ADVERTISEMENT

ആനവണ്ടികളില്‍ കല്യാണ ട്രിപ്പുകള്‍ക്ക് പ്രിയമേറുന്നു.ആലപ്പുഴ ജില്ലയിലെ ബഡ്ജറ്റ് ടൂറിസം സെല്ലിന്‍റെ ഭാഗമായി കഴിഞ്ഞ ഏപ്രില്‍ 21 മുതല്‍ മേയ് 5 വരെ 15 കല്യാണ ട്രിപ്പുകളാണ് നടന്നത്. ഏറ്റവും കൂടുതല്‍ ട്രിപ്പുകള്‍ ഹരിപ്പാട് ( 7) ഡിപ്പോയില്‍ നിന്നായിരുന്നു.എടത്വ(4),കായംകുളം(3),ചേര്‍ത്തല (1) എന്നീ ഡിപ്പോകളില്‍ നിന്നും ട്രിപ്പുകള്‍ നടത്തിയിരുന്നു. 

ഇന്നലെ 5 കല്യാണ ട്രിപ്പുകളാണ് ഹരിപ്പാട് ഡിപ്പോയില്‍ നിന്നും നടന്നത്. 5 ബസ്സുകളില്‍ എല്ലായ്പ്പോഴും അണിഞ്ഞൊരുങ്ങുന്നതും നാട്ടുകാര്‍ക്ക് പ്രിയപ്പെട്ടതും RSA 220 ഓര്‍ഡിനറി ബസ്സാണ്. ഹരിപ്പാട് ഡിപ്പോയുടെ മൊഞ്ചത്തി എന്നാണ് ആനവണ്ടി പ്രേമികള്‍ വിളിക്കുന്നത്. ഈ ബസ്സിനെ പൊന്നുപോലെ നോക്കുന്ന ഡ്രൈവര്‍ ഗിരി ഗോപിനാഥും ഭാര്യയും കണ്ടക്ടര്‍ കൂടിയായ താര ദാമോധരനുമാണ് ബസ്സിലൊപ്പമുണ്ടായിരുന്നത്. തൃക്കുന്നപ്പുഴ സ്വദേശിയായ ശ്യാം കുമാറിന്‍റെയും ചെറിയനാട് സ്വദേശിനിയായ 

അഖില കൃഷ്ണന്‍റെയും വിവാഹമായിരുന്നു. മാസങ്ങള്‍ക്കു മുമ്പ് ഹരിപ്പാട് ഡിപ്പോയിലെ കണ്ടക്ടറും ശ്യാമിന്‍റെ സുഹൃത്തുമായ സജീഷ് ചെറിയാന്‍ മുഖേനയാണ് പ്രൈവറ്റ് ഹയര്‍ പ്രകാരം ബസ്സ് ബുക്ക് ചെയ്തത്. ചെറിയനാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം.

ഹോളിഡേ ക്യാന്‍സലേഷന്‍ വരുന്ന ഓര്‍ഡിനറി ഉള്‍പ്പെടെയുളള ബസ്സുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. കുറഞ്ഞ ഡീസല്‍ ചെലവില്‍ വലിയൊരു വരുമാനം എന്നതാണ് ഇത്തരം ട്രിപ്പുകളുടെ പ്രത്യേകത.

നാല് മണിക്കൂർ യാത്രാ നിരക്ക്

  • മിനി ബസ് – 8000
  • ഓർഡിനറി– 8500
  • ഫാസ്റ്റ് പാസഞ്ചർ– 9000
  • സൂപ്പർ ഫാസ്റ്റ് – 9500
  • എക്സ്പ്രസ് – 10,000
  • വോൾവോ എ.സി– 11,500
  • വോൾവോ മൾട്ടി ആക്സിൽ– 13,000
  • സ്വിഫ്ട് എ.സി – 12,000
  • സ്വിഫ്ട് സ്ലീപ്പർ –15.000

(18% ജി.എസ്.ടി ഉള്‍പ്പെടെ)

തുടര്‍ന്നുളള മാസങ്ങളിലും കല്യാണ ആവശ്യക്കാര്‍ കൂടുതല്‍ ആയി KSRTC ബസ്സുകള്‍ ആവശ്യപ്പെടുകയാണ്.

English Summary:

Kerala's Trendsetting Wedding Journey on Wheels.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com