ADVERTISEMENT

കേരളത്തിന്റെ ഹൃദയഭാഗത്ത്, തൃശ്ശൂർ ജില്ലയുടെ പെരുമയെ പൂരത്തിനൊപ്പം ഉയർത്തിപ്പിടിക്കുന്ന, ഇന്ന് ലോകം തന്നെ ഉറ്റുനോക്കുന്ന, വിനോദസഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണ് അതിരപ്പിള്ളി. ധാരാളം സിനിമകളുടെ ഫ്രെയിമുകളെ മനോഹരമാക്കിയ അതിരപ്പിള്ളി വെള്ളച്ചാട്ടം കാണുന്നതിനും ആസ്വദിക്കുന്നതിനുമായി കേരളത്തിൽ കാലുകുത്തുന്നവർ നിരവധിയാണ്. കാതങ്ങൾ താണ്ടി അതിരപ്പിള്ളിയും വാഴച്ചാലും തേടി വരുന്നവർ വെള്ളച്ചാട്ടം മാത്രം ആസ്വദിച്ചാൽ മതിയോ? 25 വർഷങ്ങൾക്ക് മുൻപ് ടൂറിസം എന്ന ആഗോള മാർക്കറ്റ് ഈ കൊച്ചുകേരളത്തിൽ പച്ചപിടിക്കും മുൻപേ ഒരാൾക്ക് ഈ ചോദ്യത്തിനുള്ള കൃത്യമായ ഒരു ഉത്തരം പറയാനുണ്ടായിരുന്നു! – എ. ഐ.ഷാലിമാർ അന്ന് അവതരിപ്പിച്ച അമ്യൂസ്‌മെന്റ് പാർക്ക് എന്ന ഉത്തരം പിന്നീട് കേരളത്തിലെ മുൻ നിര വാട്ടർ പാർക്കായ സിൽവർ സ്റ്റോം ആയി പിറവിയെടുത്തു! 

silverstorm-news-03

ഇരുപത് വർഷങ്ങൾക്കിപ്പുറം  സിൽവർ സ്റ്റോം കൈവരിച്ച വളർച്ചയും പ്രശസ്തിയും അതിന്റെ സാരഥിയായ എ.ഐ.ഷാലിമാറിന്റെ ദീർഘവീക്ഷണത്തിന്റെ പരിണാമമാണ്. വർഷങ്ങൾ പിന്നിടവേ വെറും മിഡ് സൈസ് പാർക്കിൽ നിന്നും സിൽവർ സ്റ്റോം എന്ന രാജ്യമാകെ പ്രശസ്തമായ അമ്യൂസ്‌മെന്റ് പാർക്ക് വളർന്നു. കുട്ടികൾക്കും മുതിർന്നവർക്കും ഉല്ലസിക്കാൻ റൈഡുകൾ പടി പടിയായി സിൽവർ സ്റ്റോം ഒരുക്കി. അതിന് പിന്നാലെ ‘മൗത്ത് പബ്ലിസിറ്റി’ വഴി കൂടുതൽ ആളുകളിലേക്ക് എത്തിച്ചേർന്ന സിൽവർ സ്റ്റോം; പുത്തൻ കാഴ്ചകൾ കണ്ട് ഉല്ലസിക്കാൻ എത്തുന്ന യാത്രികരെ രണ്ട് കൈയും നീട്ടി സ്വീകരിച്ചു. ദിവസേന ആയിരക്കണക്കിന് ആളുകൾ ആണ് സിൽവർ സ്റ്റോം സന്ദർശിക്കാൻ എത്തുന്നത്. അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാനെത്തുന്നവരുടെ മറ്റൊരു മുഖ്യ വിനോദ സഞ്ചാര സ്ഥാനമാണ് സിൽവർ സ്റ്റോം ഇപ്പോൾ. അതിരപ്പിള്ളി വെള്ളച്ചാട്ടം പോലെ തന്നെ ഇവിടെ വരുന്നവരും മടങ്ങിപ്പോകുന്നത് കാഴ്ചകളിലും അനുഭവത്തിലും മതിമറന്നാണ്.

silverstorm-news-02

പരീക്ഷണങ്ങൾക്ക് മടിയില്ലാത്ത  സിൽവർ സ്റ്റോം അവതരിപ്പിച്ച ഏറ്റവും ശ്രദ്ധേയമായ പദ്ധതി സ്നോ സ്റ്റോം ആണ്. 25,000 ചതുരശ്രയടി വിസ്തീർണ്ണത്തിൽ മഞ്ഞ് പെയ്യുന്ന ലോകമാണ് സ്നോ സ്റ്റോം. അഭിമാന പദ്ധതിയായി 2017-ൽ സിൽവർ സ്റ്റോം ആരംഭിച്ച സ്നോ സ്റ്റോം സഞ്ചാരികളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനാണ്. 

വളർച്ചയുടെ അടുത്ത പടവിലാണ് ഇപ്പോൾ സിൽവർ സ്റ്റോം. ചുരുങ്ങിയ കാലം കൊണ്ട് ഉയർന്ന വളർച്ച രേഖപ്പെടുത്തിയ പദ്ധതികൾ പുതിയ പരീക്ഷണങ്ങൾക്ക് കരുത്താകുന്നു. ഇത്തവണ അതിരപ്പിള്ളി മേഖലയുടെ തന്നെ വിനോദസഞ്ചാര സാധ്യതകൾ പൂർണമായും മാറ്റിയെഴുതാനുള്ള വൻ പദ്ധതികൾക്കാണ് സിൽവർ സ്റ്റോം നേതൃത്വം നൽകുന്നത്.

നാല് ഘട്ടങ്ങളിലായി നടക്കുന്ന വികസന പ്രവർത്തനങ്ങൾ വരും വർഷങ്ങളിൽ പൂർത്തിയാകുന്നതോടെ പല വിനോദ ഉപാധികൾക്കുള്ള ഇന്ത്യയിലെ ആദ്യത്തെ 'വൺസ്റ്റോപ് ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ' എന്നതാകും സിൽവർ സ്റ്റോമിന്റെ ലേബൽ. ഫോറസ്റ്റ് വില്ലേജ്, കേബിൾ കാർ, റിസോർട്ട്, കൺവെൻഷൻ ഹാൾ തുടങ്ങിയ പദ്ധതികളാണ് അതിരപ്പിള്ളിയിൽ വരുന്നത്. ആദ്യ വികസനഘട്ടത്തിൽ ഉൾപ്പെട്ട ആറ് വലിയ റൈഡുകൾ ഇതിനോടകം തന്നെ സഞ്ചാരികൾക്ക് തുറന്നു നൽകി. രണ്ടാമത്തെ ഘട്ടത്തിലുള്ള 12 വലിയ അഡ്വഞ്ചർ റൈഡുകളും ഇപ്പോൾ സിൽവർ സ്റ്റോമിൽ ആസ്വദിക്കാം. അടുത്ത വലിയ പദ്ധതി കേബിൾ കാർ ആണ്. സിൽവർ സ്റ്റോമിന്റെ മുഴുവൻ ആകാശ കാഴ്ചകളിലേക്ക് സഞ്ചാരികളെ കൂട്ടിക്കൊണ്ടു പോകുന്ന കേബിൾ കാർ ചെന്നിറങ്ങുക അതിരപ്പിള്ളിയുടെ വന്യത അതേപടി പകർത്തിയ ഫോറസ്റ്റ് വില്ലേജിലേക്കാണ്. പശ്ചിമഘട്ടത്തിന്റെ ഒരു ചെറിയ വേർഷനാണ് ഇവിടെ ഉണ്ടാകുക. മരങ്ങളും ചെടികളും ഇടതിങ്ങിയ ഫോറസ്റ്റ് വില്ലേജിൽ പക്ഷികളും മൃ​ഗങ്ങളുമെല്ലാം കണ്ണെത്തും ദൂരത്ത് ഉണ്ടാകും. 2024 സെപ്റ്റംബറിൽ പദ്ധതി പൂർത്തിയാകും.

മറ്റൊരു പദ്ധതി സിൽവർ സ്റ്റോം റിസോർട്ട്സ് ആണ്. 40 റിസോർട്ടുകളാണ് സിൽവർ സ്റ്റോം വിഭാവനം ചെയ്യുന്നത്. അത്യാഡംബരത്തിന്റെ പ്രതീകമാകും ഇവ. പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള ബ്രിട്ടിഷ് ബം​ഗ്ലാവും ഇതിന്റെ ഭാ​ഗമാണ്. റിസോർട്ടുകൾക്കൊപ്പം ഒരു കൺവെൻഷൻ സെന്ററും സിൽവർ സ്റ്റോം തുറക്കുന്നുണ്ട്. അതിരപ്പിള്ളിയുടെ സൗന്ദര്യത്തിൽ ആഘോഷങ്ങൾ എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പ്രകൃതിഭം​ഗിക്ക് ഇണങ്ങുന്ന രീതിയിൽ സിൽവർ സ്റ്റോമിലെ പുതിയ പദ്ധതികൾ അവതരിപ്പിച്ച് ഒരു ഡെസ്റ്റിനേഷൻ വെഡ്ഡിങ് കേന്ദ്രമാക്കി മാറ്റുക എന്നതും പദ്ധതിയുടെ ലക്ഷ്യമാണ്.

കോവിഡ് കാലത്തിന് ശേഷം ടൂറിസം മേഖലയിൽ ഗംഭീരമായ ഒരു ഉയർച്ചയാണ് ഉണ്ടായത്. കേരളത്തിൽ ടൂറിസം മേഖലയോടൊപ്പം അമ്യൂസ്മെന്റ് പാർക്ക് വിപണിയും സുസ്ഥിരമായ വളർച്ചയിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിലാദ്യമായി അമ്യൂസ്മെന്റ് പാർക്കിനൊപ്പം നോ സ്റ്റോമും കേബിൾ കാറും ഫോറസ്റ്റ് വില്ലേജും കൺവെൻഷൻ സെന്ററും റിസോർട്ടുകളുമെല്ലാം ഒരു കുടക്കീഴിൽ അവതരിപ്പിക്കുന്നതിലൂടെ സിൽവർ സ്റ്റോം ചരിത്രത്തിൽ ഇടം പിടിക്കും എന്നതിന് സംശയമില്ല.

English Summary:

Silver storm water theme park, Athirappilly.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com