ADVERTISEMENT

തായ് എയർവേയ്സിന് ബാങ്കോക്ക് -കൊച്ചി സർവിസിന് തുടക്കം. ബാങ്കോക്ക് സുവർണഭൂമി രാജ്യാന്തര വിമാനതാവളത്തിൽ നിന്നും കൊച്ചിയിലേക്ക് നേരിട്ട് തായ് എയർവേസ് സർവീസ് ആരംഭിച്ചു, രാത്രി 12 മണിയോടെ ലാൻഡ് ചെയ്ത വിമാനത്തെ സിയാൽ അധികൃതർ വാട്ടർ സല്യൂട്ട് നൽകി,  ആഴ്ചയിൽ  ബുധൻ, വെള്ളി, ഞായർ എന്നീ ദിവസങ്ങളിലാണ് കൊച്ചിക്ക് സർവീസ് ഉള്ളത് എയർബസ് A320 ആണ് സർവീസിനു ഉപയോഗിക്കുന്നത്.

കൊച്ചിയിൽ നിന്ന് ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ രാത്രി 1.40 ന് പുറപ്പെട്ട് രാവിലെ 7.35 ന് ബാങ്കോക്കിലെത്തും.

ഓസ്ട്രേലിയ, ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങളിലേക്ക് തത്സമയ കണക്ഷൻ വിമാനങ്ങൾ സുവർണഭൂമി വിമാനത്താവളത്തിൽ നിന്ന് ലഭ്യമാകും.

ഇതോടെ ബാങ്കോക്കിലേക്ക് കൊച്ചിയിൽ നിന്നുള്ള സർവീസുകളുടെ എണ്ണം ആഴ്ചയിൽ 10 ആയി.

English Summary:

Connect Seamlessly Down Under from Kochi with Thai Airways' New Bangkok Hub Flights!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com