മീശപ്പുലിമല വിളിക്കുന്നു, മഞ്ഞു പെയ്യുന്നതു കാണാൻ സഞ്ചാരികളുടെ തിരക്ക്
Mail This Article
മീശപ്പുലിമലയിൽ മഞ്ഞു പെയ്യുന്നതു കാണാൻ സഞ്ചാരികളുടെ തിരക്ക്. മഴ തുടങ്ങിയതോടെ പ്രദേശത്തു മഞ്ഞും തണുപ്പുമുണ്ട്. മീശപ്പുലിമലയുടെ മുകൾഭാഗത്തു നിന്നു താഴേക്കു നോക്കിയാൽ മേഘങ്ങൾ അടുക്കിയതുപോലെ മഞ്ഞ് കാണാം. കേരള ഫോറസ്റ്റ് ഡവലപ്മെന്റ് കോർപറേഷനാണു മീശപ്പുലിമലയിലേക്കു ട്രെക്കിങ് നടത്തുന്നത്.
മൂന്നാറിൽ നിന്ന് ഓഫ് റോഡ് വാഹനത്തിൽ സൈലന്റ്‌വാലി റോഡോ മാൻഷൻ പോയിന്റിലെത്തിയ ശേഷം 4 കിലോമീറ്റർ മൊട്ടക്കുന്നുകൾ കയറി വേണം ഇവിടേക്കെത്താൻ. ഇരുചക്രവാഹനങ്ങൾക്കു പ്രവേശനമില്ല.
ബുക്കിങ്ങിന്: www.kfdcecotourism.com
നിരക്ക് (ഒരാൾക്ക്): ട്രെക്കിങ് - 1000 രൂപ
സ്കൈ കോട്ടേജ്, റോഡോ മാൻഷൻ: 3540 രൂപ (മൂന്നുനേരം ഭക്ഷണം, താമസം, ഗൈഡ്, ട്രെക്കിങ് ഉൾപ്പെടെ)
ടെന്റ് ക്യാംപിങ്: 2360 രൂപ
പ്രവേശന സമയം: സൂര്യോദയം കാണേണ്ടവർ പുലർച്ചെ 5.30നു റോഡോ മാൻഷനിൽ (ബേസ് ക്യാംപ്) എത്തണം. ട്രെക്കിങ് രാവിലെ 9 മുതൽ.