ADVERTISEMENT

ഇന്‍ഫോപാര്‍ക്കും ഒട്ടേറെ സ്ഥാപനങ്ങളും വ്യവസായങ്ങളുമെല്ലാമുള്ള കൊച്ചിയിലേക്ക് ജോലിക്കായും മറ്റും യാത്ര ചെയ്യുന്നവരുടെ എണ്ണം വളരെ കൂടുതലാണ്.  ഒരു ദിവസം രാത്രി തങ്ങാൻ സ്ത്രീകള്‍ക്കു വളരെ സുരക്ഷിതമായി തിരഞ്ഞെടുക്കാവുന്ന ഒരിടമുണ്ട്‌. അതാണ്‌, കൊച്ചി കോർപ്പറേഷന്‍റെ നൂതന സംരംഭമായ ഷീ ലോഡ്ജ്. വിദ്യാർത്ഥികൾക്കും ജോലി ചെയ്യുന്ന സ്ത്രീകൾക്കും ഒറ്റയ്ക്കും കൂട്ടമായും യാത്ര ചെയ്യുന്നവർക്കും നാമമാത്രമായ ചിലവില്‍ തങ്ങാവുന്ന ഇടമാണ് ഷീ ലോഡ്ജ്. 96 മുറികൾ, രണ്ട് ഡോർമിറ്ററികൾ എന്നിങ്ങനെ വിപുലമായ സൗകര്യങ്ങളാണ് ഇവിടെയുള്ളത്. 24 മണിക്കൂറും സുരക്ഷാ സേവനം, ലൈബ്രറി, തടസ്സമില്ലാത്ത വൈദ്യുതി, ജലവിതരണം തുടങ്ങിയ സൗകര്യങ്ങളുണ്ട്‌. മിക്ക ദിവസങ്ങളിലും മുറികള്‍ മുഴുവനും ബുക്ക് ചെയ്തിരിക്കും, വാരാന്ത്യങ്ങളില്‍ പ്രത്യേകിച്ചും. ഒരു ദിവസം 192 പേർക്ക് താമസിക്കാനുള്ള സൗകര്യമുണ്ട്. 

kochi-city
കൊച്ചി

ഡോർമിറ്ററി പ്രതിദിനം 100 രൂപ, സിംഗിൾ റൂം 200 രൂപ, രണ്ടുപേര്‍ക്കുള്ള ഡബിൾ റൂം പ്രതിദിനം 350 രൂപ എന്നിങ്ങനെയാണ് നിരക്ക്. പ്രവേശന സമയം രാവിലെ 6 മുതൽ രാത്രി 9 വരെയാണ്, തിരിച്ചറിയല്‍ രേഖയുമായി എത്തുന്ന എല്ലാ സ്ത്രീകള്‍ക്കും ഇവിടെ തങ്ങാം. ഓൺലൈൻ, ഓഫ്‌ലൈൻ ബുക്കിംഗ് ഓപ്‌ഷനുകളുണ്ട്.

Kochi first Kerala city to find place in biodiversity index
കൊച്ചി

എറണാകുളം നോർത്ത് പരമാര റോഡിൽ 10 രൂപ മുതൽ ഭക്ഷണം ലഭിക്കുന്ന കുടുംബശ്രീയുടെ സമൃദ്ധി @കൊച്ചി എന്ന ഹോട്ടലിന് സമീപമാണ് ഷീ ലോഡ്ജ്. എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷൻ, ടൗൺഹാൾ മെട്രോ സ്റ്റേഷൻ, നോർത്ത് ബസ് സ്റ്റോപ്പ് എന്നിവിടങ്ങളിൽ നിന്ന് ഇവിടേക്ക് എളുപ്പത്തിൽ എത്തിച്ചേരാനാകും. ഭക്ഷണം നിലവില്‍ നല്‍കുന്നില്ലെങ്കിലും അടുത്തുള്ള ഹോട്ടലില്‍ നിന്നും വളരെ എളുപ്പത്തില്‍ത്തന്നെ ലഭ്യമാക്കാം.

നഗരസഭയുടെ ഉടമസ്ഥതയിലുള്ള ലിബ്ര ഹോട്ടൽ നവീകരിച്ചാണ് ഷീ ലോഡ്ജ് സ്ഥാപിച്ചത്. 2017ൽ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും 2020ൽ പുതിയ കൗൺസിൽ അധികാരമേറ്റതോടെ പ്രവൃത്തി വേഗത്തിലായി.2020-21ലെ ജനകീയ പദ്ധതി പദ്ധതി ഫണ്ടിൽ നിന്ന് 5.54 കോടി അനുവദിച്ചെങ്കിലും 3.54 കോടി രൂപ ചെലവിലാണ് പണി പൂർത്തിയാക്കിയത്.

കൊച്ചി നഗരം.
കൊച്ചി നഗരം.

കഴിഞ്ഞ വര്‍ഷം നവംബറിൽ മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തെങ്കിലും, വനിതാ ദിനമായ മാർച്ച് 8 നാണ് ഷീ ലോഡ്ജ് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. ആരംഭിച്ച് ആറ് മാസത്തിനുള്ളിൽ 2500 ലധികം സ്ത്രീകൾ ഈ സേവനം പ്രയോജനപ്പെടുത്തി.

English Summary:

Affordable lodge facility for women visiting Kochi by Kochi Corporation.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com