ADVERTISEMENT

നിങ്ങൾ യാത്ര ഇഷ്ടപ്പെടുന്നയാളാണോ? മിഡിൽ ഈസ്റ്റിലെ ആരും അറിയാത്ത സ്ഥലങ്ങളിൽ സഞ്ചരിക്കാൻ തയാറാണെങ്കിൽ, സൗദി അറേബ്യയുടെ സമ്പന്നമായ സാംസ്‌കാരികത നിങ്ങളെ വരവേൽക്കും. ചരിത്രവും പാരമ്പര്യവും പ്രകൃതി ഭംഗിയും ഒത്തുചേർന്നിരിക്കുന്ന നാടാണിത്. അതുകൊണ്ടു തന്നെ പുരാതനമായ സംഗീതവും നൃത്തവും നേരിട്ടു കണ്ടാസ്വദിക്കാനും തിരക്കേറിയ സൂക്കുകളിൽ സൗദിയുടെ പാരമ്പരാഗത വിഭവങ്ങൾ പരീക്ഷിക്കാനുമുള്ള അവസരമാകുമത്. ഒപ്പം സമകാലിക ദൃശ്യകലകളുടെ വിസ്മയമാസ്വദിക്കാൻ ആർട്ട്‌ ഗാലറികളും ഇവിടെയുണ്ട്.

 At-Turaif ruins near Riyadh. Image Credit : JohnnyGreig/istockphoto
At-Turaif ruins near Riyadh. Image Credit : JohnnyGreig/istockphoto


ഇതാ സൗദി അറേബ്യയിലെ ഏറ്റവും മികച്ച 5 വിനോദകേന്ദ്രങ്ങൾ

1.ഹെഗ്ര

പ്രകൃതിസ്നേഹികൾക്കും ഇക്കോടൂറിസത്തിൽ താൽപ്പര്യമുള്ളവർക്കും അനുയോജ്യമായ സ്ഥലമാണ് സൗദിയിലെ ആദ്യത്തെ ലോക പൈതൃക സൈറ്റായ ഹെഗ്ര. ആകാശത്തിനു കീഴിൽ രാത്രി ഭക്ഷണവും കുതിരസവാരിയും ഇവിടെയാകാം. 52 ഹെക്ടറുള്ള ഈ പ്രദേശത്ത് അമ്പരപ്പിക്കുന്ന 131 ശവകുടിരങ്ങളും എണ്ണമറ്റ ശിലാനിർമിതികളുമാണുള്ളത്. കുതിരസവാരിക്കിടയിൽ ഹെഗ്രയുടെ സന്ധ്യാസമയത്തെ ആകാശം ആസ്വദിക്കാം. പ്രാദേശിക കഥാകാരന്മാർ ഹെഗ്രയുടെ പുരാതന ചരിത്രത്തെക്കുറിച്ച് വിവരിച്ചു തരും. കുസായിലെ ലിഹ്യാൻ പുത്രന്റെ മോണോലിതിക് ശവകുടീരം മുതൽ പുരാതന വിരുന്നുഹാളുകൾ വരെയുള്ള നബാറ്റിയൻ നാഗരികതയുടെ വാസ്തുവിദ്യ അടുത്തറിയാം.

Saudi Arabia. Image Credit : jameel badri/istockphoto
Saudi Arabia. Image Credit : jameel badri/istockphoto

2. താരതമ്യമില്ലാത്ത അറേബ്യൻ ശൈത്യകാലം

അറബി രാജ്യത്ത് ശീതകാലമോ.. അതെ, സൗദിയുടെ വടക്കൻ പ്രദേശം മഞ്ഞുകാലത്ത് സഞ്ചാരികൾക്ക് ഒട്ടകങ്ങളുടെ ഇളകിയുള്ള നടത്തവും മഞ്ഞുമൂടിയ കുറ്റിച്ചെടികളും പർവതശിഖരങ്ങളുടെ മനോഹരമായ കാഴ്ചകളും ആസ്വദിക്കാനുള്ള അപൂർവ അവസരം നൽകും. ഹൈകിങ്, ക്യാംപിങ്, സ്ലെഡിങ് എന്നീ വിനോദങ്ങളും തിരഞ്ഞെടുക്കാം. വ്യത്യസ്താനുഭവങ്ങൾ പകരുന്ന ഒട്ടേറെ പർവതക്കാഴ്ചകളുണ്ടെങ്കിലും മഞ്ഞ് തേടുന്നവർ ജബൽ അൽ ലോസിലേക്ക് പോകണം. അറബിയിൽ അതിനർഥം 'ബദാം പർവതം' എന്നാണ്. ഏകദേശം 2,543 മീറ്റർ ഉയരമുള്ള താബൂക് പ്രദേശത്തെ ഏറ്റവും ഉയരമുള്ള പർവതം. സൗദിയിൽ എല്ലാ വർഷവും മഞ്ഞുവീഴ്ചയുള്ള ഒരേയൊരു പർവതവും ഇതുതന്നെ.

3. സ്കെയിൽ അൽ ഖറാഫ് പർവതം

അൽ ഹോഫുഫിൽനിന്ന് അൽ അഹ്സ നാഷനൽ പാർക്കിലേക്ക് ഏകദേശം 25 മിനിറ്റ് യാത്ര ചെയ്താൽ കിഴക്കൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന അൽ ഖറാഫ് ഗ്രാമത്തിലെത്താം. ഇവിടെയും പർവതക്കാഴ്ച കാത്തിരിക്കുന്നുണ്ട്. കളകളമൊഴുകുന്ന അരുവികളും ചൂളമടിക്കുന്ന കാറ്റുമൊക്കെയാണ് പ്രത്യേകത. സമുദ്രനിരപ്പിൽനിന്ന് 205 മീറ്റർ ഉയരത്തിലാണെങ്കിലും മുകളിലേക്ക് എത്താൻ ബുദ്ധിമുട്ടില്ല. പർവതത്തിന്റെ മുകളിൽ നിന്നുള്ള കാഴ്ചകൾക്കു പുറമേ ദുരൂഹത നിറഞ്ഞ ഗുഹകളും ഇവിടെ കാണാനാകും.

4. സൗദിയുടെ ചരിത്രം അറിയാൻ ദിരിയ

സൗദിയുടെ ചരിത്രമറിയാൻ ദിരിയയിലെ ഒരു ചരിത്രപ്രസിദ്ധമായ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ബുജൈരി ടെറസിലെത്താം. യുനെസ്കോയുടെ ലോക പൈതൃക സൈറ്റായ അൽ തുറൈഫ് ഉൾപ്പെടുന്ന ഇവിടെ പ്രധാന റസ്റ്ററന്റുകളും കഫെകളും പ്രീമിയം ലക്ഷ്വറി ഡൈനിങ് ഇടങ്ങളുമുണ്ട്. ഇവിടം.

Jeddah Corniche. Image Credit :Matthew Starling/istockphoto
Jeddah Corniche. Image Credit :Matthew Starling/istockphoto

5. ചെങ്കടലിനരികെ

ദ്വീപുകൾ, പർവതങ്ങൾ, കണ്ടൽക്കാടുകൾ..എല്ലാം ചേർന്ന ഒരിടമാണിത്. അതിമനോഹരമായ ഭൂപ്രകൃതിക്ക് പേരുകേട്ടതാണ് ചെങ്കടൽ തീരം. കടലാമകൾ, നീരാളികൾ, അപൂർവ മത്സ്യങ്ങൾ എന്നിവയെ കാണാനും സ്നോർക്കെലിങ്, സ്കൂബ ഡൈവിങ്, കയാക്കിങ്, യാചിങ് എന്നിവയുൾപ്പെടെയുള്ള ജലകേളികൾ ആസ്വദിക്കാനും സഞ്ചാരികൾക്ക് ഇവിടെ സൗകര്യമുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഹൃദയഹാരിയാകും ചെങ്കടലിലെ സൂര്യാസ്തമയം.

English Summary:

Discover the Unseen Splendor of Saudi Arabia: Top 5 Hidden Gems for Your 2024 Travel Itinerary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com