കേരളത്തിൽ നിന്ന് അയോധ്യയിലേക്കുള്ള ആദ്യ ട്രെയിൻ, 900 യാത്രക്കാർ

Mail This Article
കേരളത്തിലെ കൊച്ചുവേളിയിൽ നിന്ന് അയോധ്യയിലേക്കുള്ള ആദ്യ ട്രെയിൻ സർവീസ് ആരംഭിച്ചു. 912 യാത്രക്കാരാണ് ഈ ട്രെയിനിൽ അയോധ്യ യാത്രയ്ക്ക് ബുക്ക് ചെയ്തിരിക്കുന്നത്. കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ തിരുവനന്തപുരത്തെ ബിജെപി നേതാക്കൾ സംഘടിപ്പിച്ച ലോ-കീ പരിപാടിക്ക് ശേഷം രാവിലെ 10 മണിയോടെയാണ് ട്രെയിൻ യാത്ര ആരംഭിച്ചു. കൊച്ചുവേളിയിൽ നിന്ന് 100 യാത്രക്കാർ ട്രെയിനിൽ കയറി. ഒരാൾക്ക് പരമാവധി 3,700 രൂപയാണ് ടിക്കറ്റ് നിരക്ക്. ഈ ടിക്കറ്റ് നിരക്കിൽ ആറ് ദിവസത്തേക്ക് അങ്ങോട്ടും ഇങ്ങോട്ടും ഉള്ള യാത്ര, ഭക്ഷണം, താമസം എന്നിവ ഉൾപ്പെടുന്നു.

അയോധ്യയിലേക്കുള്ള പ്രത്യേക സർവീസിന്റെ ബുക്കിങ് ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) കാര്യക്ഷമമായി കൈകാര്യം ചെയ്യുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചിരുന്നു. എന്നാൽ, അതാത് പ്രദേശങ്ങളിലെ ബിജെപി നേതാക്കളുടെ സഹായത്തോടെയാണ് ടിക്കറ്റ് ബുക്ക് ചെയ്തതെന്ന് ട്രെയിൻ കാത്തുനിന്ന യാത്രക്കാർ മാധ്യമങ്ങളോട് പറഞ്ഞു. സുരക്ഷാ കാരണങ്ങളാൽ അയോധ്യയിലേക്കുള്ള പ്രത്യേക സർവീസുകളുടെ വിശദാംശങ്ങൾ പാസഞ്ചർ റിസർവേഷൻ സിസ്റ്റത്തിൽ (പിആർഎസ്) ലഭ്യമാക്കില്ലെന്ന് അധികൃതർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.