ADVERTISEMENT

കെടിഡിസിയുടെ എല്ലാ പ്രീമിയം റിസോട്ടുകളിലും സഞ്ചാരികൾക്കൊപ്പം എത്തുന്ന ഡ്രൈവർമാർക്ക് താമസ സൗകര്യങ്ങൾ ഒരുക്കാൻ കെടിഡിസി. എല്ലാ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളിലും ഹോട്ടലുകളിലും അതിഥികളുമായി എത്തുന്ന ഡ്രൈവർമാർക്കു കിടക്കുവാനും മറ്റു പ്രാഥമിക കാര്യങ്ങൾ നിർവഹിക്കുവാനുമുള്ള സൗകര്യമുണ്ടാക്കണമെന്നുള്ള നിരന്തരമായ ആവശ്യ പ്രകാരമാണ് നടപടി. കേരള ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസുമായി ടൂറിസ്റ്റ് ഡ്രൈവർമാരും റിസോർട്ട് ഉടമകളും നടത്തിയ ചർച്ചയിലാണ് ഡ്രൈവർമാർക്ക് സൗകര്യം ഒരുക്കാനുള്ള തീരുമാനം ഉണ്ടായത്.

ടൂറിസം വകുപ്പ് മന്ത്രിയും കെടിഡിസി ചെയർമാൻ പികെ ശശിയുമായുള്ള ചർച്ചയിലാണ് പുതു തീരുമാനത്തെ കെടിഡിസി സ്വാഗതം ചെയ്തത്. കെടിഡിസിയുടെ എല്ലാ പ്രീമിയം റിസോട്ടുകളിലും വൈകാതെ എങ്ങനെ പ്രാവർത്തികമാക്കാം എന്നതിനെക്കുറിച്ച് കെടിഡിസി മാനേജിങ് ഡയറക്ടർ ശിഖ സുരേന്ദ്രൻ ഐഎഎസുമായി ആലോചനകൾ നടന്നു. അതിഥികളുമായി വരുന്ന ഡ്രൈവർമാർക്കു കിടക്കുവാനും മറ്റു പ്രാഥമിക കാര്യങ്ങൾ നിർവഹിക്കുവാനുമുള്ള സൗകര്യം എത്രയും വേഗം ഒരുക്കുവാനും തീരുമാനിച്ചു.

ktdc-water-scapes9

പല സ്ഥലങ്ങളിലും സഞ്ചാരികൾക്കൊപ്പമുള്ള ഡ്രൈവർമാർക്ക് താമസ സൗകര്യങ്ങൾ ഇല്ല എന്നൊരു പരാതിയുണ്ട്, മൂന്നാർ പോലെ തണുപ്പുള്ള സ്ഥലങ്ങളിൽ കാറിനുള്ളിൽ കഴിയുന്നതു ഇവർക്ക് ദുരിതമാണ്. പാക്കേജ് യാത്രകളിൽ ആറ് ദിവസത്തിലധികം ടൂറിസ്റ്റിനൊപ്പമാണ് ഡ്രൈവറുടെ യാത്ര.

English Summary:

Drivers to be ensured basic facilities in ktdc hotels

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com