ADVERTISEMENT

വിമാനത്തില്‍ ഒരിക്കലെങ്കിലും യാത്ര ചെയ്തവര്‍ക്ക് യാത്രയ്ക്കു മുന്നോടിയായുള്ള സുരക്ഷാ നടപടികളെക്കുറിച്ച് അറിയാമായിരിക്കും. കൈവശമുള്ള ഫോണും ലാപ്‌ടോപും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും എയ്റോപ്ലെയ്ന്‍ മോഡിലേക്കാക്കുക എന്നതാണ് ലഭിക്കുന്ന സുരക്ഷാ നിര്‍ദേശങ്ങളില്‍ പ്രധാനം. ആകാശയാത്ര ചെയ്യുന്ന സമയത്ത് എന്തിനാണ് സ്മാര്‍ട്ഫോണുകളും മറ്റും എയ്റോപ്ലെയ്ന്‍ മോഡിലേക്ക് മാറ്റുന്നത്?

Image Credit : anyaberkut/ istockphoto.com
Image Credit : anyaberkut/ istockphoto.com

എന്തൊക്കെയോ പ്രശ്‌നമുള്ളതുകൊണ്ടാണ് എയ്റോപ്ലെയ്ന്‍ മോഡിലേക്ക് സ്മാര്‍ട്ഫോണുകള്‍ മാറ്റുന്നതെന്നറിയാം. എന്നാല്‍ പലര്‍ക്കും എന്താണാ പ്രശ്‌നങ്ങളെന്നറിയില്ല. പൊതുവേ വിമാനയാത്രകള്‍ മറ്റു യാത്രാമാര്‍ഗങ്ങളെ അപേക്ഷിച്ച് സുരക്ഷിതമാണ്. ട്രെയിന്‍, ബസ്, മോട്ടര്‍സൈക്കിള്‍ യാത്രകളേക്കാള്‍ സുരക്ഷിതമാണ് വിമാനയാത്രകളെന്ന് കണക്കുകള്‍ തെളിയിക്കുന്നുണ്ട്. എങ്കിലും പല തരത്തിലുള്ള സുരക്ഷാ പ്രശ്‌നങ്ങള്‍ വിമാനയാത്രകള്‍ക്കുണ്ട്. അത്തരമൊരു പ്രശ്‌നമാണ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ എയ്റോപ്ലെയ്ന്‍ മോഡിലേക്കു മാറ്റുന്നതോടെ പരിഹരിക്കപ്പെടുന്നത്. 

Image Credit : M-Production / Shutterstock
Image Credit : M-Production / Shutterstock

സെല്‍ ടവറുകളുമായി നമ്മുടെ സ്മാര്‍ട്ഫോണ്‍ ആശയവിനിമയം നടത്തുന്നത് എയ്റോപ്ലെയ്ന്‍ മോഡിലാവുന്നതോടെ അവസാനിക്കുന്നു. മാത്രമല്ല എയ്റോപ്ലെയ്ന്‍ മോഡിലുള്ളപ്പോള്‍ സ്മാര്‍ട്ഫോണുകള്‍ക്ക് വൈഫൈ നെറ്റ്‌വര്‍ക്കുകളുമായോ ബ്ലൂടൂത്ത് ഉപകരണങ്ങളുമായോ ബന്ധമുണ്ടാവില്ല. പൊതുവില്‍ അങ്ങനെയെങ്കിലും, തങ്ങളുടെ ഉപകരണങ്ങളുടെ എയ്റോപ്ലെയ്ന്‍ മോഡിനു സവിശേഷതയുണ്ടെന്ന് ആപ്പിള്‍ അവകാശപ്പെടുന്നുണ്ട്. ബ്ലൂടൂത്തും വൈഫൈയും എയ്റോപ്ലെയ്ന്‍ മോഡിലാണെങ്കിലും പ്രവര്‍ത്തിപ്പിക്കാമെന്നും എന്നാല്‍ പ്രത്യേകം ഓണാക്കണമെന്നുമാണ് ആപ്പിളിന്റെ വിശദീകരണം. 

ആധുനിക സ്മാര്‍ട്ടഫോണുകളിലെല്ലാമുള്ള എയ്റോപ്ലെയ്ന്‍ മോഡുകൊണ്ട് ഉദ്ദേശിക്കുന്നത് ഫോണില്‍നിന്നു പുറത്തേക്ക് സിഗ്നലുകള്‍ പോവുന്നില്ലെന്ന് ഉറപ്പുവരുത്തുകയാണ്. ഫോണില്‍ നിന്നുള്ള സിഗ്നലുകള്‍ എയര്‍ക്രാഫ്റ്റ് നാവിഗേഷനേയും ലാന്‍ഡിങ് ഗൈഡന്‍സ് സിസ്റ്റങ്ങളേയുമെല്ലാം സ്വാധീനിക്കും. വിമാനയാത്രയുടെ സുരക്ഷയെ ബാധിക്കാന്‍ സാധ്യതയുള്ള കാര്യമെന്ന നിലയിലാണ് സ്മാര്‍ട്ഫോണുകള്‍ എയ്റോപ്ലെയ്ന്‍ മോഡിലേക്കു മാറ്റണമെന്നു നിര്‍ദേശിക്കുന്നത്. 

English Summary:

What really happens if you don’t put your phone on airplane modes.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com