ADVERTISEMENT

വേനലവധി ആഘോഷമാക്കാന്‍ ‘സമ്മര്‍ല ഫിയസ്റ്റ’യുമായി വണ്ടര്‍ലാ കൊച്ചി. മേയ് 31 വരെ സമ്മര്‍ല ഫിയസ്റ്റയുടെ ഭാഗമായി റൈഡുകൾക്കു പുറമെ കലാ പ്രകടനങ്ങൾ, സ്പെഷൽ ഷോകൾ, ഭക്ഷ്യമേള എന്നിവ അതിഥികള്‍ക്ക് ആസ്വദിക്കാനാവും. എയര്‍ റേസ് എന്ന പേരില്‍ ആഘോഷങ്ങളെ പുതിയ ഉയരത്തിലും ആവേശത്തിലുമെത്തിക്കുന്ന റൈഡും വണ്ടര്‍ലാ കൊച്ചി പുതുതായി അവതരിപ്പിച്ചിട്ടുണ്ട്. വിദ്യാർഥികൾക്കു ഹാൾടിക്കറ്റ് കാണിച്ചാൽ പാർക്ക് ടിക്കറ്റിൽ 35 % വരെ ഡിസ്‌കൗണ്ട് നേടാനാവും.  2023-24 അധ്യയന വർഷത്തിലെ 10, 11, 12 ക്ലാസ് പരീക്ഷകൾ എഴുതിയ  വിദ്യാര്‍ഥികള്‍ക്കാണ് ഹാള്‍ടിക്കറ്റ് ഓഫര്‍ ആസ്വദിക്കാനാകുക. ഇതിനായി പരീക്ഷയുടെ യഥാര്‍ഥ ഹാള്‍ടിക്കറ്റുകള്‍ ഹാജരാക്കേണ്ടതാണ്. ഈ ഓഫർ ഓൺലൈനിലും ഓഫ്‌ലൈനിലും ലഭ്യമാണ്.

Air-Race-Image

കോളജ് വിദ്യാര്‍ഥികള്‍ക്കു വേണ്ടിയും വണ്ടര്‍ലാ പ്രത്യേകം ഓഫറുകള്‍ നല്‍കുന്നുണ്ട്. ഒറിജിനൽ കോളജ് ഐഡി കാർഡുമായി വരുന്ന, 16 വയസ്സിനും 24 വയസ്സിനും ഇടയിലുള്ള വിദ്യാര്‍ഥികൾക്കു പ്രവേശന ടിക്കറ്റിൽ 20% കിഴിവ് ലഭിക്കും. ഈ ഓഫർ  ഓൺലൈനിലൂടെയോ  നേരിട്ടോ ബുക്ക് നേടാം.

Wonderla-Kochi---Rides

നേരത്തേ ഓണ്‍ലൈനില്‍ ബുക്കു ചെയ്യുന്നവര്‍ക്കുള്ളതാണ് ഏര്‍ലി ബേഡ് ഡിസ്‌കൗണ്ട് ഓഫര്‍. കുറഞ്ഞത് മൂന്നു ദിവസം മുൻപ് പാര്‍ക്കിലേക്കുള്ള ടിക്കറ്റുകള്‍ മുന്‍കൂട്ടി ഓണ്‍ലൈനായി ബുക്കു ചെയ്താല്‍ 10 % വരെ  കുറവു ലഭിക്കും. ഇതിനായി ഓണ്‍ലൈനില്‍ ടിക്കറ്റു ബുക്ക് ചെയ്യുമ്പോള്‍ ADV03DAYS എന്നു ടൈപ്പുചെയ്തു നല്‍കണം.

Wonderla-Kochi-ride02

ജന്മദിനം ആഘോഷിക്കാന്‍ വണ്ടര്‍ലായിലെത്തുന്നവര്‍ക്കും ഇളവുകളുണ്ട്. ജന്മദിനത്തിന് മുമ്പോ ശേഷമോ അഞ്ചു ദിവസങ്ങള്‍ക്കുള്ളില്‍ വണ്ടര്‍ലായിലെത്തിയാല്‍ സൗജന്യ പാര്‍ക്ക് എന്‍ട്രി ടിക്കറ്റ് നേടാനാവും. ജന്മദിനം തെളിയിക്കുന്നതിന് തിരിച്ചറിയല്‍ രേഖകള്‍ കൂടെ കരുതേണ്ടതുണ്ട്. ഈ ടിക്കറ്റുകൾ ഓൺലൈനിൽ ബുക്ക് ചെയ്യേണ്ടതാണ്.

Wonderla-Kochi---Rides--16-

സന്ദർശകർക്കു വണ്ടർലായുടെ bookings.wonderla.com എന്ന ഓൺലൈൻ പോർട്ടലിലൂടെ ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കു വണ്ടർലാ വെബ്സൈറ്റ് പരിശോധിക്കുകകയോ https://www.wonderla.com  അല്ലെങ്കിൽ 0484 2684001, 75938 53107 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാം.

English Summary:

Dive into the 'Summerla Fiesta' at Wonderla Kochi: Unleash New Thrills & Sweet Deals.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com