിത്രത്തിൽ വളരെ പ്രാധാന്യമുള്ള നഗരങ്ങളായ ന്യൂയോർക്ക്, പാരീസ്, ഇസ്താംബുൾ, മോസ്കോ, ടോക്കിയോ, സിയോൾ എന്നീ 6 വ്യത്യസ്ത നഗരങ്ങളിലേക്ക് സന്ദർശകരെ എത്തിക്കുന്ന ഒരു ടൂര്‍ ഇവര്‍ നടത്തിവരുന്നു. "ദി ബക്കാരാറ്റ് ഹെറിറ്റേജ് എക്സ്പീരിയൻസ്" എന്ന് പേരിട്ടിരിക്കുന്ന 12 ദിവസത്തെ യാത്രക്ക് 300,000 ഡോളര്‍ ചിലവാകും. സ്വകാര്യ വിമാനയാത്ര, പഞ്ചനക്ഷത്ര താമസസൗകര്യങ്ങൾ, എയർപോർട്ട് ട്രാൻസ്ഫറുകൾ, ഭക്ഷണം, വിവിധ പ്രവർത്തനങ്ങൾ എന്നിവ ഇതില്‍ ഉൾപ്പെടുന്നു.

English Summary:

The world's most costly travel experiences.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com