ADVERTISEMENT

കെടിഡിസി മാസ്ക്കറ്റ് ഹോട്ടലില്‍  22 മുതൽ 25 വരെ വൈകുന്നേരം 6.30 മുതൽ രാത്രി 10 മണി വരെ ശീതകാല ഭക്ഷ്യമേള ഒരുക്കിയിരിക്കുന്നു. മേളയുടെ ഉദ്ഘാടനം  കെ.ടി.ഡി.സി  ചെയർമാൻ പി. കെ. ശശി, കെ.ടി.ഡി.സി  മാനേജിങ് ഡയറക്ടർ  ശിഖ സുരേന്ദ്രൻ ഐഎഎസിന്റെ സാന്നിധ്യത്തിൽ ഇന്ന് വൈകുന്നേരം 6.30 ന് നിർവഹിക്കും.

മാസ്ക്കറ്റ് ഹോട്ടലിലെ നീന്തൽ കുളത്തിനടുത്തുള്ള പുൽത്തകിടിയിലാണ് ഈ മേള നടത്തപ്പെടുന്നത്. 400 ചതുരശ്ര അടി ഡാൻസ് ഫ്ലോർ, ലൈവ് ഫുഡ് കൗണ്ടറുകൾ തുടങ്ങിയവ ഈ മേളയുടെ പ്രത്യേകതകളാണ്. ഒരാൾക്ക് 1999/- രൂപയും രണ്ടു പേർക്ക് 3,699/- രൂപയും കുട്ടികൾക്ക് 999/- രൂപയുമാണ് (6–10 വയസ്സ്). മുൻകൂർ ബുക്ക് ചെയ്യുന്നവർക്ക് 10% ഡിസ്കൗണ്ടും ലഭ്യമാണ്. 

ഭക്ഷ്യമേള നടക്കുന്ന എല്ലാ ദിവസവും ലക്കി ഡിപ്പ് ഉണ്ടായിരിക്കുന്നതാണ്. വിജയികളാകുന്നവർക്ക് കെ.ടി.ഡി.സി യുടെ തിരഞ്ഞെടുക്കപ്പെട്ട പ്രീമിയം ഹോട്ടലുകളിൽ ഒരു രാത്രി സൗജന്യ താമസവും ലഭിക്കും. മേളയുടെ മെഗാ ലക്കി ഡിപ്പ് വിജയിക്ക് വാട്ടർ സ്കേപ്സ്, കുമരകം, സമുദ്ര, കോവളം എന്നിവയൊന്നിൽ ഒരു രാത്രി സൗജന്യ താമസവും ലഭ്യമാണ്. 

മുന്‍കൂർ ബുക്കിങ്ങിനും മറ്റ് അന്വേഷണങ്ങൾക്കും – മൊബൈൽ : 9400008770

English Summary:

Winter food festival at Mascot hotel from Friday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com