ADVERTISEMENT

കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ നവീകരിച്ച മൂന്നാർ - ബോഡിമെട്ട് റോഡിന്റെയും പാലത്തിന്റെയും ഉദ്ഘാടനം ഇന്നു വൈകിട്ട് 3നു കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഓൺലൈനായി നിർവഹിക്കും. മൂന്നു തവണ മാറ്റിവച്ചതാണ് ഇതിന്റെ ഉദ്ഘാടനം. 2017 സെപ്റ്റംബറിലാണ് കൊച്ചി-ധനുഷ് കോടി ദേശീയപാതയിൽ പെട്ട മൂന്നാർ - ബോഡിമെട്ട് റോഡിന്റെ (42 കീ.മീ) നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. 381.76 കോടി രൂപ ചെലവിട്ടാണ് ആധുനിക രീതിയിലുള്ള റോഡ് നിർമിച്ചത്.

മൂന്നാർ – ബോഡിമെട്ട് റോഡ്

∙ ദൂരം: 41.78 കിലോമീറ്റർ

∙ നിർമാണം തുടങ്ങിയത്: 2017 സെപ്റ്റംബർ 17

∙ചെലവ്: 371.83 കോടി രൂപ.

∙ പ്രയോജനം: വിനോദസഞ്ചാര മേഖലയ്ക്കും ചരക്കുഗതാഗതത്തിനും.

∙ടോൾ ഉണ്ടോ: ദേവികുളം ടോൾ പ്ലാസ ഈ പാതയിലാണ്. ടോൾ പിരിവ് എന്നു തുടങ്ങുമെന്നതു സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല.

മൂന്നാർ ഗ്യാപ് റോഡ് . ചിത്രം : റെജു അർനോൾഡ്
മൂന്നാർ ഗ്യാപ് റോഡ് . ചിത്രം : റെജു അർനോൾഡ്

∙പാതയിലെ കാഴ്ചകൾ: സിഗ്നൽ പോയിന്റ് വ്യൂ, ലാക്കാട് വ്യൂ പോയിന്റ്, ഗ്യാപ് റോഡ്, പെരിയകനാൽ വെള്ളച്ചാട്ടം, ആനയിറങ്കൽ ഡാം.

മൂന്നാർ ഗ്യാപ് റോഡ് (ഫയൽചിത്രം)
മൂന്നാർ ഗ്യാപ് റോഡ് (ഫയൽചിത്രം)

∙വന്യമൃഗ സാന്നിധ്യം: ലാക്കാട്, മൂലത്തുറ, ആനയിറങ്കൽ, തോണ്ടിമല എന്നിവിടങ്ങളിൽ കാട്ടാനകൾ റോഡ് മുറിച്ചുകടക്കാറുണ്ട്.

 ജലനിരപ്പ് താഴ്ന്ന ആനയിറങ്കൽ ജലാശയം.
ജലനിരപ്പ് താഴ്ന്ന ആനയിറങ്കൽ ജലാശയം.

∙ടേക്ക് എ ബ്രേക് കേന്ദ്രം: പൂപ്പാറ

ഗ്യാപ് റോഡ്

മൂന്നാർ – ബോഡിമെട്ട് റോഡിൽ മൂന്നാറിൽ നിന്ന് 13 കിലോമീറ്റർ അകലെ ദേവികുളത്തിനും പെരിയകനാലിനും ഇടയിലാണു കാഴ്ചകൾക്ക് ഒരു ഗ്യാപ്പും നൽകാത്ത ഗ്യാപ് റോഡ് ഭാഗം. ചാെക്രമുടി മലയുടെ കീഴിലാണിത്.

ചെറുതോണി പുതിയപാലവും (മുകളിൽ) പഴയപാലവും (താഴെ).
ചെറുതോണി പുതിയപാലവും (മുകളിൽ) പഴയപാലവും (താഴെ).

ചെറുതോണി പാലം

∙ എവിടെ: അടിമാലി - കുമളി ദേശീയപാതയിൽ ചെറുതോണി ടൗണിൽ ചെറുതോണി പുഴയ്ക്കു മുകളിൽ.

∙പഴയ പാലം: 2018ലെ പ്രളയത്തിൽ സെക്കൻഡിൽ 16 ദശലക്ഷം ലീറ്ററിലേറെ വെള്ളം കുത്തിയൊലിച്ചെത്തിയിട്ടും ഒരു പോറൽ പോലും ഏൽക്കാതെ നിന്നു.

∙ പഴയപാലത്തിൽ ഇനി എന്ത്: ഇടുക്കി ഗാന്ധിനഗർ കോളനിയിലേക്കു പോകുന്നതിനു പഴയ പാലമാണ് ഉപയോഗിക്കുന്നത്. ഇതിനായി ടൗണിൽ പുതിയ പാലത്തിന്റെ ചുവട്ടിൽ നിന്നു 3 മീറ്റർ വീതിയിൽ വഴി നിർമിച്ചു.

∙ പുതിയപാലം: 40 മീറ്റർ ഉയരം. 120 മീറ്റർ നീളം. വീതി 18 മീറ്റർ.

∙ ഭരണാനുമതി: 2020 മാർച്ച്.

∙ നിർമാണച്ചെലവ്: 23.83 കോടി രൂപ

∙ ഇനി ഡാം തുറന്നാൽ: പുതിയ പാലത്തിനു മുകളിലൂടെ വെള്ളം കയറില്ലെന്ന് അധികൃതർ.

English Summary:

Renovated Munnar Bodimet road inauguration today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com