തായ്ലൻഡിലേക്ക് നേരിട്ടുള്ള ആഡംബര വിമാനയാത്രാനുഭവം ഒരുക്കി തായ് എയർവേയ്സ്

Mail This Article
കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ബാങ്കോക്ക് സുവർണഭൂമി വിമാനത്താവളത്തിലേക്ക് തായ് എയർവേയ്‌സിന്റെ പ്രീമിയം ക്ലാസ്സ് വിമാന ഓപ്പറേഷനുകൾ ആരംഭിക്കുന്നു. നിലവിൽ കൊച്ചി വിമാനത്താവളത്തിൽ നിന്ന് ബാങ്കോക്കിലെ ഡോൺ മുവാങ് വിമാനത്താവളത്തിലേക്ക് എയർ ഏഷ്യയുടെ പ്രതിദിന വിമാന സർവീസുകളുണ്ട്. 2024-ലെ വേനൽക്കാല ഷെഡ്യൂളിന്റെ ഭാഗമായി മാർച്ച് 31-നാണ് പുതിയ സർവീസുകൾ ആരംഭിക്കുന്നത്. ആഴ്ചയിൽ മൂന്ന് ദിവസമാണ് (ബുധൻ, വെള്ളി, ഞായർ) ഈ പ്രീമിയം സർവീസുകൾ ഉണ്ടായിരിക്കുക. ഇതോടെ കൊച്ചിയിൽ നിന്ന് ബാങ്കോക്കിലേക്കുള്ള വിമാനസർവീസുകളുടെ എണ്ണം ആഴ്ചയിൽ 7- ൽ നിന്ന് 10 ആയി ഉയരും. തായ്‌ലൻഡിലേക്കു നേരിട്ടുള്ള ആഡംബര വിമാനയാത്രാനുഭവമാണ് യാത്രക്കാർക്ക് ഇതിലൂടെ ലഭ്യമാകുന്നത്.
TG347 വിമാനം, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ബാങ്കോക്കിൽ നിന്ന് രാത്രി 9:40 ന് പുറപ്പെട്ട് 12:35 ന് കൊച്ചിയിൽ എത്തിച്ചേരും. മടക്കവിമാനം TG348, കൊച്ചിയിൽ നിന്ന് 01:40 ന് പുറപ്പെട്ട് 07:35 ന് ബാങ്കോക്കിൽ എത്തിച്ചേരും.